തമിഴ്നാട്ടില്‍നിന്നും കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത 1100 കിലോ കോഴിയിറച്ചി കുഴിച്ചുമൂടി
എംസി റോഡില്‍ ഏനാത്തു പാലത്തിനു സമീപം പരിശോധന നടത്തുകയായിരുന്ന സ്പെഷല്‍ സ്ക്വാഡ് തമിഴ്നാട്ടിലെ പളനിയില്‍ നിന്ന് തിരുവനന്തപുരത്തേക്കു കൊണ്ടു പോകുകയായിരുന്ന 1100 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടി നശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30-നാണ് ഇറച്ചി പിടിച്ചെടുത്തത്. പഴകിയ മത്സ്യം എത്തിച്ചേരാന്‍ സാധ്യത ഉണ്ടെന്ന സൂചനയെത്തുടര്‍ന്നു രാവിലെ മുതല്‍ ഇവിടെ കലക്ടറേറ്റിലെ സ്പെഷല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിവരികയായിരുന്നു.
മിനിവാനില്‍ കൊണ്ടു വന്ന പ്ലാസ്റ്റിക് കവറുകള്‍ പരിശോധിച്ചപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനാല്‍ മുഴുവന്‍ പാക്കറ്റുകളും പരിശോധിക്കുകയായിരുന്നു.
പ്ലാസ്റ്റിക് കവറില്‍ പാക്ക് ചെയ്തെത്തിച്ച കോഴിയിറച്ചിയും കരളും ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതു മുഴുവന്‍ പിടികൂടി കുളത്തുവയല്‍ ഭാഗത്ത് കുഴികുത്തി മൂടി. ഡ്രൈവറെയും സഹായിയേയും താക്കീത് നല്കി വിട്ടയച്ചു.
ഭക്ഷ്യസുരക്ഷാ ഓഫിസര്‍ നിഷാറാണി, ഡപ്യൂട്ടി തഹസില്‍ദാര്‍ എന്‍.രാമദാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്.രാജേഷും സംഘത്തോട് ഒപ്പം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha