Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല...മൂന്ന് നില കെട്ടിടം പൊളിക്കാൻ അധികൃതർ..ഇത് ഇന്ത്യയാണ് ഇവിടെ ഒരു ഭീകരനും സ്ഥാനമില്ല..കുടുംബ വീട് തകർക്കും..


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല

"കടിച്ച 'പാമ്പി'നെക്കൊണ്ട് തന്നെ വിഷമിറപ്പിച്ചു'; വാവാ സുരേഷിന്റെ നിര്‍ണായകമൊഴി? അഞ്ചല്‍ ഏറം വെളേശേരില്‍ വീട്ടില്‍ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പാമ്പുകളുടെ തോഴനായ വാവാ സുരേഷിനെ കേസിലെ സാക്ഷിയാക്കും

26 MAY 2020 03:15 PM IST
മലയാളി വാര്‍ത്ത

അഞ്ചല്‍ ഏറം വെളേശേരില്‍ വീട്ടില്‍ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പാമ്പുകളുടെ തോഴനായ വാവാ സുരേഷിനെ കേസിലെ സാക്ഷിയാക്കും. പാമ്പുകളെ സംബന്ധിച്ച കാര്യങ്ങളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരേക്കാള്‍ അറിവും അനുഭവവും പരിചയസമ്പത്തുമുള്ളതിനാലാണ് പാമ്പിനെ കൊലയ്ക്ക് ഉപയോഗിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ വാവാ സുരേഷിനെ കേസില്‍ സാക്ഷിയാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

കേസില്‍ സാക്ഷിയായി പൊലീസിനെ സഹായിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വാവാ സുരേഷിനോട് അഭ്യര്‍ത്ഥിച്ചു. ഉത്രയുടെ മരണം സംഭവിച്ചതിന് തൊട്ടുപിന്നാലെ സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും വാവാ സുരേഷിനോട് ഇത് സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. സൂരജിന്റെ അടൂരിലെ വീടിന്റെ മുകള്‍ നിലയിലെ റൂമില്‍ വച്ച് ഉത്തരയ്ക്ക് ആദ്യം അണലിയുടെ കടിയേറ്റ സംഭവം കേട്ടപ്പോള്‍ തന്നെ വാവാ സുരേഷ് സംശയം പ്രകടിപ്പിച്ചു.. അടൂരിലുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ട് വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെപ്പറ്റി മനസിലാക്കി.

സൂരജിന്റെ വീടിന് സമീപമുള്ള സ്ഥലങ്ങളില്‍ മുമ്പ് പാമ്പിനെ പിടിക്കാന്‍ പോയിട്ടുള്ള വാവാ സുരേഷിന് സൂരജിന്റെ വീടും പരിസരവും അറിയാമായിരുന്നു. പ്രദേശത്തെ മണ്ണിന്റെ ഘടനയും ഭൂപ്രകൃതിയും അനുസരിച്ച് അണലിവര്‍ഗത്തില്‍പ്പെട്ട ഉരഗങ്ങള്‍ തമ്പടിക്കാറുള്ള സ്ഥലമല്ല അവിടം. വീടിന്റെ മുകള്‍ നിലയിലെ മുറിയോട് ചേര്‍ന്ന് മരങ്ങളോ വള്ളിപ്പടര്‍പ്പുകളോ ഒന്നും തന്നെയില്ല.ടൈലും മറ്റും പതിച്ച മിനുസമുളള തറകളിലൂടെ പാമ്പുകള്‍ക്ക് വേഗത്തിലോ ഉയരത്തിലോ ഇഴഞ്ഞുകയറാനും കഴിയില്ല. ഇത്തരം സാഹചര്യങ്ങള്‍ വിലയിരുത്തിയ വാവാ സുരേഷ് അണലിയെ മുകള്‍ നിലയില്‍ എത്തിച്ചതാകാമെന്ന് തറപ്പിച്ച് പറഞ്ഞു. അടൂരിലെ വീട്ടില്‍ അണലിയുടെ കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് വീടിന്റെ സ്റ്റെയര്‍കേയ്‌സിന്റെ തട്ടിലും അണലിയെ കണ്ടെത്തിയിരുന്നു. കൊടും വിഷമുള്ള അണലിപോലുള്ള പാമ്പിന്റെ കടിയേറ്റാല്‍ ശക്തമായ വേദനയും പുകച്ചിലും അസ്വസ്ഥതകളും കാരണം എത്ര കഠിനമായ ഉറക്കത്തിലായാലും കടിയേറ്റയാള്‍ ഉണരും.

എന്നാല്‍ അണലിയുടെ കടിയേറ്റ ഉത്തര മണിക്കൂറുകള്‍ കഴിഞ്ഞാണ് പാമ്പ് കടിച്ചതിന്റെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. പാമ്പ് കടി അറിയാത്ത വിധത്തില്‍ ഉത്തരയെ എന്തോ നല്‍കി മയക്കികിടത്തിയിരിക്കാമെന്ന സംശയത്തിനും ഇത് കാരണമായി. ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് ഉത്രയെ അപായപ്പെടുത്തിയതാകാമെന്നും സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെടണമെന്നും വാവാ സുരേഷ് ഉത്രയുടെ ബന്ധുക്കളോട് നിര്‍ദേശിച്ചിരുന്നു.

അഞ്ചലിലെ വീട്ടില്‍ ഉത്രയെ മൂര്‍ഖന്റെ കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലും കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വെളിപ്പെടേണ്ടതുണ്ട്. ജാറില്‍ അടച്ച് സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ ജാറിന്റെ അടപ്പ് തുറന്നാലുടന്‍ കടിക്കണമെന്നില്ല. പാമ്പിനെ പ്രകോപിപ്പിക്കുകയോ ഏതെങ്കിലും വിധത്തില്‍ നോവിക്കുകയോ ചെയ്ത് ഉത്രയെ കടിപ്പിച്ചതാകാമെന്ന സംശയമാണ് ഇക്കാര്യത്തിലുള്ളത്. ഇതിന് പൊലീസ് കസ്റ്റഡിയിലുള്ള സൂരജ് മറുപടി നല്‍കേണ്ടിവരും. കൊലയ്ക്ക് ഉപയോഗിച്ച പാമ്പിനെ സൂരജ് കൊന്നു കുഴിച്ചുമൂടിയതിനെ തുടര്‍ന്ന് അതിന്റെ ശരീരം അഴുകി തുടങ്ങിയിട്ടുണ്ടാകാം. എന്നാല്‍ പാമ്പിന്റെ അസ്ഥികൂടം പെട്ടെന്ന് നശിച്ചുപോകില്ല. പോസ്റ്റുമോര്‍ട്ടത്തിനിടെ അത് കേട് കൂടാതെ എടുത്താല്‍ ഉത്രയുടെ ശരീരത്തേറ്റ കടിയുടെ സ്ഥാനം, മുറിപ്പാടിലെ പല്ലുകള്‍ തമ്മിലുള്ള അകലം, മുറിവിന്റെ ആഴം എന്നിവ ഫോട്ടോയുടെയോ വീഡിയോയുടെയോ സഹായത്തോടെ കണ്ടെത്തി പാമ്പിന്റെ അസ്ഥികൂടത്തിലെ പല്ലുകള്‍ പരിശോധിച്ച് ഇതേ പാമ്പ് തന്നെയാണോ ഉത്രയെ കടിച്ചതെന്ന് വിശദീകരിക്കാന്‍ വാവാ സുരേഷിന് കഴിയും. ഇത്തരത്തിലുള്ള വാവയുടെ കഴിവുകളും നിരീക്ഷണ പാടവവും പരിഗണിച്ചാണ് പാമ്പുകളുടെ തോഴനായ വാവാ സുരേഷിനെ ഉത്തര കൊലക്കേസില്‍ നിര്‍ണായക സാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം  (44 minutes ago)

UAE-യിൽ നാല് അവധി പ്രവാസികൾക്ക് കൂട്ട അവധി..! ദേശിയ ദിനത്തിൽ വമ്പൻ നീക്കം സംഭവിച്ചത് ഇങ്ങനെ  (49 minutes ago)

ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്  (54 minutes ago)

നിന്റെയൊക്കെ പൂതി നടക്കില്ല നടുറോഡിൽ ഇറങ്ങി ദേവൻ രാമചന്ദ്രൻ ...! മുട്ട് വിറച്ച് പിണറായി  (59 minutes ago)

പിക്കപ്പ് വാനിടിച്ച് യുവാവിന് ...  (1 hour ago)

യുവതിയെ ബെംഗളൂരുവിൽ താമസസ്ഥലത്ത്  (1 hour ago)

കഴുത്തിലെ പരിക്കുകാരണം ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ മ  (1 hour ago)

ജാവേദ് സിദ്ദിഖിയുടെ വീട് പൊളിക്കും  (1 hour ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  (1 hour ago)

കൊടും മഴ വരുന്നു...! ന്യൂനമര്‍ദ്ദം ശക്തം..! ഉച്ചതിരിഞ്ഞാൽ കൊടും മഴ മാറി മറിഞ്ഞ് പ്രവചനം  (1 hour ago)

22 ന് അവധി...! സ്കൂളുകൾക്കും ഓഫിസുകൾക്കും അവധി..! കാരണം ഇങ്ങനെ  (2 hours ago)

മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായിരുന്ന അനിൽ അക്കരയാണ് കോൺഗ്രസിന് വേണ്ടി അടാട്ട് ഗ്രാമപഞ്ചായത്തിൽ ...  (2 hours ago)

ഓഹരി വിപണി നേട്ടത്തിൽ  (2 hours ago)

Al-ഫലാഹ് ബോംബിട്ട് തകർക്കും..! വിദ്യാര്‍ത്ഥികളെ കാണാനില്ല കൊന്ന് കുഴിച്ച് മൂടി..!അവറ്റകളുടെ ശവം തോണ്ടി പുറത്തിടുമെന്ന് ഷാ  (2 hours ago)

സ്വർണവിലയിൽ കുറവ്  (2 hours ago)

Malayali Vartha Recommends