Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..

കേട്ടുകേള്‍വിയില്ലാത്ത കൊലപാതകം; വിവാഹ സമയത്ത് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത് നൂറു പവന്‍; എല്ലാം സ്വര്‍ണത്തിനും പണത്തിനും വേണ്ടി;

25 MAY 2020 01:18 AM IST
മലയാളി വാര്‍ത്ത

അഞ്ചല്‍ സ്വദേശിനി പാമ്പ് കടിയേറ്റ് മരിച്ചസംഭവം കൊലപാതകമെന്ന് തെളിയുമ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത കൊലപാതക രീതിയില്‍ ഞെട്ടിയിരിക്കുകയാണ് കേരള സമൂഹം. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേല്‍ക്കുന്നത് മാര്‍ച്ച് രണ്ടിന് സൂരജിന്റെ വീട്ടില്‍ വച്ചാണ്. അന്നു രാവിലെ തന്നെ 92 പവന്‍ സ്വര്‍ണം അടൂരിലെ ബാങ്ക് ലോക്കറില്‍ നിന്ന് സൂരജ് മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഉത്രയുടെയും സൂരജിന്റെയും പേരിലായിരുന്നു ലോക്കര്‍. നൂറു പവനാണ് വിവാഹ സമയത്ത് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത്. ആദ്യം പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയവെ ഉത്രയുടെ അച്ഛന്റെ കൈയില്‍ 24 പവന്‍ ഏല്‍പ്പിച്ച് സൂരജ് പണയം വയ്പ്പിച്ചു. കാര്‍ വാങ്ങാനെന്നാണ് പറഞ്ഞിരുന്നത്. ഉത്രയെ സമ്മര്‍ദ്ദിലാക്കി വീട്ടുകാരില്‍ നിന്ന് പല തവണ പണം വാങ്ങിയിരുന്നെന്നും മൊഴിയുണ്ട്. ഉത്രയുടെ സ്വര്‍ണം വിറ്റ പണത്തില്‍ നിന്നാണ് പാമ്പുകളെ വാങ്ങിയതും.

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്ബ് സുരേഷിനെയും അറസ്റ്റ് ചെയ്തു. ഭര്‍തൃവീട്ടില്‍ പാമ്ബുകടിയേറ്റതിനെത്തുടര്‍ന്ന് കുടുംബവീട്ടില്‍ ചികിത്സയില്‍ കഴിയവേ യുവതി വീണ്ടും പാമ്ബുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവ് സൂരജിനെയും സുഹൃത്തായ പാമ്ബുപിടിത്തക്കാരനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.

ഉത്രയെ കൊലപ്പെടുത്താന്‍ 10,000 രൂപക്ക് ഭര്‍ത്താവ് സൂരജ് പാമ്ബിനെ വാങ്ങിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പാമ്ബിനെ ഉപയോഗിച്ചുള്ള വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്യാനാണെന്ന് പറഞ്ഞാണ് സൂരജ് പാമ്ബിനെ വാങ്ങിയത്. കരി മൂര്‍ഖനെയാണ് സുഹൃത്തില്‍ നിന്ന് സൂരജ് വാങ്ങിയത്. സൂരജ് കുറ്റം സമ്മതിച്ചിരുന്നു. ഉത്രയുടെ കൊലപാതകം അഞ്ചുമാസത്തിന്റെ തയാറെടുപ്പിന് ശേഷമാണെന്നും പൊലീസ് പറയുന്നു.

രണ്ടുതവണയാണ് ഉത്രക്ക് പാമ്ബുകടിയേറ്റത്. മാര്‍ച്ച് രണ്ടിന് സൂരജിന്റെ വീട്ടില്‍വെച്ച് രാത്രിയാണ് ആദ്യം പാമ്ബ് കടിച്ചത്. അണലിയായിരുന്നു ആദ്യം കടിച്ചത്. പിന്നീട് ഇതിന്റെ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടില്‍ എത്തിയപ്പോഴാണ് രണ്ടാമതും ഉത്രയെ പാമ്ബ് കടിച്ചത്. മൂര്‍ഖന്‍ പാമ്ബായിരുന്നു കടിച്ചത്. പിന്നീട് മരിക്കുകയും ചെയ്തു.

കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ഉത്രയെ മരിച്ച നിലയില്‍ കിടപ്പുമുറിയില്‍ കണ്ടത്. പതിവിന് വിപരീതമായി മുറി തുറന്നുകിടക്കുന്നത് കണ്ട മാതാവ് മണിമേഖല അകത്ത് കയറി നോക്കിയപ്പോളാണ് ഉത്ര ചലനമറ്റ് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

രണ്ടുതവണയാണ് ഉത്രക്ക് പാമ്ബുകടിയേറ്റത്. മാര്‍ച്ച് രണ്ടിന് സൂരജിന്റെ വീട്ടില്‍വെച്ച് രാത്രിയാണ് ആദ്യം പാമ്ബ് കടിച്ചത്. അണലിയായിരുന്നു ആദ്യം കടിച്ചത്. പിന്നീട് ഇതിന്റെ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടില്‍ എത്തിയപ്പോഴാണ് രണ്ടാമതും ഉത്രയെ പാമ്ബ് കടിച്ചത്. മൂര്‍ഖന്‍ പാമ്ബായിരുന്നു കടിച്ചത്.

25 കാരിയായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നുമാണ് വിവരം. ഭര്‍ത്താവ് സൂരജിനെയും സുഹൃത്തായ പാമ്ബുപിടുത്തക്കാരനെയും മറ്റ് രണ്ട് സുഹൃത്തുക്കളെലും പൊലീസ് കസ്റ്റഡിലെടുത്തിരുന്നു.

വിവാഹത്തിന്റെ അടുത്തമാസം തന്നെ ഉദ്യോഗ സംബന്ധമായ ആവശ്യത്തിനെന്നു പറഞ്ഞ് തങ്ങളില്‍നിന്ന് 50,000 രൂപ വാങ്ങിയെന്നും വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണത്തില്‍ ഇപ്പോള്‍ ഗണ്യമായ കുറവുണ്ടെന്നും ഉത്രയുടെ രക്ഷിതാക്കള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിപ്പിച്ച് കാറുകള്‍ വാങ്ങിയെടുത്തുവെന്നും ഒരു തവണ വീട്ടിനുള്ളില്‍ കണ്ട വിഷപാമ്ബിനെ സൂരജ് അനായാസേന പാട്ടിലാക്കിയെന്നും ഉത്രയുടെ രക്ഷാകര്‍ത്താക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

ഇതിനിടെ ഉത്രയുടെ ബാങ്ക് ലോക്കറിലായിരുന്ന സ്വര്‍ണം തിരികെയെടുത്തതും ശിശുക്ഷേമ സമിതി വഴി ഒന്നര വയസ്സുള്ള കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഉത്ര മരിച്ചു കിടക്കുന്നതുകണ്ട അമ്മയുടെ നിലവിളി കേട്ട് മറ്റ് കുടുംബാംഗങ്ങള്‍ ഓടിയെത്തിയെങ്കിലും മുറ്റത്ത് പല്ലുതേച്ച് നില്‍ക്കുകയായിരുന്ന സൂരജ് ഓടിയെത്താന്‍ കൂട്ടാക്കിയിരുന്നില്ല. ഇത് കുടുംബാംഗങ്ങളില്‍ സംശയം ജനിപ്പിച്ചിരുന്നു.

സൂരജിന് മറ്റു ചില യുവതികളുമായി അടുപ്പമുണ്ടായിരുന്നെന്ന് കോള്‍ ലിസ്റ്റ് പരിശോധനയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരന്തരം ഇയാള്‍ യൂട്യൂബില്‍ കണ്ടത് പാമ്പിനെ ഉപയോഗിച്ച് കടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു. ഉത്രയ്ക്ക് സര്‍പ്പദോഷമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടന്നു. പാമ്പാട്ടില്‍ നിന്ന് ആദ്യം സൂരജ് പാമ്പിനെ വാങ്ങിയത് സ്വന്തം വീട്ടില്‍ വച്ചാണ്. ഇത്തിക്കര പാലത്തിനടത്തുവച്ച് രണ്ടാമതും പാമ്പിനെ വാങ്ങി. പാമ്പിനെ എത്തിച്ചു നല്‍കിയ കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (7 minutes ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (9 minutes ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (18 minutes ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (28 minutes ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (47 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (8 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (8 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (9 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (9 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

Malayali Vartha Recommends