Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഉത്രയുടെ മരണത്തിൽ സൂരജിന്റെ കുടുംബത്തിനും പങ്കെന്ന് ഉത്രയുടെ അച്ഛന്റെ ആരോപണം; തയ്യാറെടുപ്പ് നടത്തിയത് മൂന്നു മാസത്തിനു മുൻപ് മുതൽ; അന്വേഷണം അവസാനിക്കുന്നില്ല എന്ന് എസ് പി ഹരിശങ്കർ

25 MAY 2020 10:35 AM IST
മലയാളി വാര്‍ത്ത

ഉത്രയുടെ മരണത്തിനു പിന്നിൽ സൂരജിന്റെ കുടുംബത്തിനും അറിവുണ്ടോ എന്ന പരിശോധനയാണ് ഇനി ബാക്കിയുള്ളത്, അതിനായി വീട്ടുകാരെ വിശദമായി ചോദ്യം ചെയ്യും .സ്ത്രീധനം വാങ്ങുന്നത് കുറ്റകരമായതിനാൽ തന്നെ സൂരജിന്റെ വീട്ടുകാരും ഇപ്പോൾ പ്രേരണാകുറ്റത്തിന് അകത്തുപോകാൻ

സാധ്യതതയുണ്ട് .എന്നാൽ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി മുഴുവൻ കുറ്റവും സമ്മതിച്ച് തന്റെ കുടുംബത്തിന് ഇതിൽ പങ്കില്ല എന്ന തരത്തിലേക്ക് തന്നെ കാര്യങ്ങൾ എത്തിക്കാനാണ് സൂരജ്
ശ്രമിച്ചത് .ഭാര്യയെ കൊലപ്പെടുത്തിയ കാര്യങ്ങൾ ഉൾപ്പടെ വ്യക്തമാക്കിയെങ്കിലും കൂടുതൽ പേർ ഈ സംഭവത്തിന് പിന്നിലുണ്ടോ എന്ന കാര്യത്തെ പറ്റിയുള്ള വിശദവിവരങ്ങളാണ് അന്വേഷിച്ചു വരുന്നത്
മറ്റു സ്ത്രീകളുമായുള്ള ബന്ധ മുൾപ്പടെയുള്ള കാര്യങ്ങളെ പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്
ആസൂത്രിതമായി കൊലപാതകം നടത്താൻ മൂന്നു മാസം തയ്യാറെടുപ്പു നടത്തുമ്പോൾ ആർക്കും
ഇതിനെ പറ്റി സംശയം തോന്നാത്തത് വിചിത്രം തന്നെയാണ് .മെച്ചപ്പെട്ട ജീവിതപങ്കാളിയെ ലഭിക്കാനാണ്
ഉത്രയെ കൊലപ്പെടുത്തിയത് എന്നത് വലിയ ആശങ്ക ഉയർത്തുന്ന കാര്യമാണ് . കാരണം അങ്ങനൊരു പങ്കാളിയെ കണ്ടുപിടിച്ചിട്ടുണ്ടാകാമെന്ന സംശയവും പോലീസിന് മുന്നിലുണ്ട് .അതിനാൽ തന്നെ ഈ കേസിലെ പ്രതികൾ കേവലം സൂരജിലൊതുങ്ങില്ല എന്ന നിഗമനവുമുണ്ട് .എന്നാൽ സൂരജിന്റെ
അടുത്ത ബന്ധുക്കളെ ഉൾപ്പടെ ചോദ്യം ചെയ്തു തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ്
തീരുമാനം .ഉത്രയുടെ പിതാവിൽ നിന്നും ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ പോലീസിന് ബോധ്യപ്പെട്ടിട്ടിരുന്നു .നിരന്തരമായ ഗാർഹിക പീഡനത്തിന് തങ്ങളുടെ മകൾ ഇരയാകുവായിരുന്നെന്ന്
ഉത്രയുടെ മാതാപിതാക്കളും പറയുന്നുണ്ട് .അതിനാൽ തന്നെ കേസിൽ അന്വേഷണം അവസാനിക്കുന്നില്ലെന്നും ബന്ധുക്കൾ ഉൾപ്പെടെ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും
എസ്‌‌പി ഹരിശങ്കർ പറഞ്ഞു.ഉത്രയുടെ മരണത്തിനു കാരണക്കാരായായ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്നറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്റ്റിൽ ആകുന്നതിനോടപ്പം മറ്റു പലരിലേക്കും ചോദ്യങ്ങൾ ഉയരുന്നുണ്ട് . വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് ഇരുവരും പ്രതികളാണെന്നു തെളിഞ്ഞത്. കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിൽ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇതുപോലൊരു കേസ് അപൂർവാണെന്ന് റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിനു വേണ്ടി മൂന്നു മാസമായി സൂരജ് ആസൂത്രണം നടത്തുന്ന സാഹചര്യത്തിൽ കൂടുതൽ പേർ ഈ ആസൂത്രണത്തിൽ പരോക്ഷമായി ബന്ധിപ്പെട്ടിട്ടുണ്ടാകാം എന്ന് തന്നെയാണ് വ്യക്തമാകുന്നത് . ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു സുഹൃത്തിൽനിന്നു പാമ്പിനെ വാങ്ങിയത്. മേയ് ഏഴിനു രാവിലെയാണ് ഉത്രയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്നു വൈകിട്ട് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പിനെ രാത്രി ഉത്രയുടെ ദേഹത്തേക്കിടുകയായിരുന്നു. പാമ്പ് രണ്ടു തവണ ഉത്രയെ കൊത്തുന്നത് സൂരജ് സമീപത്ത് കണ്ടുനിന്നു. പിന്നീട് ഇതിനെ തിരികെ കുപ്പിയിലാക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പാമ്പ് അലമാരയ്ക്കു താഴെ ഒളിക്കുകയും ചെയ്തു.
രാവിലെ ശുചിമുറിയിലേക്ക് സൂരജ് പോയപ്പോഴാണ് അമ്മ ഉത്രയെ വിളിച്ചുണർത്താൻ നോക്കിയത്. ഉത്ര ബോധരഹിതയായി കിടക്കുന്നതു കണ്ട് മാതാപിതാക്കളും സഹോദരനും അഞ്ചല്‍ മിഷൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. അതിനോടകം മരണം സംഭവിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് അഞ്ചൽ പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്ന് ഫൊറൻസിക് ഉദ്യോഗസ്ഥരുടെയും സൈബർ സെല്ലിന്റെയും ഉൾപ്പെടെ സഹായത്തോടെയായിരുന്നു അന്വേഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (5 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (6 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (6 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (6 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (6 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (6 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (6 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (6 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (6 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (6 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (6 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (12 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (13 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (13 hours ago)

Malayali Vartha Recommends