Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കോവിഡ് വ്യാപനം നിമിഷങ്ങള്‍ക്കുള്ളില്‍ മനസിലാക്കുന്ന ഡിജിറ്റല്‍ സംവിധാനം ഒരുക്കി മലയാളി സംരംഭകന്‍

05 APRIL 2020 07:42 AM IST
മലയാളി വാര്‍ത്ത

ഒരു മലയാളി സംരംഭകന്‍, കോവിഡ് പടര്‍ന്നു പിടിച്ച ഇറ്റലിയിലെ സാന്‍ റഫെയ്‌ലെ (San Raffaele) ആശുപത്രിയില്‍ രോഗികളുടെ ശ്വാസകോശ എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ച് കോവിഡ് വ്യാപനം നിമിഷങ്ങള്‍ക്കുള്ളില്‍ മനസിലാക്കുന്ന ഡിജിറ്റല്‍ സംവിധാനം ഒരുക്കി. പട്ടാമ്പി സ്വദേശിയായ പ്രശാന്ത് വാരിയര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വികസിപ്പിച്ച സംവിധാനത്തിന് ക്യുഎക്‌സ്ആര്‍ (qXR) എന്നാണ് പേര്. പ്രശാന്ത് വാരിയരുടെ ക്യൂര്‍ ഡോട്ട് എഐ (Qure.ai) വികസിപ്പിച്ച സംവിധാനം കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ (മുംബൈ), യുഎസ്, മെക്‌സിക്കോ, യുകെ എന്നിവിടങ്ങളിലായി 35 ആശുപത്രികളില്‍ ഉപയോഗിച്ചുതുടങ്ങി. കേരള സര്‍ക്കാരുമായും ചര്‍ച്ച പുരോഗമിക്കുകയാണ്.

ഒരാളുടെ ശരീരത്തിലെ രോഗവ്യാപനം പരിശോധിക്കുന്നതിനു പുറമേ ലക്ഷണങ്ങളുള്ളവരുടെ ചെസ്റ്റ് എക്‌സ്‌റേ പരിശോധിച്ചാല്‍ രോഗസാധ്യതയുമറിയാം. എക്‌സ്‌റേ, എംആര്‍ഐ, സിടി സ്‌കാന്‍ എന്നിവ മെഷീന്‍ ലേണിങ്ങിലൂടെ മനസിലാക്കുന്ന ക്യൂര്‍ ഡോട്ട് എഐ ക്ഷയം (ടിബി) ഉള്‍പ്പെടെയുള്ളവയുടെ നിര്‍ണയത്തിനായി 15 രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.

സാന്‍ റഫെയ്‌ലെ കൂടാതെ വിവിധ രാജ്യങ്ങളിലെ 35 ആശുപത്രികള്‍ അവരുടെ രോഗികളുടെ ചെസ്റ്റ് എക്‌സ്‌റേ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ ദിവസേന ക്യുഎക്‌സ്ആര്‍ ക്ലൗഡ് സംവിധാനത്തില്‍ അപ്‌ലോഡ് ചെയ്യുന്നു. റേഡിയോളജിസ്റ്റിന്റെ സഹായമില്ലാതെ ഇവ മെഷീന്‍ തന്നെ വിലയിരുത്തി ശരീരത്തിനുള്ളില്‍ രോഗവ്യാപനവും തോതും രേഖപ്പെടുത്തും. ധാരാളം രോഗികളെത്തുന്നതിനാല്‍ സോഫ്റ്റ്‌വെയര്‍ സഹായമില്ലാതെ ഈ വിലയിരുത്തല്‍ എളുപ്പമല്ല.

2018-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സിടി സ്‌കാന്‍ റിപ്പോര്‍ട്ടുകളുടെ പരിശോധന ക്യൂര്‍ ഡോട്ട് എഐയുടെ സഹായത്തോടെ ഓട്ടമേറ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ ചില ആശുപത്രികള്‍ രോഗസാധ്യതയുള്ള മേഖലകളില്‍ മൊബൈല്‍ എക്‌സ്‌റേ യൂണിറ്റുമായി ചെന്ന് രോഗലക്ഷണമുള്ളവരുടെ റിപ്പോര്‍ട്ട് ഇതിലേക്ക് അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഇത് വിലയിരുത്തി കോവിഡ് സാധ്യതാ സ്‌കോര്‍ നല്‍കും. പ്രശ്‌നമുള്ളവരെ തുടര്‍പരിശോധനയ്ക്ക് നിര്‍ദേശിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (15 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (21 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (29 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (38 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (53 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

Malayali Vartha Recommends