Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബാങ്ക് അക്കൗണ്ടിലെ പണം പോസ്റ്റ്മാന്‍ വീട്ടിലെത്തിക്കും, ബാങ്കുകളുടെ സമയം പുനഃക്രമീകരിച്ചു

05 APRIL 2020 06:48 AM IST
മലയാളി വാര്‍ത്ത

ക്ഷേമപെന്‍ഷന്‍, ജന്‍ധന്‍ അക്കൗണ്ട് വഴിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പണ വിതരണം എന്നിവ പരിഗണിച്ച് ഈയാഴ്ച വൈകിട്ട് നാലു വരെ പ്രവര്‍ത്തിച്ചിരുന്ന ബാങ്കുകളുടെ പ്രവര്‍ത്തന സമയം വീണ്ടും പുനഃക്രമീകരിച്ചു. തിങ്കളാഴ്ച മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കൂ. ഈ ക്രമീകരണം വ്യാഴാഴ്ച വരെ തുടരും. തിങ്കളാഴ്ച ജന്‍ധന്‍ അക്കൗണ്ട് വഴിയുള്ള പണം വിതരണം ചെയ്യില്ലെന്നും ബാങ്കേഴ്‌സ് സമിതി അറിയിച്ചു.

കോവിഡ് കാലത്ത് ബാങ്കിലെ തിരക്ക് കുറയ്ക്കാനുദ്ദേശിച്ചുകൊണ്ടുള്ള പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ നിര്‍ദേശത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. അതിനാല്‍ ബാങ്ക് അക്കൗണ്ടിലെ പണം ഇനി പോസ്റ്റ്മാന്‍ വീട്ടിലെത്തിക്കും. പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫിസിലാണ് വിവരം നല്‍കേണ്ടത്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കെല്ലാം ഇതുവഴി ബാങ്കിലോ എടിഎമ്മിലോ പോകാതെ പണം പിന്‍വലിക്കാനാകും. ബയോമെട്രിക് സംവിധാനം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സഹകരണ ബാങ്കിലെ പണം ഇത്തരത്തില്‍ പിന്‍വലിക്കാനാവില്ല. സാമൂഹിക അകലം പാലിച്ച് പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.

അതേസമയം, ബാങ്കിങ് മേഖലയെ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ബാങ്കില്‍ വരുന്നതിനും പോകുന്നതിനും തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി.

അടച്ചുപൂട്ടല്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി ചില ബാങ്കുകളില്‍ ധാരാളം ജീവനക്കാരെ നിയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം ബാങ്ക് മാനേജര്‍മാരോടോ മുതിര്‍ന്ന ഓഫിസര്‍മാരോടോ സംസാരിച്ചു ബാങ്ക് പ്രവര്‍ത്തനത്തിന് ആവശ്യമായ മിനിമം ജീവനക്കാരെ മാത്രം നിയോഗിക്കാന്‍ ആവശ്യപ്പെടേണ്ടതാണ്. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ പട്ടിക ബാങ്കില്‍ നിന്നു ലഭ്യമാക്കി അവര്‍ക്കു സുരക്ഷിതമായി യാത്ര ചെയ്യാന്‍ അവസരം ഒരുക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (15 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (21 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (29 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (38 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (53 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

Malayali Vartha Recommends