Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി... യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം സ്വദേശിയാണ് പിടിയിലായത്, നൗഫല്‍ ഷായുടെ ഓട്ടോയിലാണ് യുവതിയെ പത്തേക്കറിനുസമീപത്തെ കാട്ടിലെത്തിച്ചത്

07 JUNE 2020 10:41 AM IST
മലയാളി വാര്‍ത്ത

കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷാ (27) യാണ് പിടിയിലായത്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
നൗഫലിന്റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസിലെ ആറ് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയെങ്കിലും നൗഫല്‍ ഒളിവിലായിരുന്നു.

അതേസമയം, ഇന്നലെ റിമാന്റ് ചെയ്ത ആറ് പ്രതികളില്‍ നാല് പേരെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും അപേക്ഷ സമര്‍പ്പിക്കുക എന്ന് അന്വേഷണ സംഘം അറിയിച്ചു.

അതിനിടെ, നേരത്തെ അറസ്റ്റിലായ പ്രതികളെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തു. വീട്ടമ്മയുടെ ഭര്‍ത്താവിനുപുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ (40), ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ (20), ചാന്നാങ്കര അന്‍സി മന്‍സിലില്‍ അര്‍ഷാദ് (35), വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രാജന്‍ സെബാസ്റ്റ്യന്‍ (62), ചാന്നാങ്കര റാഹത്ത് റോഡില്‍ പുതുവല്‍ പുരയിടം വീട്ടില്‍ മനോജ് (24) എന്നിവരെയാണ് ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തത്. കഠിനംകുളം സ്റ്റേഷനില്‍വച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടികള്‍.


വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭര്‍ത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി പുതുക്കുറിച്ചിയില്‍ ബീച്ച് കാണാന്‍ കൊണ്ട് പോയതെന്നാണ് യുവതിയുടെ മൊഴി. അതിന് ശേഷം സമീപത്തുള്ള ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ബീച്ചിലെത്തിയപ്പോള്‍ ഈ വീട്ടുടമയില്‍ നിന്നും ഭര്‍ത്താവ് പണം വാങ്ങുന്നതായി കണ്ടെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

ഭര്‍ത്താവ് മദ്യം നല്‍കിയിരുന്നതായും മദ്യലഹരിയിലായിരുന്ന താനും മക്കളും ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് പുറത്തേക്ക് പോയെന്നും യുവതി പറയുന്നു. ഈ സമയം ഭര്‍ത്താവിന്റെ സുഹൃത്തുക്കളിലൊരാള്‍ എത്തി തന്നെ വിളിച്ച് ഭര്‍ത്താവിന് അപകടം പറ്റിയെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് കൊണ്ട് പോയി. ഇതേ സമയം ഓട്ടോയിലെത്തിയ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ മറ്റ് നാലുപേര്‍ എത്തി, തന്നെയും മൂത്തമകനെയും വാഹനത്തിലേക്ക് വലിച്ച് കയറ്റികൊണ്ടുപോയി. സമീപത്തെ വിജനമായ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി.

കഠിനംകുളത്ത് ഭര്‍ത്താവിന്റെ ഒത്താശയോടെ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയെ ഉപദ്രവിക്കുന്നതുകണ്ടതായി നാലുവയസ്സുള്ള മകന്‍ പോലീസിന് മൊഴിനല്‍കി. കുട്ടിയുടെ മുന്നില്‍വെച്ചാണ് പീഡനം നടന്നതെന്നതിനാല്‍ പ്രതികളുടെ പേരില്‍ പോക്സോ വകുപ്പുപ്രകാരവും കേസെടുത്തു. നാലാംപ്രതി പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷായുടെ ഓട്ടോയിലാണ് യുവതിയെ പത്തേക്കറിനുസമീപത്തെ കാട്ടിലെത്തിച്ചത്. പ്രതികളുടെപേരില്‍ കൂട്ടബലാത്സംഗം, പിടിച്ചുപറി കേസുകളും ചുമത്തിയിട്ടുണ്ട്.

വീട്ടമ്മയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. യുവതിയുടെ ശരീരത്തിലും മുഖത്തും ഉപദ്രവിച്ചതിന്റെ പാടുകളുണ്ട്. രണ്ടുദിവസംമുമ്പ്, പ്രതികളിലൊരാളായ രാജന്‍ വീട്ടിലെത്തി ഭര്‍ത്താവിന് പണം നല്‍കിയതായി ഇവര്‍ മൊഴിനല്‍കി. വ്യാഴാഴ്ച രാത്രിയാണ് ബീച്ചിലേക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് ഭര്‍ത്താവ് യുവതിയെയും രണ്ടുമക്കളെയും കഠിനംകുളത്തെ പരിചയക്കാരന്റെ വീട്ടിലെത്തിച്ച് പീഡനത്തിന് അരങ്ങൊരുക്കിയത്.യുവതിയുടെ കൈയിലുണ്ടായിരുന്ന ആയിരംരൂപയും രണ്ട് മൊബൈല്‍ ഫോണും പ്രതികള്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. അതിനാല്‍ മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (1 hour ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (1 hour ago)

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (2 hours ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (3 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (4 hours ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (4 hours ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (5 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (5 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (5 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (5 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (6 hours ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (6 hours ago)

Malayali Vartha Recommends