Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...


അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി


ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം

വെള്ളക്കെട്ടോടെ തർക്കം മൂത്തു... ശിവൻ കുട്ടിയും മേയറും തമ്മിൽ തലസ്ഥാനത്ത് യുദ്ധം, തലസ്ഥാനം മുങ്ങി, രാഷ്ട്രീയപ്പോര് മുറുകി!ശിവൻകുട്ടിയുടെ കാലത്താണ് അടിവേരറ്റതെന്ന് രാജേഷ്

27 NOVEMBER 2026 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...

150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്

തിരുവനന്തപുരം നഗരത്തെ വെള്ളത്തിലാക്കിയ കനത്ത മഴയ്ക്ക് പിന്നാലെ തലസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടവും ശക്തമാകുന്നു. വെള്ളക്കെട്ടിന്റെ പേരിൽ ബിജെപി ഭരിക്കുന്ന കോർപറേഷനും എൽഡിഎഫും യുഡിഎഫും തമ്മിൽ വാക്പോര് മുറുകുകയാണ്. മേയർ വി.വി. രാജേഷിനെതിരെ പ്രതിപക്ഷം രംഗത്തിറങ്ങിയപ്പോൾ, മുൻ ഭരണസമിതിയുടെ കാലത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് മേയറുടെ പ്രതിരോധം.

വ്യാഴാഴ്ച ഉച്ചയോടെ പെയ്ത ശക്തമായ മഴയിലാണ് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗങ്ങൾ വെള്ളത്തിനടിയിലായത്. തമ്പാനൂരിൽ അരമണിക്കൂറിനുള്ളിൽ വെള്ളം ഉയർന്നതോടെ റോഡുകളും നടപ്പാതകളും തിരിച്ചറിയാനാകാത്ത സ്ഥിതിയായി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കുമുള്ള വഴികളിൽ മുട്ടോളം വെള്ളം നിറഞ്ഞു. യാത്രക്കാർ കുടുങ്ങി. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. കടകളിലേക്കും വെള്ളം കയറി. അൻപതിലേറെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.

കിഴക്കേക്കോട്ടയിൽ ഒന്നര മണിക്കൂറിനിടെ 91.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ചാല, പഴവങ്ങാടി, കിഴക്കേക്കോട്ട, ആര്യശാല, മണക്കാട്, വഞ്ചിയൂർ, പൂജപ്പുര, കരമന തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. വെള്ളം ഒഴുകിപ്പോകേണ്ട ഓടകൾ നിറഞ്ഞതും ആമയിഴഞ്ചാൻ തോട്ടിൽനിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും റോഡിലേക്ക് ഒഴുകിയെത്തിയതും സ്ഥിതി കൂടുതൽ വഷളാക്കി.

വെള്ളക്കെട്ട് രൂക്ഷമായതോടെ കോർപറേഷൻ അധികൃതർ സ്ഥലത്തെത്തിയില്ലെന്നായിരുന്നു പ്രധാന പരാതി. വെള്ളത്തിലിറങ്ങിയത് ശുചീകരണ തൊഴിലാളികളും പൊലീസുകാരും. ഓടകളിലെ തടസ്സങ്ങൾ നീക്കാനും ഗതാഗതം നിയന്ത്രിക്കാനും പൊലീസിന് തന്നെ മുന്നിട്ടിറങ്ങേണ്ടിവന്നു. വെള്ളക്കെട്ടിൽ കുടുങ്ങിയവരെ സഹായിച്ചതും പൊലീസായിരുന്നു. വെള്ളം ഒഴുകിപ്പോകാൻ വൈകിയതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി.

ഇതിനിടെയാണ് രാഷ്ട്രീയ പ്രതിഷേധം ശക്തമായത്. മുൻ മന്ത്രി വി. ശിവൻകുട്ടിയുടെയും മുൻ മേയർ വി.കെ. പ്രശാന്തിന്റെയും നേതൃത്വത്തിൽ സിപിഎം നേതാക്കൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. കോർപറേഷൻ അധികൃതർ സ്ഥലത്തെത്താത്തതിനെതിരെയായിരുന്നു പ്രതിഷേധം. ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇടപെടാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു നേതാക്കൾ. തുടർന്ന് എഡിഎം സ്ഥലത്തെത്തി ചർച്ച നടത്തി. വെള്ളക്കെട്ട് സംബന്ധിച്ച് അടിയന്തര അവലോകന യോഗം വിളിക്കാമെന്ന ഉറപ്പിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

