Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ഐഗ്രൂപ്പ് നേതാക്കള്‍ സോണിയാഗാന്ധിക്ക് മുന്നില്‍, കെപിസിസി പ്രസിഡന്റിനെ നിലക്കുനിര്‍ത്തണമെന്ന് ആവശ്യം

27 MARCH 2015 11:25 AM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനുമെതിരെ പരാതിയുമായി ഐഗ്രൂപ്പ് നേതാക്കള്‍ സോണിയാ ഗാന്ധിയെ കണ്ടു. ഐഗ്രൂപ്പ് നേതാക്കളായ വിടി സതീഷനും, കെ സുധാകരനുമാണ് വെവ്വേറെ സോണിയാഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയത്. രാജ്യസഭാസീറ്റില്‍ ഐഗ്രൂപ്പിന്റെ ആവശ്യം മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഇടപെട്ട് തടയുകയായിരുന്നുവെന്നും ഇവര്‍ പരാതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുന്നില്ലെന്നതും അഴിമതിക്കാരെ സംരക്ഷിച്ച് കോണ്‍ഗ്രസ് പ്രതിച്ഛായ നശിപ്പിക്കുന്നു എന്നതുമാണ് മുഖ്യമന്ത്രിക്കും എ വിഭാഗത്തിനും എതിരായ പ്രധാന പരാതി.
നിര്‍ണായക തീരുമാനങ്ങള്‍ക്കു മുമ്പ് ഐ വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളുമായി പോലും ചര്‍ച്ച ചെയ്യുന്നില്ലെന്നതാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം. സുധീരന് എതിരായ പരാതി. രാജ്യസഭാ സീറ്റിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനും അവകാശവാദവും ഉന്നയിച്ചിട്ടുണ്ട്. മന്ത്രി അടൂര്‍ പ്രകാശ് ഇന്ന് സോണിയാഗാന്ധിയെ കാണുന്നുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും ഇന്നലെ സോണിയാഗാന്ധിയെ കണ്ട് കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി മാണിയെ ഉപയോഗിച്ച് തങ്ങളെ ഭീഷണിപ്പെടു്തുന്നുവെന്ന് ഐഗ്രൂപ്പിന് പരാതിയുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിനെ ഉപയോഗിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഹൈക്കമാന്‍ഡിനു മുന്നില്‍ നടത്തിയ നീക്കത്തിനു തടയിടുക എന്ന ലക്ഷ്യം ഐ വിഭാഗം നേതാക്കളുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ട്. വരുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് ഐ വിഭാഗത്തിന്റെ പ്രതിനിധിയായി മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരന്‍ ഹൈക്കമാന്‍ഡില്‍ ചിലരെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന നിലപാടിലാണ് ഐയിലെ മറ്റു പ്രധാന നേതാക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (4 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

Malayali Vartha Recommends