Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

പ്രതിദിനം 1 ലക്ഷം കോവിഡ് നിര്‍ണയ പരിശോധനകള്‍ വരെ നടത്താന്‍ ഒരുക്കവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്... സ്വകാര്യ മേഖലയിലും ഗവേഷണ സ്ഥാപനങ്ങളിലുമായി കൂടുതല്‍ ലാബുകള്‍ക്ക് അനുമതി നല്‍കുന്നതു വഴി, വരുന്ന മാസങ്ങളില്‍ പ്രതിദിന പരിശോധന ശേഷി ലക്ഷമാക്കാമെന്നാണു പ്രതീക്ഷ, പല ഷിഫ്റ്റുകളിലായി ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനും ആലോചനയില്‍

08 APRIL 2020 08:40 AM IST
മലയാളി വാര്‍ത്ത

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് പരിശോധനയില്‍ ഇന്ത്യ വളരെ പിന്നിലാണെന്നു വിമര്‍ശനമുണ്ട്. നിലവില്‍ രാജ്യത്തുള്ള 136 സര്‍ക്കാര്‍ ലാബുകളിലും 59 സ്വകാര്യ ലാബുകളിലുമായി പരമാവധി പരിശോധനാശേഷി 18,000 ആണ്. എന്നാല്‍ കഴിഞ്ഞദിവസം നടന്നത് 11,795 ടെസ്റ്റ്.

എന്നാല്‍ അപകടസാഹചര്യം ഉടലെടുത്താല്‍ പ്രതിദിനം 1 ലക്ഷം കോവിഡ് നിര്‍ണയ പരിശോധനകള്‍ വരെ നടത്താന്‍ ഒരുക്കവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). ഇതടക്കം അപകടഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികളുമായി പ്രവര്‍ത്തനപദ്ധതിയായി.

സ്വകാര്യ മേഖലയിലും ഗവേഷണ സ്ഥാപനങ്ങളിലുമായി കൂടുതല്‍ ലാബുകള്‍ക്ക് അനുമതി നല്‍കുന്നതു വഴി, വരുന്ന മാസങ്ങളില്‍ പ്രതിദിന പരിശോധന ശേഷി ലക്ഷമാക്കാമെന്നാണു പ്രതീക്ഷ. പല ഷിഫ്റ്റുകളിലായി ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനും ആലോചനയുണ്ട്.


കോവിഡ് ചികിത്സയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യം സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും. ഇവര്‍ക്കു പുറമേ, വിരമിച്ചവര്‍, വൊളന്റിയര്‍മാര്‍, കരാര്‍ തൊഴിലാളികള്‍, ദിവസവേതനക്കാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും സ്വയംഭരണ ആരോഗ്യസ്ഥാപനങ്ങളുടെയും പുറംകരാര്‍ ജീവനക്കാര്‍ എന്നിവരും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജില്‍ 22.12 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിലൂടെ കൊറോണ വൈറസ് ബാധിച്ചു മരണമടഞ്ഞാല്‍ 50 ലക്ഷം രൂപയാണ് ആശ്രിതര്‍ക്കു ലഭിക്കുക.
മാര്‍ച്ച് 30 മുതല്‍ 90 ദിവസത്തേക്കാണ് ഇന്‍ഷുറന്‍സ് കാലാവധി. പ്രായപരിധിയില്ല. പ്രീമിയം തുക മുഴുവന്‍ ആരോഗ്യ മന്ത്രാലയമാണ് വഹിക്കുക.
അതേ സമയം ക്വാറന്റൈനില്‍ അല്ലെങ്കില്‍ കൊറോണ വൈറസ് ബാധിച്ച ഒരു രോഗിക്ക് ഒരു മാസം കൊണ്ട് 406 പേര്‍ക്ക് രോഗം പകര്‍ത്താന്‍ കഴിഞ്ഞേക്കുമെന്ന് ആരോഗ്യ മന്ത്രാലയം. വൈറസ് ബാധിച്ച 70 ശതമാനത്തിനടുത്ത് പേരും പലപ്പോഴും ചെറിയ രോഗലക്ഷണങ്ങളേ കാണിക്കാറുള്ളൂ. ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കേണ്ട നിലവരാറില്ല. ലോക്ക് ഡൗണ്‍ ലംഘിക്കുന്ന പക്ഷം, ക്വാറന്റൈന് വിധേയരാകാത്ത പക്ഷം ഈ രോഗികള്‍ ഇത്രയും പേര്‍ക്ക് രോഗം പരത്താന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ പഠനത്തില്‍ പറയുന്നു. ഇക്കാര്യം ഇന്ന് പുറത്തിറക്കിയ ഗൈഡന്‍സ് ഡോക്യുമെന്റില്‍ ആരോഗ്യ മന്ത്രാലയം പറയുന്നുണ്ട്.

മാത്രമല്ല കൊറോണ വൈറസ് ബാധിച്ച്, ചികിത്സയിലൂടെ വൈറസ് മുക്തി നേടിയ ആളുടെ ബ്ലഡ് പ്ലാസ്മ മറ്റ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. കൊവിഡ് 19നുള്ള മരുന്നിനായുള്ള ഗവേഷണങ്ങള്‍ വിവിധ ലോകരാജ്യങ്ങളില്‍ പുരോഗമിക്കവേ, സുപ്രധാന കണ്ടെത്തലാണ് ചൈനയിലെ രണ്ട് ഗവേഷകസംഘങ്ങള്‍ നടത്തിയിരിക്കുന്നത്. ഗുരുതര രോഗം ബാധിച്ച 15 പേര്‍ക്കാണ് ഇത്തരത്തില്‍ പ്ലാസ്മ നല്‍കിയത്. ഇവരിലെ ആരോഗ്യനില വളരെ മെച്ചപ്പെട്ടു. ദ ഗാര്‍ഡിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗുരുതരാവസ്ഥയിലായിരുന്ന 10 രോഗികള്‍ക്ക് കോണ്‍വാലസെന്റ് പ്ലാസ്മ നല്‍കിയപ്പോള്‍ അവരുടെ ആരോഗ്യനില മെച്ചപ്പട്ടതായി വുഹാനിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഈ രോഗികളുടെ ശരീരത്തിലെ വൈറസ് നില പെട്ടെന്ന് കുറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനുള്ള ആരോഗ്യനിലയില്‍ വലിയ മെച്ചമുണ്ടായി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (21 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (32 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (51 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

Malayali Vartha Recommends