കോഴിഫാം ഉടമയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്ക്
കോഴിഫാം ഉടമയെ് കാട്ടുപന്നി ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ബ്ലോക്ക്പടി മാതാ ചിക്കന്‍ സെന്റര്‍ ഉടമ തെക്കേപ്പുറം സ്വദേശി സജി ഏബ്രഹാമിനാണ്(53) പരുക്കേറ്റത്. റാന്നി താലൂക്ക് ആശുപത്രിയില്‍ അടിയന്തര ചികിത്സ തേടി.
വെള്ളി രാത്രി 11.30-നാണ് സംഭവം. കോഴി, താറാവ് ഫാമില്‍ കോഴികളുടെ ബഹളം കേട്ട് സജിയെ മകന് വിളിച്ചുണര്‍ത്തുകയായിരുന്നു.മുറ്റത്തിറങ്ങി ലൈറ്റ് തെളിച്ചപ്പോള്‍ ഒറ്റയാന് സജിയുടെ മേല്‍ ചാടി വീഴുകയായിരുന്നു.
പത്തടിയോളം ദൂരേയ്ക്ക് സജിയെ കുത്തി മറിച്ചിട്ട ശേഷം പിന്നാലെ ഓടിയെത്തി പന്നി വീണ്ടും ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ബഹളം വച്ചപ്പോള്‍ പന്നി ഓടിപ്പോയി. കാലിലെ ഞരമ്പിനും മസിലിനും പരുക്കേറ്റു.
അവിടെ തെക്കേപ്പുറം മേലെപ്പുരയില് മാത്തുക്കുട്ടിയെ കഴിഞ്ഞ വര്‍ഷം കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. അന്ന് റബര്‍ തോട്ടങ്ങളിലെ കാടുകള്‍ തെളിച്ചിരുന്നെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
https://www.facebook.com/Malayalivartha