മനുഷ്യാവകാശ കമ്മിഷന്‍ ചമഞ്ഞ് വന്‍ തട്ടിപ്പ്. കോടിക്കണക്കിന് പിടുങ്ങി മുസ്തഫയും നസീമയും. ഒടുവില്‍ കുടുങ്ങിയതിങ്ങനെ...

മനുഷ്യാവകാശ കമ്മിഷനെന്ന വ്യാജേന കടകളില്‍ തട്ടിപ്പു നടത്തുന്നതിനിടെ പിടിയിലാവര്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പിലെ പ്രധാന കണ്ണിയെന്നും പൊലീസ്. പട്ടാമ്പി തൃത്താല ഞാങ്ങാട്ടിരി പുത്തന്‍പീടികയില്‍ അമ്മാനത്ത് മുസ്തഫ, ചേലക്കോട് കുളങ്ങരമഠത്തില്‍ നസീമ എന്നിവരാണ് കഴിഞ്ഞ ദിവസം തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. ഇതില്‍, തമിഴ്‌നാട്ടിലെ മധുര ആസ്ഥാനമായ വി.കെ.എല്‍. ഡയറീസുമായി ബന്ധപ്പെട്ട 30 കോടിയുടെ നിക്ഷേപത്തട്ടിപ്പിന്റെ പ്രധാന കണ്ണിയാണ് മുസ്തഫയെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥാപനത്തിന്റെ സീനിയര്‍ എക്സി. മാനേജരായാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ വി.കെ.എല്‍. ഡയറീസിന്റെ ബ്രാഞ്ച് രൂപവത്കരണവുമായി ബന്ധപ്പെട്ട് നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിച്ചതായാണ് കേസുകള്‍. അരീക്കോട് സ്റ്റേഷനില്‍ മാത്രം മുസ്തഫയുടെ പേരില്‍ 17 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അന്വേഷണസംഘം മനസിലാക്കിയിട്ടുണ്ട്.
കേസുകളിലുള്‍പ്പെട്ട് മുസ്തഫ റിമാന്‍ഡിലായിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയശേഷം പുതിയ തട്ടിപ്പുകള്‍ നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ക്രൈംബ്രാഞ്ച് സി.ഐ.ഡി. ഇയാള്‍ക്കെതിരേ മറ്റ് കേസുകളില്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പഴയന്നൂര്‍ പോലീസിന്റെ പിടിയിലാകുന്നത്. പഴയന്നൂരില്‍ മനുഷ്യാവകാശ കമ്മിഷന്റെ പ്രസിഡന്റ് ചമഞ്ഞായിരുന്നു ഇടപെടല്‍. 2013 മുതല്‍ മുസ്തഫ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പു നടത്തിയതായാണ് പോലീസിന് വിവരം ലഭിച്ചുകൊണ്ടിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ പുതുനഗരത്തെ ഒരു വക്കീലില്‍നിന്ന് ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കുന്നതിന്റെ വിഹിതമായി നാലു ലക്ഷവും മറ്റൊരാളില്‍നിന്ന് രണ്ടു ലക്ഷവും കൈപ്പറ്റിയതായി വിവരം ലഭിച്ചിട്ടുണ്ട്. പട്ടാമ്പിയിലെ സ്വകാര്യ പണമിടപാടു കേന്ദ്രത്തില്‍നിന്ന് ലോണെടുത്ത സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. എരുമപ്പെട്ടിയില്‍ മൈക്രോ ഫിനാന്‍സ് പണത്തട്ടിപ്പ് നടത്തിയതായും വിവരമുണ്ട്. പച്ച മഷി ഉപയോഗിച്ച് ഒപ്പുവെച്ച ചില രേഖകളും പോലീസിന് ലഭിച്ചു.
രണ്ട് വാഹനങ്ങള്‍ ഉപയോഗിച്ചാണ് മുസ്തഫയും കൂട്ടാളികളും തട്ടിപ്പു നടത്തിയിരുന്നത്. അതേസമയം, തട്ടിപ്പുകാര്‍ ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ചേലക്കോട് സ്വദേശി ഫൈസലിന്റെ പേരില്‍ തത്കാലം കേസെടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ. പി.സി. ചാക്കോ മാതൃഭൂമിയോട് പറഞ്ഞു. മുസ്തഫയുടെ പേരില്‍ വടക്കാഞ്ചേരി പോലീസും തട്ടിപ്പിന് കേസെടുത്തതായി കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ് അറിയിച്ചു. കൊറോണ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യോത്പന്നങ്ങള്‍ വിവിധ കടകളില്‍നിന്നും സര്‍ക്കാര്‍ ഏജന്‍സിയുടെ പേരില്‍ വാങ്ങിച്ചതിനാണ് പഴയന്നൂര്‍ പോലീസ് ഇവരെ അറസ്റ്റുചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha

























