കൊറോണ ഭീതി രൂക്ഷമായിരിക്കുന്ന കാസര്‍കോട് ജില്ലയിലേക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം യാത്ര തിരിച്ചു! സംഘത്തിൽ ഉൾപ്പെട്ടത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 നഴ്‌സിങ് അസിസ്റ്റന്റും

കൊറോണ ഭീതി രൂക്ഷമായിരിക്കുന്ന കാസര്‍കോട് ജില്ലയിലേക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു. ആരോഗ്യമന്ത്രി കെ കെ ശൈലജ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കാസര്‍കോട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, ചികിത്സ നിഷേധിച്ച് കര്‍ണാടകം അതിര്‍ത്തി അടച്ചതും കണക്കിലെടുത്താണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 നഴ്‌സിങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്.
താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി ഇവര്‍ പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരം ജില്ലയില്‍ നടത്തിയ റാപിഡ് ടെസ്റ്റ് ഫലങ്ങള്‍ ഇന്ന് പുറത്തുവിടും. ആകെ 171സാമ്ബിളുകളാണ് റാപിഡ് ടെസ്റ്റിനായി ഇന്നലെ ശേഖരിച്ചത്. പോത്തന്‍കോട് നിന്ന് പരിശോധനയക്ക് അയച്ച കൂടുതല്‍ സാമ്ബിളുകളുടെ ഫലവും ഇന്ന് ലഭിക്കും.
അതേസമയം കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ ആറ് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം , പാലക്കാട് , കണ്ണൂര്‍ ജില്ലകള്‍ ഒരാള്‍ക്ക് വീതം. അഞ്ചുപേര്‍ ദുബായില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കം വഴി. നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത മൂന്നുപേര്‍ക്കുകൂടി രോഗം. നിലവില്‍ 254 പേര്‍ ചികില്‍സയിലാണ്. രോഗമുക്തി നേടി ഇതുവരെ ആശുപത്രി വിട്ടത് 50 പേരാണ് .
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 612 പേര്‍ക്കാണ് . ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2902 പേര്‍ക്കാണ്. 68 പേര്‍ മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്. നിസാമുദീനിലെ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികള്‍ ഒളിവിലാണെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. രോഗമില്ലാത്തവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ 30വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യയും അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























