Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം തയ്യാര്‍; എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ;

23 MAY 2020 12:39 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം തയ്യറായി. ലോക്ക് ഡൗണിന് ശേഷമാകും കോളേജുകള്‍ തുറക്കുക. കൊവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ഒന്നിന് കോളേജുകള്‍ തുറക്കും. എന്നാല്‍ റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കാളികളാവുന്നുണ്ടെന്നും പ്രിന്‍സിപ്പള്‍മാര്‍ ഉറപ്പുവരുത്തണം.

ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നതിനുള്ള ക്രമീകരണത്തിനായി പ്രിന്‍സിപ്പള്‍മാരെ ചുമതലപ്പെടുത്തി. സര്‍വ്വകലാശാല പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രഥമായ രീതിയില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഓണ്‍ലൈന്‍ പഠന രീതിക്ക് വിക്ടേഴ്സ് ചാനല്‍ പോലെ ടിവി, ഡിറ്റിഎച്ച്, റേഡിയോ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.

അതേസമയം സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതായും കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരീക്ഷാ കേന്ദ്രം സജ്ജമാക്കല്‍,ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍, പരീക്ഷ കേന്ദ്ര മാറ്റം, ചോദ്യപേപ്പറുകളുടെ സുരക്ഷ, വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യം എന്നിവയ്ക്കുള്ള നിര്‍ദ്ദേശം നല്‍കി. കണ്ടെയ്ന്‍മെന്റ് സോണിലെ പരീക്ഷകള്‍, വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് എന്നിവയ്ക്ക് സജീകരണമൊരുക്കും.

സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ വേണം. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേകം സൗകര്യം ഒരുക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടമൊരുക്കും. എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌ക്രീനിങിന് വിധേയമാക്കും. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴ് ദിവസം പരീക്ഷാ കേന്ദ്രത്തില്‍ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ കുളിക്കണം. എല്ലാ സ്‌കൂളുകളും അണുവിമുക്തമാക്കും. തെര്‍മല്‍ സ്‌ക്രീനിങിനായി 5000 ഐആര്‍ തെര്‍മോമീറ്റര്‍ വാങ്ങും. സോപ്പും സാനിറ്റൈസറും എല്ലായിടത്തും ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കി. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും.

പരീക്ഷയ്ക്ക് ശേഷമെത്തുന്ന വിദ്യാര്‍ഥികള്‍ കുളിച്ച് ദേഹം ശുദ്ധമാക്കിയ ശേഷം മാത്രം വീട്ടുകാരോട് സംവദിക്കാവൂ. 5000 ത്തോളം സാനിറ്റൈസര്‍, സോപ്പ് അടക്കമുള്ളവ ലഭ്യമാക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് മാസ്‌ക്ക് വീടുകളില്‍ എത്തിക്കാന്‍ സമഗ്രശിക്ഷാ അഭിയാനെ ചുമതലപ്പെടുത്തി. മാസ്‌ക്കുകള്‍ എന്‍എസ്എസ് വഴി തയ്യാറാക്കും. ഗതാഗത വകുപ്പ്, ആരോഗ്യകുടുംബക്ഷേമ വകുപ്പ്, പൊലീസ്, ഫയര്‍ഫോഴ്സ്, അടക്കമുള്ളവയുടെ സേവനങ്ങളുടെ സേവനങ്ങള്‍ സ്വീകരിച്ചാണ് സജ്ജീകരണമൊരുക്കുക. പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10921 കുട്ടികള്‍ അപേക്ഷിച്ചു. ഇവര്‍ക്കാവശ്യമായ ചോദ്യപേപ്പര്‍ ഈ വിദ്യാലയങ്ങളില്‍ എത്തിക്കും.

പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10921 കുട്ടികള്‍ അപേക്ഷിച്ചു. ഇവര്‍ക്കാവശ്യമായ ചോദ്യപേപ്പര്‍ ഈ വിദ്യാലയങ്ങളില്‍ എത്തിക്കും. ഗര്‍ഫിലെയും ലക്ഷദ്വീപിലെയും വിദ്യാലയങ്ങളില്‍ പരീക്ഷ നടത്തിപ്പിന് ക്രമീകരണം ഏര്‍പ്പെടുത്തി. മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷ എഴുതാനും ഉപരി പഠനത്തിന് സൗകര്യപ്പെടുത്താനും അവസരം ഒരുക്കും. പരീക്ഷ എഴുതാന്‍ പറ്റാത്ത വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ട. ഉപരിപഠന അവസരം നഷ്ടപ്പെടാത്ത വിധം റെഗുലര്‍ പരീക്ഷ സേ പരീക്ഷയ്ക്ക് ഒപ്പം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends