മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി പ്രതിഭ എം.എല്‍.എ
മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി യു. പ്രതിഭ എം.എല്‍.എ. അത്തരത്തില്‍ ഒരു തെറ്റിദ്ധാരണ സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എം.എല്‍.എ പറഞ്ഞു. എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചല്ല താന്‍ അത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചാണ പറഞ്ഞതെന്നും എം.എല്‍.എ ഫേസബുക്ക പോസറ്റില്‍ പറയുന്നു.
ഡി.വൈ.എഫ.ഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ റിപ്പോര്‍ട്ട ചെയത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി എം.എല്‍.എ നേരത്തേ രംഗത്തെത്തിയിരുന്നു.
കേരളത്തിലെ അന്തര്‍ സംസഥാന തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ചില്ല. അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി. നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികള്‍ സ്വയരക്ഷക്ക വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും. അത്ര മാത്രമേ ചെയതിട്ടുള്ളൂ. വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ചിലത് തുറന്നു പറഞ്ഞുവെന്നും എം.എല്‍.എ ഫേസബുക്ക പോസറ്റില്‍ പറയുന്നു.
തനിക്കെതിരെ ചില വ്യക്തികള്‍ ഉയര്‍ത്തിയ ആരോപണങ്ങളെ ഡി.വൈ.എഫ.ഐയുടെ അഭിപ്രായമെന്ന നിലയില്‍ അവതരിപ്പിക്കുകയാണ മാധ്യമങ്ങള്‍ ചെയതതെന്നും ഇതിനേക്കാള്‍ നല്ലത ആണായാലും പെണ്ണായാലും ശരീരം വിറ്റ ജീവിക്കുന്നതാണെന്നും പ്രതിഭ പറഞ്ഞിരുന്നു. ഫേസബുക്ക ലൈവിലെത്തിയാണ എം.എല്‍.എ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയത.
വിഷയത്തില്‍ യു. പ്രതിഭക്കെതിരെ സി.പി.എം ജില്ല നേതൃത്വം രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിനെതിരെ എം.എല്‍.എയില്നിന്ന വിശദീകരണം തേടുമെന്ന പാര്‍ട്ടി ജില്ല സെക്രട്ടറി ആര്. നാസര്‍ പറയുകയും ചെയതിരുന്നു.
https://www.facebook.com/Malayalivartha