Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കണ്ടുപഠിക്കൂ പത്തനംതിട്ടയെ... കോവിഡില്‍ ലോകത്തിന് തന്നെ മാതൃക. അഭിനന്ദനവുമായി കേന്ദ്രസര്‍ക്കാര്‍

05 APRIL 2020 04:13 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയ പത്തനംതിട്ട ജില്ലയ്ക്ക് പ്രശംസയുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തില്‍ പത്തനംതിട്ട ജില്ലയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെട്ടത്. ക്യാബിനറ്റ് സെക്രട്ടറി നേരിട്ടാണ് പത്തനംതിട്ട ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്. കൊവിഡ് വ്യാപനം തടയാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ ഇടപെലുകള്‍ രാജ്യത്തിനാകെ മാതൃകാപരമാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.

കേരളത്തില്‍ കോവിഡ് വൈറസ് ബാധയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് ഇറ്റലിയില്‍ നിന്നുള്ള മൂന്നംഗ പ്രവാസി കുടുംബം റാന്നിയിലെത്തിയതോടെയാണ്. നിരീക്ഷണത്തില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് ഇവര്‍ കറങ്ങി നടന്നതോടെ മൂവായിരത്തോളം പേരാണ് പത്തനംതിട്ട ജില്ലയില്‍ മാത്രം നിരീക്ഷണത്തിലായത്. പ്രവാസി കുടുംബത്തില്‍ നിന്നും മാത്രം ആറോളം പേരിലേക്ക് നേരിട്ട് രോഗം പടര്‍ന്നിരുന്നു. എന്നാല്‍ വലിയ വെല്ലുവിളികള്‍ക്കിടയിലും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം മുന്‍പോട്ട് പോയി. സാമൂഹിക അകലം ഉറപ്പാക്കാനായി 144 പ്രഖ്യാപിക്കുകയും വിദേശത്തു നിന്നെത്തിയ എല്ലാവരേയും കണ്ടെത്തി സ്വയം നിരീക്ഷണം ഉറപ്പാക്കുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പുമായും ജില്ലാ ഭരണകൂടവുമായും സഹകരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയാണ് പത്തനംതിട്ടയില്‍ അധികൃതര്‍ സ്വീകരിച്ചിരുന്നത്.

പ്രളയകാലത്തും കളക്ടര്‍ പിബി നൂഹ് മുന്നില്‍ നിന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും പ്രവര്‍ത്തനമികവുമാണ് പത്തനംതിട്ടയെ മഹാപ്രളയത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ നൂഹ് 2012 സിവില്‍ സര്‍വീസ് ബാച്ചിലെ ഓഫീസറാണ്. എന്തായാലും മുന്നില്‍ നിന്നു നയിക്കേണ്ട അവസരങ്ങളില്‍ ദുരന്തസമയങ്ങളില്‍ അവസരത്തിനൊന്ന ഉയര്‍ന്ന് ജനങ്ങളുടെ മനസില്‍ സ്ഥാനമുറിപ്പിച്ചിരിക്കുകയാണ് പി.ബി നൂഹ്.

പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ എട്ട് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇനി അഞ്ച് പേരാണ് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൊവിഡ് ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളില്‍ നിന്നും പത്തനംതിട്ടയെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ, പുറത്ത് വരുന്ന കൊവിഡ് പരിശോധന ഫലങ്ങളും പത്തനംതിട്ട ആശ്വാസം പകരുന്നതാണ്. ഇന്ന് വന്ന 90 പരിശോധന ഫലങ്ങളും നെഗറ്റീവാണെന്ന ആശ്വസകരമായ വാര്‍ത്തയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പങ്കുവയ്ക്കുന്നത്. ഇക്കൂട്ടത്തില്‍ നിസാമുദ്ദീനില്‍ നിന്ന് വന്ന രണ്ട് പേരുടെ പരിശോധന ഫലവും ഉണ്ട്. ഇനി പുറത്ത് വരാനുള്ളത് 95 പേരുടെ പരിശോധന ഫലമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. കഴിഞ്ഞ് മൂന്ന് ദിവസമായി ജില്ലയില്‍ നിന്നുള്ള 201 പേരുടെ കൊവിഡ് 19 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ഇക്കൂട്ടത്തില്‍ ദില്ലി നിസാമുദ്ദീനില്‍ നിന്ന് വന്ന 16 പേരുടെയും ഉള്‍പ്പെടുന്നു. സ്രവ സാംപിള്‍ അയച്ചതില്‍ 95 പേരുടെ ഫലങ്ങള്‍ വരാനുണ്ട്. കൂടാതെ നേരത്തെ രോഗം സ്ഥിരീകരിച്ച 5 പേരുടെ തുടര്‍ ഫലങ്ങളും കിട്ടാനുണ്ട്.

19 പേരാണ് ജില്ലയില്‍ ആശുപത്രി ഐസോലേഷനിലുള്ളത്.ആകെ 7676 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണ്. നിസാമുദ്ദീനില്‍ നിന്ന് കേരളത്തിലേക്ക് വന്നിട്ടുള്ള 5 ല്‍ അധികം ട്രെയിനുകളില്‍ സഞ്ചരിച്ച ജില്ലയില്‍ നിന്നുള്ളവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. റെയില്‍വേയില്‍ നിന്ന് യാത്രാ പട്ടിക ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെയും നീരീക്ഷണത്തിലാക്കാനാണ് തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (15 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (21 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (29 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (38 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (53 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

Malayali Vartha Recommends