Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മാധ്യമപ്രവര്‍ത്തകരെ അതിക്ഷേപിച്ച പ്രതിഭയെ പൂട്ടാനൊരുങ്ങി പാര്‍ട്ടി; ഒട്ടും മെരുങ്ങാതെ പ്രതിഭയുടെ അടുത്ത പോസ്റ്റ്; ഇത് സമൂഹത്തിലെ സ്ത്രീകളുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനും മാധ്യമപ്രവര്‍ത്തനത്തെ ഇകഴ്ത്തി കാണിക്കുക എന്ന മനപൂര്‍വ്വമുള്ള ലക്ഷ്യം വച്ചിട്ടുള്ളതാണെന്ന് യൂത്ത് കോണ്‍ഗ്രസ്

04 APRIL 2020 07:44 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിക്കാതെ യു.പ്രതിഭ എം.എല്‍.എ. മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. തന്നെ വേട്ടയാടാന്‍ ശ്രമമുണ്ടായി. അപ്പോഴാണ് ചിലത് തുറന്ന് പറഞ്ഞത്. തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും യു.പ്രതിഭ എം.എല്‍.എ ഫെയ്‌സ്ബുക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

അതേസമയം കായംകുളം എം എല്‍ എ യു പ്രതിഭയെ കര്‍ശനമായി താക്കീത് ചെയ്യണമെന്ന് സി പി എമ്മില്‍ ഏകാഭിപ്രായം. വെള്ളിയാഴ്ച്ച രാത്രി 10 ന് പ്രതിഭ അവരുടെ ഫെയ്‌സ് ബുക്കിലൂടെ നടത്തിയ 22 മിനിട്ട് നീണ്ട് നിന്ന ലൈവ് സംഭാഷണം മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച സാഹചര്യത്തിലാണ് നടപടി. പ്രതിഭയുടെ ലൈവില്‍ അങ്ങെയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളാണ് ഉണ്ടായിരുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഇടപെട്ടിട്ടും പ്രതിഭ തന്റെ നിലപാടില്‍ നിന്ന് പിന്‍മാറാത്തതിനാല്‍ വിഷയം സംസ്ഥാന കമ്മിറ്റിക്ക് വിടാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.

ഡി.വൈ എഫ് ഐയുമായി നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയാണ് വിവാദത്തിന് കാരണം. പ്രതിഭക്കെതിരെ നടപടിയെടുത്താല്‍ മാത്രമേ വിവാദങ്ങള്‍ അവസാനിക്കുകയുള്ളു എന്ന തീരുമാനത്തിലാണ് ആലപ്പുഴ ജില്ലാ കമ്മിറ്റി. പാര്‍ട്ടിക്കെതിരെ എം എല്‍ എ രംഗത്ത് എത്തിയത് മറച്ചുവച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അധിക്ഷേപത്തിനെതിരെ നടപടിയെടുക്കാനാണ് നീക്കം. കേരളത്തിലെ സ്ത്രീകളും പുരുഷന്‍മാരുമായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് 'സ്വന്തം ശരീരം വീറ്റ് ജീവിച്ചൂടെ' എന്ന ലൈംഗിക ചുവയോട് കൂടിയുള്ള പരാമര്‍ശങ്ങളാണ് വിവാദത്തിലായത്.

ഇത് സമൂഹത്തിലെ സ്ത്രീകളുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനും മാധ്യമപ്രവര്‍ത്തനത്തെ ഇകഴ്ത്തി കാണിക്കുക എന്ന മനപൂര്‍വ്വമുള്ള ലക്ഷ്യം വച്ചിട്ടുള്ളതാണെന്ന് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നു. സ്ത്രീകളെയും മാധ്യമ പ്രവര്‍ത്തകരെയും അവഹേളിക്കുകയും പൊതു സമൂഹത്തില്‍ മാനഹാനി വരുത്തുകയും ചെയ്യുക എന്ന മനപൂര്‍വ്വമുള്ള ഉദ്ദേശ്യത്തോടെ നടത്തിയ ഈ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമം IPC 354-A(1)(IV), 294(b), IT Act 67 D എന്നീ വകുപ്പുകള്‍ അനുസരിച്ച് ശിക്ഷാര്‍ഹമാണ്. ഒരു ജന പ്രതിനിധി സമൂഹത്തിന് വഴിക്കാട്ടിയും മാതൃകയും ആകേണ്ടവരാണ്. അതിനു പകരം ഇത്തരം അശ്ശീല പദപ്രയോഗങ്ങള്‍ സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ഉപയോഗിക്കുന്നത് അപലപനീയമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (15 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (21 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (29 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (38 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (53 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

Malayali Vartha Recommends