Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഒടുവിൽ കൊറോണക്കാലത്ത് താലികെട്ട് ; ഇരുപതു വർഷത്തെ പ്രണയത്തിനൊടുവിൽ കെ എസ് ആർ ടി സി ജീവനക്കാരായ ഗിരിഗോപിനാഥും താരയും വിവാഹിതരായി  

07 APRIL 2020 12:44 PM IST
മലയാളി വാര്‍ത്ത

കെ എസ് ആർ ടി സി ഡ്രൈവറും കണ്ടക്ടറുമായ ഗിരിഗോപിനാഥും താരയും പ്രണയത്തിന്റെ ദീർഘദൂര സർവീസിൽനിന്നും ഒരുമിച്ചു ദാമ്പത്യജീവിതത്തിലേക്കുള്ള യാത്രയിലാണ്.. ഇരുപതു വര്ഷം പിന്നിട്ട പ്രണയം.. ജാതകത്തിലെ പൊരുത്തക്കേടുകാരണം വീട്ടുകാർ എതിർത്തപ്പോൾ ക്ഷമയോടെ കാത്തിരിന്നു രണ്ടുപേരും . ഗിരിക്ക് കെ.എസ്.ആർ.ടി.സി.യിൽ ഡ്രൈവറായി ജോലി കിട്ടിയപ്പോൾ സ്വകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് താരയും പി.എസ്.സി. ടെസ്‌റ്റ്‌ എഴുതി. അങ്ങനെ ഗിരിക്കൊപ്പം കണ്ടക്ടറായി.

.10 വർഷമായി താരയുടെ ബെല്ലിനൊപ്പം ബസ്‌ ഓടിക്കുകയാണ് ഗിരി.

ഒടുവിൽ ഞായറാഴ്ച കരുനാഗപ്പള്ളി കല്ലേശ്ശേരിൽ ഭദ്രകാളീക്ഷേത്രത്തിൽവെച്ച് ഗിരി താരയ്ക്ക് താലികെട്ടി. . കൊറോണയായതിനാൽ ആഡംബരമില്ലാതെ കല്യാണം നടത്താനുള്ള വഴി തെളിഞ്ഞു ഇവർക്കുമുന്നിൽ. ഈ അവസരം വിനിയോഗിച്ചില്ലെങ്കിൽ ഇത്രയും വൈകിയതിനെച്ചൊല്ലിയുള്ള നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് കുഴഞ്ഞുപോയേനെയെന്ന് നവദമ്പതിമാരുടെ തമാശ

ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവറാണ് കരുവാറ്റ വേലഞ്ചിറ തോപ്പിൽ ഗിരി ഗോപിനാഥ്. മുതുകുളത്ത് അമ്മാവന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. . അന്ന് താരയ്ക്ക് 24 വയസ്സ്. ഗിരിക്ക് 26. പരസ്പരം ഇഷ്ടപ്പെട്ട് കല്യാണാലോചന തുടങ്ങിയപ്പോഴാണ് ജാതകം വില്ലനായത്. ജാതകച്ചേർച്ചയില്ലാത്ത വിവാഹം ആപത്തുവരുത്തുമെന്നായിരുന്നു ഗിരിയുടെ അച്ഛൻ ഗോപിനാഥന്റെ വിശ്വാസം. അച്ഛനെ വിഷമിപ്പിക്കേണ്ടെന്ന കരുതി വിവാഹം നീട്ടിവയ്ക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഗോപിനാഥൻ ഏഴുമാസം മുൻപ് മരിച്ചു. അച്ഛന്റെ കാലശേഷമാണ് വിവാഹത്തെപ്പറ്റി ചിന്തിക്കുന്നത്.ഗിരിയുടെ ഏക സഹോദരിയുടെ വിവാഹം നേരത്തെ നടന്നു. താരയുടെ ഇളയ സഹോദരി 14 വർഷം മുൻപ് വിവാഹിതയായിരുന്നു.

ഗിരിക്ക് 2007 ലാണ് കെ.എസ്.ആർ.ടി.സി.യിൽ ജോലി കിട്ടുന്നത്. മൂന്നുവർഷത്തിനുശേഷം 2010 ൽ താര കണ്ടക്ടറായെത്തി. പിന്നെ പ്രണയം ഡബിൾ ബെല്ലടിച്ചു മുന്നോട്ട് ..താര ജോലിയിൽ കയറിയപ്പോഴുള്ള ആദ്യ സർ വീസിൽ ബസോടിച്ചതും ഹരിയായിരുന്നു. ഹരിപ്പാട്- കോട്ടയം ഫാസ്റ്റ് പാസഞ്ചർ, ഹരിപ്പാട് -ചവറ-ചേർത്തല ലോ ഫ്‌ളോർ ബസുകളിൽ ഇരുവരും ഏറെനാൾ ഒന്നിച്ചു ജോലിചെയ്തു. ആറുമാസമായി കരുനാഗപ്പള്ളി ഓർഡിനറിയിലാണ്. 10 വർഷത്തിനിടെ കഷ്ടിച്ച് ഒന്നരവർഷം മാത്രമാണ് ഇരുവരും വെവ്വേറെ ബസുകളിൽ ജോലിചെയ്തത്.
ഓടിക്കുന്ന ബസുകളിൽ ആധുനിക സൗണ്ട് സിസ്റ്റവും അനുബന്ധസൗകര്യങ്ങളും ഒരുക്കുന്നതാണ് ഗിരിയുടെ ശീലം. ഇപ്പോൾ ഒടിക്കുന്ന കരുനാഗപ്പള്ളി റൂട്ടിലെ ഓർഡിനറി ആർ.എസ്.എ. 220 ബസിൽ സ്റ്റീൽ വീൽ കപ്പുകളും സൗണ്ട് സിസ്റ്റവും വൃത്തിയുള്ള സീറ്റുകളും കിന്നരി തൂക്കി അലങ്കരിച്ച ഉൾവശവുമെല്ലാം ചേർത്ത് മോടിയാക്കിയിരിക്കുന്നു.ബസിലെ സ്ഥിരം യാത്രക്കാർക്ക് ഗിരിയും താരയും സ്വന്തം വീട്ടുകാരെ പോലെ തന്നെ.,അങ്ങനെ 2000 ഇത് ആറാംഹിച്ചു 2020 ഗിരി താരയുടെ കഴുത്തിൽ താലി കെട്ടിയതോടെ നീണ്ട ഇരുപതുവര്ഷത്തെ പ്രണയ ജീവിതത്തിലെ ദാമ്പത്യ യാത്രയ്ക്ക് തുടക്കമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends