Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കുഞ്ഞ് അൻവിത ഇന്ന് ഹൈദരാബാദിലേക്ക്; അർബുദത്തിന് അടിയന്തര ചികിത്സ വേണ്ട ഒന്നേമുക്കാൽ വയസുകാരി അൻവിതയ്ക്കു ഹൈദരാബാദിലേക്കു സർക്കാർ സംവിധാനത്തിൽ യാത്ര; കൂട്ടിനു സേവാഭാരതിയുടെ ഇടപെടലുകളും

05 APRIL 2020 09:35 AM IST
മലയാളി വാര്‍ത്ത

കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സയ്ക്കായി ഒന്നര വയസുകാരി അന്‍വിത ഹൈദരാബാദിലേക്ക് പോകുകയാണ് . സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിനെയും മാതാപിതാക്കളെയും ആംബുലന്‍സില്‍ ഹൈദരാബാദില്‍ എത്തിക്കും. യാത്രയുടെ ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇവിടെ കയ്യടി നേടുന്നത് ആരോഗ്യവകുപ്പ് മാത്രമല്ല,സേവാഭാരതി കൂടിയാണ്. സേവാഭാരതിയുടെ അവസരോചിതമായ ഇടപെടലാണ് കുഞ്ഞുഅൻവിതയെ ഇപ്പോൾ കാരുണ്യത്തിന്റെ കൈകളിലെത്തിച്ചത്. ചേർത്തലയിലെ സേവാഭാരതി ,ബിജെപി നേതൃത്വത്തിന്റെ ഇടപെടലും അൻവിതയ്ക്ക് കൈത്താങ്ങായി. മുപ്പത്തിയെട്ടായിരം രൂപയുടെ ചെക്ക് സേവാഭാരതി അൻവിതയ്ക്കു കൈമാറുകയും ചെയ്തു .

മാതാപിതാക്കളായ വിനീതിന്റെയും ഗോപികയുടെയും അഭ്യര്‍ഥനയും കുഞ്ഞ് അന്‍വിതയുടെ പുഞ്ചിരിയും സര്‍ക്കാര്‍ കണ്ടു. കണ്ണിനെ ബാധിച്ച കാന്‍സറിനു കീമോതെറാപ്പി നൽകാനാണ് ഒന്നരവയസ്സുകാരി അന്‍വിത ഇന്ന് രാവിലെ 7 .15 ഇന് ഹൈദരാബാദിലേക്ക് പോയത്.സേവാഭാരതിയുടെ ഇടപെടലിലൂടെ സർക്കാരിന്റെ ശ്രദ്ധയിലെത്തിയ ഈ വിഷയത്തിൽ പിന്നീട് ആരോഗ്യ വകുപ്പ് ഇടപെടുകയായിരുന്നു. യാത്രാച്ചിലവ് സര്‍ക്കാര്‍ വഹിക്കും.
ലോക്ക്ഡൗണ്‍ മൂലം അന്‍വിതയുടെ യാത്ര പ്രതിസന്ധിയിലായ കാര്യം എം വി ഗോപകുമാർ,പി കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ സേവാഭാരതി പ്രവർത്തകർ ഡി ജി പി യെയും തുടർന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആരോഗ്യമന്ത്രി വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി. പല സംസ്ഥാനങ്ങള്‍ കടന്നുപോകേണ്ടതിനാല്‍ ചീഫ് സെക്രട്ടറി ഇടപെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീലിന്റെ മേല്‍നോട്ടത്തില്‍ കുഞ്ഞിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചു.

അന്‍വിതയെയും മാതാപിതാക്കളെയും എല്‍.വി. പ്രസാദില്‍ എത്തിക്കാനുള്ള എല്ലാവിധ നടപടിക്രമങ്ങളും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സാമൂഹിക സുരക്ഷാമിഷന്റെ നേതൃത്വത്തില്‍ നടത്തുന്നതാണ് എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും വ്യക്തമാക്കി

കെ.എല്‍.32.എന്‍ 9364 എന്ന നമ്പറിലുള്ള ആംബുലന്‍സ് രാവിലെ 7 .15 നു ഹൈദരാബാദിലേക്ക് പുറപ്പെട്ടു . മൂന്നു സംസ്ഥാനങ്ങളിലൂടെ കടന്നു വേണം ആംബുലൻസിനു ഹൈദ്രാബാദിലെത്താൻ. തമിസ്‌നദ്,കർണാടകം,ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകേണ്ടതിനാൽ വഴിയില്‍ യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാം എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.എന്തായാലും കേരളത്തിന്റെ നന്മകളിലേക്ക് ഒരു എട് കൂടി എഴുതിച്ചേർക്കപ്പെടുകയാണ്.രാഷ്ട്രീയ മത വർഗീയ വ്യത്യാസമില്ലാതെ ഒരു കുരുന്നിന്റെ ആരോഗ്യത്തിനായി ഒരു സംസ്ഥാനം മുഴുവൻ ഒരുമിക്കുന്നതിന്റെ നന്മ പൂക്കുന്ന കാഴ്ചകളാണ് നമുക്കു ഇവിടെ കാണാൻ കഴിയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (15 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (21 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (29 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (38 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (53 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

Malayali Vartha Recommends