എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് കേസിന്റെ അന്വേഷണം നീണ്ടുപോകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഇന്നും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് കേസിന്റെ അന്വേഷണം നീണ്ടുപോകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഇന്നും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാനായി ആരെയാണ് ഭയപ്പെടുന്നതെന്നും അന്വേഷണത്തിനു പിന്നിൽ ആരാണെന്നും അന്വേഷണോദ്യോഗസ്ഥനായ എസ്. ശശിധരനോട് കോടതി നേരിട്ട് ചോദിക്കുകയും ചെയ്തു.
അന്വേഷണം തുടങ്ങി ആറുവർഷമായി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കേസിൽ ഇതുവരെ ഒരു കുറ്റപത്രം മാത്രമാണ് സമർപ്പിച്ചത്. കോടതിയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ അതും ഉണ്ടാവുമായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി
എന്നാൽ സാങ്കേതികവും നടപടിക്രമപരവുമായ കാരണങ്ങളാലാണ് കാലതാമസമുണ്ടായതെന്നും മനഃപൂർവം വൈകിപ്പിച്ചിട്ടില്ലെന്നും എസ്. ശശിധരൻ കോടതിയെ അറിയിക്കുകയായിരുന്നു. രണ്ടു ദിവസത്തിനകം കുറ്റപത്രങ്ങൾ സമർപ്പിക്കാനായി കോടതി ആവശ്യപ്പെട്ടപ്പോൾ, അത് പ്രായോഗികമല്ലെന്നും നാലാഴ്ചയെങ്കിലും സമയം വേണമെന്നും അന്വേഷണോദ്യോഗസ്ഥൻ അഭ്യർഥിച്ചു.
തുടർന്ന്, നടപടിക്രമങ്ങൾ പൂർത്തിയായ കേസുകളിലെ റിപ്പോർട്ടുകൾ ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കകം കൂടുതൽ റിപ്പോർട്ടുകൾ സമർപ്പിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കും. ബാക്കി റിപ്പോർട്ടുകളും എത്രയും വേഗം സമർപ്പിക്കണമെന്നും കോടതി അറിയിച്ചു.
"
https://www.facebook.com/Malayalivartha


























