Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുണ്ടെന്നു പറയുന്ന സൂരജ് ഭാര്യയെ കൊത്തിയ പാമ്പിനെ ഒന്നും ചെയ്യാതെ മുറിവിട്ട് പോയി; പാമ്പിനെ പിടികൂടിയത് ഉത്രയുടെ സഹോദരൻ ഒറ്റയ്ക്ക് ; ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിച്ചു; ഭാര്യയെ രണ്ടാമത് പാമ്പു കൊത്തിയപ്പോഴും സൂരജിന്റെ മുഖത്തു നിർവികാരത

27 MAY 2020 09:23 AM IST
മലയാളി വാര്‍ത്ത

വളരെ ആസൂത്രിതമായായിരുന്നു കൊല്ലം അഞ്ചലിൽ ഉത്രയുടെ കൊലപാതകം നടന്നത്.അതി വിദഗ്ദമായി കൊലപാതകം നടപ്പിലാക്കിയ ശേഷം താനൊരിക്കലും പിടിക്കപ്പെടില്ലെന്ന അമിതവിശ്വാസം സൂരജിനുണ്ടായിരുന്നു. ഭാര്യയുടെ മരണശേഷം സൂരജിന്റെ ശരീരഭാഷയിലും പ്രവര്‍ത്തികളിലും ഉണ്ടായ നിര്‍വികാരതയാണ് അയാളെ കുടുക്കിയതും 

സ്വന്തം ഭാര്യയ്ക്കുണ്ടായ ദുരന്തം അറിഞ്ഞിട്ടും വളരെ നിര്‍വികാരമായിട്ടായിരുന്നു സൂരജിന്റെ പെരുമാറ്റമെന്നാണ് വീട്ടുകാരുടെ പരാതി ഉണ്ടായിരുന്നത്.അതാണ് അവരിൽ സൂരജിനെ സംശയം ജനിപ്പിച്ചതും.. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞെന്ന പോലെയായിരുന്നു നില്‍പ്പ്. അഞ്ചലിലെ ആശുപത്രിയില്‍ വച്ച് ഉത്രയെ വിഷപാമ്പ് കടിച്ചതാണെന്നു വ്യക്തമായതിനെ തുടര്‍ന്ന് പാമ്പിനെ തേടി സഹോദരന്‍ വിഷുവിനൊപ്പം സൂരജും വീട്ടിലെത്തിയിരുന്നു. വിഷു പാമ്പിനെ കട്ടിലിനടിയില്‍ തിരയുമ്പോള്‍ മുറയിലെ അലമാരയ്ക്കടിയില്‍ പാമ്പ് ഉണ്ടെന്നു പറഞ്ഞ് സൂരജ് പുറത്തേക്ക് ഇറങ്ങിപ്പോവുകയാണ് ചെയ്തതെന്നു വിഷുവും പറയുന്നു.
പാമ്പിനെ പിടിക്കാനോ കൊല്ലാനോ സൂരജ് ശ്രമിച്ചില്ല. പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുണ്ടെന്നു പറയുന്ന സൂരജ് തന്നെയാണ് ഭാര്യയെ കൊത്തിയ പാമ്പിനെ ഒന്നും ചെയ്യാതെ മുറിവിട്ട് പോയത്. പിന്നീട് ഉത്രയുടെ സഹോദരന്‍ ഒറ്റയ്ക്കാണ് പാമ്പിനെ പിടികൂടി തല്ലിക്കൊല്ലുന്നത്. ഉത്രയുടെ മാതാപിതാക്കള്‍ക്ക് മകളുടെ മരണത്തില്‍ ദുരൂഹത തോന്നിയപ്പോള്‍ സൂരജിന്റെ ഈ പ്രവര്‍ത്തികളൊക്കെ അവരുടെ സംശയം ഇരട്ടിപ്പിക്കുകയായിരുന്നു.

മാര്‍ച്ച് ഒന്നാം തീയതിയാണ് ഉത്രയെ കൊല്ലാന്‍ ആദ്യം സൂരജ് പാമ്പിനെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. മുകള്‍ നിലയില്‍ നിന്നും ഫോണ്‍ എടുത്തുകൊണ്ടു വരാന്‍ അയാള്‍ ഭാര്യയെ പറഞ്ഞു വിട്ടു. മുകളില്‍ പാമ്പിനെ ഇട്ടിട്ടായിരുന്നു ഉത്രയെ അങ്ങോട്ട് പറഞ്ഞു വിട്ടത്. എന്നാല്‍ ഉത്ര പാമ്പിനെ കണ്ടു. ഉടന്‍ തന്നെ സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. ഇക്കാര്യം ഉത്ര തന്റെ വീട്ടുകാരെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് സൂരജിനു മേല്‍ സംശയം കൂട്ടാന്‍ അന്നത്തെയാ സംഭവവും ഉപകരിച്ചു. മാര്‍ച്ച് രണ്ടാം തീയതിയാണ് ഉത്രയെ അണലി കടിക്കുന്നത്. രാത്രി 12.45 ഓടെ കടിയേറ്റിട്ടും പുലര്‍ച്ചെ മൂന്നരയോടെ മാത്രമാണ് സൂരജിന്റെ വീട്ടുകാര്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്. പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ നിന്നും 15 മിനിട്ട് യാത്ര ചെയ്ത് എത്താവുന്ന ദൂരമേയുള്ളൂ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്. എന്നിട്ടും മണിക്കൂറുകളോളം വച്ച് താമസിപ്പിച്ചത് ഉത്രയുടെ മരണം ഉറപ്പിക്കാനായിരുന്നോ എന്ന ചോദ്യമാണ് സൂരജിനു മേലുള്ള കുടക്ക് മുറിക്കയത്.
തന്റെ കൂടി ഉറങ്ങി കിടന്ന ഭാര്യ പാമ്പ് കൊത്തി മരിച്ചതാണെന്ന് പറഞ്ഞിട്ടും ഉത്രയുടെ മരണത്തിന് ഉത്തരവാദി അവരുടെ സഹോദരനാണെന്ന് പരാതി കൊടുത്തതും സൂരജിനെതിരേയുള്ള സംശയം ബലപ്പെടുത്തുകയായിരുന്നു. ഉത്ര മരണശേഷം ഭാര്യവീട്ടില്‍ നിന്നിരുന്ന സൂരജിനെ കാണാനായി ചില സുഹൃത്തുക്കള്‍ വൈകുന്നേരം സമയങ്ങളില്‍ വരുമായിരുന്നുവെന്നും യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു. വീടിനു പുറത്ത് നിര്‍ത്തിയിടുന്ന കാറില്‍ കൂട്ടുകാരുമൊത്ത് മണിക്കൂറുകളോളം ചിരിച്ച് ഉല്ലസിച്ചിരിക്കുന്ന സൂരജിനെ തങ്ങള്‍ കണ്ടിട്ടുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. ഭാര്യ മരിച്ചിട്ട് ദിവസങ്ങള്‍ പോലുമായിട്ടില്ലെന്നിരിക്കെ സൂരജിന് ഇത്തരത്തില്‍ പെരുമാറാന്‍ കഴിഞ്ഞത് ഒരേസമയം അത്ഭുതപ്പെടുത്തുകയും സംശയമുണ്ടാക്കുകയും ചെയ്‌തെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കാലാക്കിയതും സൂരജിനെതിരേ പരാതിക്കുള്ള കാരണമായി. ഉത്രയുടെയും സൂരജിന്റെയും പേരില്‍ സംയുക്തമായി ഉണ്ടായിരുന്ന അകൗണ്ടിലെ ലോക്കറില്‍ ആയിരുന്നു സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും ഭൂരിഭാഗവും സൂരജ് കൈക്കലാക്കിയെന്നാണ് ഉത്രയുടെ വീട്ടുകാര്‍ പറയുന്നത്. 12 പവനോളം സ്വര്‍ണം സൂരജിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. പൊലീസ് ഇടപെട്ടിട്ടുപോലും ആ സ്വര്‍ണാഭരണങ്ങള്‍ കൈമറാന്‍ സൂരജ് വിസമ്മതിച്ചെന്നും പരാതിയുണ്ട്. ലക്ഷങ്ങളും നൂറുപവനടുത്ത് ആഭരണങ്ങളും നല്‍കിയിട്ടും പിന്നെയും സ്ത്രീധനത്തിന്റെ പേരില്‍ മകളെ സൂരജും കുടുംബവും ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഉത്രയുടെ മാതാപിതാക്കള്‍ പറയുന്നുണ്ട്.

അതേസമയം കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ പൊലീസിനു ലഭിച്ചു. ഉത്രയുടെ വീട്ടിൽ കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മൂർഖൻ തന്നെയെന്നു സ്ഥിരീകരിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (4 minutes ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (39 minutes ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (42 minutes ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (2 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (2 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (2 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (3 hours ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (3 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (3 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (4 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (5 hours ago)

ഓഹരി വിപണിയും നേട്ടത്തിൽ  (5 hours ago)

പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം  (5 hours ago)

ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി...  (6 hours ago)

അപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം‌  (6 hours ago)

Malayali Vartha Recommends