അഭിപ്രായം പറയാം, പക്ഷേ അതിരുവിട്ടാല്‍ ആരായാലും നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും അത് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധി കണക്കിലെടുത്ത് സ്വീകരിക്കേണ്ട നടപടികള്‍ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രിവാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.
എന്നാല്‍ ഏറെ സങ്കീര്‍ണമായ വിഷയത്തില്‍ പെട്ടെന്നൊരു തീരുമാനം കൈക്കൊള്ളാനാകില്ല. നവമാധ്യമങ്ങളിലൂടെ വരുന്ന അപകീര്‍ത്തി കേസുകളും വധഭീഷണിയുമൊന്നും കണ്ടില്ലെന്ന് നടിക്കാനാകില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സജീവ ഇടപെടലുകള്‍ നടത്തും. ഗുണ്ടാമാഫിയകളെ അടിച്ചമര്‍ത്താന്‍ നടപ്പാക്കുന്ന ഓപറേഷന്‍ സുരക്ഷ രണ്ടാംഘട്ടത്തിലേക്ക് കടന്നതായും മന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. അഭിപ്രായ സ്വാതന്ത്രൃത്തെ വീണ്ടും കൂട്ടിലടക്കാന്‍ നോക്കുകയാണ് പോലീസ് മന്ത്രിയെന്നും ആരോപണമുയര്‍ന്നു. പുതിയ വകുപ്പുകളുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയല്‍ എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























