ഉത്രയെ കൊലപ്പെടുത്തിയത് മറ്റൊരു പെണ്‍കുട്ടിക്കുവേണ്ടി; മകന്‍ തെറ്റ് ചെയ്യില്ലെന്ന് മാതാപിതാക്കള്‍; ഉത്രയെ കൊല്ലുന്നതിനുള്ള ബാഹ്യ ഇടപെടല്‍ മറ്റൊരു പെണ്‍കുട്ടിയുടേതെന്നും സൂചന

അഞ്ചലില്‍ യുവതിയെ പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊന്ന സംഭവത്തില്‍ പ്രതി സൂരജ് കുറ്റം സമ്മതിച്ചതോടെ. എന്തിനു വേണ്ടിയാണ് ഇത് ചെയ്തത് എന്ന അന്വേഷണത്തിലാണ് പോലീസ്. പല തരത്തിലുള്ള കാര്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നും കഴിഞ്ഞു. ഉത്രയുടെ സ്വത്ത് മുഴുവന്‍ തട്ടിയെടുത്ത് മറ്റൊരു നല്ലൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുക അതായിരുന്നു ലക്ഷ്യം.
അതിനുവേണ്ടി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച ശേഷം ഉത്ര മരിച്ചെന്ന് ഉറപ്പാക്കുകയും ഒപ്പം തന്നെ പാമ്പു കടിക്കാതിരിക്കാനുംകൂടി രാവിലെ വരെ മുറിയില്‍ ഉറങ്ങാതെയിരുന്നതന്നെ ഇരിക്കുകയായിരു സൂരജ് പാമ്പ് ഇഴഞ്ഞു കയറിയ ഭാഗത്തുതന്നെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. ആറു മണിയോടെ പുറത്തിറങ്ങി. ഉത്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പാമ്പിനെ കണ്ടെത്തി തല്ലിക്കൊല്ലുകയും ചെയ്തു. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസില്‍ മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനിടെ കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങളും സൂരജിന്റെ ഭാഗത്തുനിന്നുണ്ടായി. ഉത്രയുടെ ഒരു ബന്ധുവിനും സംഭവത്തില്‍ പങ്കുണ്ടെന്നായിരുന്നു മൊഴി. എന്നാല്‍ ചോദ്യം ചെയ്യലില്‍ അതിനെ സാധൂകരിക്കുന്ന തെളിവൊന്നും ലഭിച്ചില്ല. കൂടുതല്‍ തെളിവെടുപ്പിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ.
മാത്രമല്ല ഉത്രയുടെ കൊലപാതകത്തിനു സൂരജിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ പ്രേരണയായിട്ടുണ്ടോയെന്നും അന്വേഷിക്കും. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുന്നോടിയായി റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അവസാനവട്ട ചോദ്യം ചെയ്യലുണ്ടാകും. ഈ ചോദ്യം ചെയ്യലിലാണ് സൂരജിന്റെ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഏറെ നിര്‍ണായകമാകുക. സൂരജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സൈബര്‍ സെല്ലിനാണ് ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. അതാകും ഈ കേസിലെ മറ്റൊരു പ്രധാന ഇടപെടല്‍ എന്നും പോലീസ് സംശയിക്കുന്നു. ഇതില്‍ സൂരജിന്റെ കുടുബത്തെ കൂടാതെ മറ്റൊരാള്‍ക്കും പങ്കുണ്ട് എന്നുതന്നെയാണ് ലഭിക്കുന്ന സൂചനകള്‍.
അതേസമയം ഉത്രയും സൂരജും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു.എന്നാല്‍ അതൊന്നും ഗൗരവമുള്ളതായിരുന്നില്ല. മകന്‍ തെറ്റു ചെയ്യുമെന്നു കരുതുന്നില്ലെന്ന് സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ പ്രതികരിച്ചു. ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റെന്ന് മാതാവ് രേണുകയും വ്യക്തമാക്കി. ഉത്രയെ ആദ്യം പാമ്പു കടിച്ചത് കിടപ്പു മുറിയില്‍ വച്ചല്ലെന്നാണു സൂരജിന്റെ വീട്ടുകാരുടെ നിലപാട്. മുറ്റത്തുവച്ചാണ് പാമ്പു കടിച്ചതെന്നും വീട്ടുകാര്‍ പ്രതികരിച്ചു. മാര്‍ച്ച് മൂന്നിനാണ് ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍വച്ച് ഉത്രയെ പാമ്പു കടിച്ചത്.
മകളെ അപായപ്പെടുത്തിയത് സൂരജാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ അഞ്ചല്‍ സിഐക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. മാതാപിതാക്കളുടെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. സൂരജിന്റെ അസ്വാഭാവിക പെരുമാറ്റവും വീട്ടുകാരുമായുണ്ടായ അസ്വാരസ്യവുമാണ് ഇത്തരമൊരു പരാതിയിലേക്കു നയിച്ചത്. മാത്രവുമല്ല സൂരജിന്റെ വീട്ടില്‍വച്ചും നേരത്തേ ഉത്രയ്ക്ക് പാമ്പുകടിയേറ്റിയിരുന്നു. അതിന്റെ ചികിത്സ കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്. മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്നാണു മാതാപിതാക്കള്‍ പറയുന്നത്.
ഉത്ര മരിച്ച ദിവസം കിടപ്പു മുറിയുടെ ജനാല തുറന്നിട്ടിരുന്നതായാണ് സൂരജ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ കിടന്ന ഉത്രയെ പാമ്പ് കടിച്ചെന്നതു വിശ്വസനീയമല്ലെന്നു പൊലീസ് പറയുന്നു. ഒന്നര വയസ്സുള്ള മകനെ ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി എത്തി സൂരജ് കഴിഞ്ഞ ദിവസം ഉത്രയുടെ വീട്ടില്‍നിന്നു കൊണ്ടുപോയിരുന്നു.കഴിഞ്ഞ 7ന് രാവിലെയാണ് ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കണ്ട വിഷപ്പാമ്പിനെ തല്ലിക്കൊന്നു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായും ഇയാള്‍ക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha