തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിക്കൂറിൽ പെയ്ത തീവ്ര മഴ തലസ്ഥാന നഗരത്തെ വെള്ളത്തിൽ മുക്കി. കിഴക്കേകോട്ട, തമ്പാനൂർ, മണക്കാട്, വഞ്ചിയൂർ പ്രദേശങ്ങളിലാണിത്. കാലാവസ്ഥാ വകുപ്പിന്റെ കിഴക്കേകോട്ടയിലെ മഴമാപിനിയിൽ ഒരു മണിക്കൂറിൽ 91.മി.മീറ്റർ മഴ രേഖപ്പെടുത്തുകയും ചെയ്തു.
തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി. റോഡിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും വെള്ളത്തിനടിയിലായി. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലുമെത്തിയ യാത്രക്കാരടക്കം നൂറുകണക്കിനുപേർ ദുരിതത്തിൽപെട്ടു. സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടമുണ്ടായി. വാഹനങ്ങൾ വഴിതിരിച്ചു വിട്ടു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കന്യാകുമാരി മേഖലയിൽ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടകവരെ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട് ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നത് മഴ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
"
https://www.facebook.com/Malayalivartha

