മഴക്കാലപൂർവ ശുചീകരണം നടത്തിയെന്ന് അവകാശപ്പെട്ട കോർപറേഷന്റെ വാദവും ഇതോടെ പ്രതിപക്ഷം ചോദ്യം ചെയ്തു. വാർഡുകൾക്ക് ശുചീകരണത്തിനായി ഒരു ലക്ഷം രൂപ വീതം നൽകിയിട്ടും ഓടകൾ വൃത്തിയാക്കാത്തതെന്താണെന്നാണ് ചോദ്യം. ബില്ലുകൾ പാസാക്കിയെങ്കിലും പ്രവൃത്തികൾ കൃത്യമായി പരിശോധിച്ചില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് മേയറുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. നഗരത്തിൽ വെള്ളക്കെട്ട് മാത്രമല്ല, കുടിവെള്ളക്ഷാമവും നിലനിൽക്കുന്നുണ്ടെന്നാണ് എൽഡിഎഫിന്റെ ആരോപണം. 23 വാർഡുകളിൽ ഒരാഴ്ചയായി ശുദ്ധജല വിതരണം തടസ്സപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസും മേയർക്കെതിരെ രംഗത്തെത്തി. വെള്ളക്കെട്ടിന്റെയും നാശനഷ്ടങ്ങളുടെയും ഉത്തരവാദിത്തം ബിജെപി ഭരിക്കുന്ന കോർപറേഷൻ ഏറ്റെടുക്കണമെന്നാണ് കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥന്റെ ആവശ്യം. മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചയും ഭരണപരമായ ഏകോപനമില്ലായ്മയും നഗരത്തെ ഈ അവസ്ഥയിലെത്തിച്ചെന്നാണ് ആരോപണം.

എന്നാൽ വിവാദത്തിന് മറ്റൊരു വശം കൂടിയുണ്ട്. മേയർ വി.വി. രാജേഷ് ഔദ്യോഗിക സന്ദർശനത്തിനായി ഗോവയിലായിരുന്ന സമയത്താണ് നഗരത്തിൽ വെള്ളക്കെട്ടുണ്ടായത്. അപ്രതീക്ഷിതമായി കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മേയറുടെ വിശദീകരണം. അട്ടക്കുളങ്ങര ഭാഗത്ത് നടന്നുകൊണ്ടിരുന്ന പ്രവൃത്തികൾക്കിടെ ഒരു ഓട അടച്ചതായും ചില ഓടകളിലെ നീരൊഴുക്ക് തടസ്സപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരോട് തടസ്സം പരിശോധിക്കാൻ നിർദേശിക്കുകയും ചെയ്തു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഗോവയിലെ ഔദ്യോഗിക യാത്ര വെട്ടിച്ചുരുക്കി മേയർ തലസ്ഥാനത്ത് തിരിച്ചെത്തി. വെള്ളക്കെട്ട് വിലയിരുത്താൻ ഹെൽത്ത് സർക്കിൾ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു.

ഇതിനിടെ, മുൻ മേയർ വി. ശിവൻകുട്ടിയുടെ കാലത്തെ ഭരണപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് രാജേഷിന്റെ രാഷ്ട്രീയ പ്രത്യാക്രമണം. നഗരത്തിലെ മാലിന്യപ്രശ്നത്തിന്റെയും വെള്ളക്കെട്ടിന്റെയും അടിവേരുകൾ ശിവൻകുട്ടി മേയറായിരുന്ന കാലത്തുതന്നെ രൂപപ്പെട്ടതാണെന്നായിരുന്നു രാജേഷിന്റെ വാദം. വർഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഇപ്പോഴത്തെ ഭരണസമിതിയുടെ തലയിൽ മാത്രം കെട്ടിവയ്ക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഇതോടെ വെള്ളത്തിന്റെ പേരിലുള്ള പോര് പഴയ ഭരണവും പുതിയ ഭരണവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലായി മാറി. ശിവൻകുട്ടിയും രാജേഷും തമ്മിലുള്ള വാക്പോര് വീണ്ടും ശക്തമാകുകയാണ്. നഗരത്തിലെ മാലിന്യസംസ്കരണത്തെക്കുറിച്ചും കുടിവെള്ള വിതരണത്തെക്കുറിച്ചും നേരത്തെയും ഇരുവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇപ്പോൾ വെള്ളക്കെട്ട് കൂടി വന്നതോടെ പോരിന് പുതിയ ഇന്ധനമായി.

അതേസമയം, പ്രശ്നം രാഷ്ട്രീയ ആരോപണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. നഗരത്തിൽ പെയ്യുന്ന മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ എത്രത്തോളം കാര്യക്ഷമമാണ് എന്നതാണ് പ്രധാന ചോദ്യം. ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ജലനിർഗമന സംവിധാനങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിലും ഓടകളുടെ ആഴവും ശേഷിയും വർധിപ്പിക്കുന്നതിലും അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.

കനത്ത മഴയും ഉയർന്ന വേലിയേറ്റവും ഒരേസമയം ഉണ്ടായതാണ് വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമായതെന്ന് ജില്ലാ കലക്ടർ അഞ്ജു കെ.എസ്. വിശദീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി അടിയന്തര അവലോകന യോഗം നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (1 hour ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (2 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (2 hours ago)

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും...  (2 hours ago)

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം  (3 hours ago)

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....  (3 hours ago)

അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി  (3 hours ago)

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്  (3 hours ago)

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു  (3 hours ago)

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു  (3 hours ago)

ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും..  (4 hours ago)

ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി  (4 hours ago)

തൃശൂർ മാജിക്‌ എഫ്‌സിയെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ തിരുവനന്തപുരം കൊന്പൻസ്‌ സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിന്റെ സെമിയിലേക്ക്  (4 hours ago)

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (4 hours ago)

Malayali Vartha Recommends