തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശത്തു നിന്നും 9 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവർ... ജില്ലയില്‍ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; കനത്ത ജാഗ്രത

തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശത്തു നിന്നും 9 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്ബര്‍ക്കത്തിലൂടെ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 26 ന് ദുബൈയില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി (40, പുരുഷന്‍), ജൂണ്‍ 27 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന മുറ്റിച്ചൂര്‍ സ്വദേശികളായ (34, സ്ത്രീ, 12 വയസ്സുള്ള ആണ്‍കുട്ടി), ജൂണ്‍ 26 ന് ദോഹയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (24, പുരുഷന്‍), ജൂണ്‍ 26 ന് ദോഹയില്‍ നിന്ന് വന്ന കാഞ്ഞൂര്‍ സ്വദേശി (52, പുരുഷന്‍), ജൂണ്‍ 26 ന് ദോഹയില്‍ നിന്ന് വന്ന ഏനാമാക്കല്‍ സ്വദേശി (46, പുരുഷന്‍), ജൂണ്‍ 26 ന് സൗദിയില്‍ നിന്ന് വന്ന അടാട്ട് സ്വദേശി (59, പുരുഷന്‍), ജൂണ്‍ 16 ന് റഷ്യയില്‍ നിന്ന് വന്ന അരിമ്ബൂര്‍ സ്വദേശി (20, പുരുഷന്‍), ജൂണ്‍ 20 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പീച്ചി സ്വദേശി (52, പുരുഷന്‍), ജൂണ്‍ 11 ന് റിയാദില്‍ നിന്ന് വന്ന പീച്ചി സ്വദേശി (30, പുരുഷന്‍), ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (58, പുരുഷന്‍), ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്ന് വന്ന നടവരമ്ബ് സ്വദേശി (34, പുരുഷന്‍), ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി (46, പുരുഷന്‍), ജൂണ്‍ 15 ന് മലേഷ്യയില്‍ നിന്ന് വന്ന പരിയാരം സ്വദേശി (38, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന മുള്ളൂര്‍ക്കര സ്വദേശി (38, പുരുഷന്‍), ജൂണ്‍ 24 ന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (30, പുരുഷന്‍), ജൂണ്‍ 17 ന് ചെന്നൈയില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശികളായ (15 വയസ്സുളള പെണ്‍കുട്ടി, 40 വയസ്സായ സ്ത്രീ), ബംഗളൂരുവില്‍ നിന്ന് വന്ന തെക്കുംകര സ്വദേശികളായ (47, പുരുഷന്‍, 44, പുരുഷന്‍), മുംംബെയില്‍ നിന്ന് വന്ന ചൂലിശ്ശേരി സ്വദേശികളായ ഒരു കുടുംബത്തില്‍പെട്ട (58, പുരുഷന്‍, 48, സ്ത്രീ), ജൂണ്‍ 24 ന് ചെന്നൈയില്‍ നിന്ന് വന്ന മുരിങ്ങൂര്‍ സ്വദേശി (30, പുരുഷന്‍), ജൂണ്‍ 22 ന് ബംഗളൂരുവില്‍ നിന്ന് വന്ന ഏറിയാട് സ്വദേശി (47, പുരുഷന്‍) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശിക്കും (47, പുരുഷന്‍), ചേര്‍പ്പ് സ്വദേശിക്കും (38, പുരുഷന്‍) രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതുവരെ 215 പേര്‍ ജില്ലയില്‍ രോഗമുക്തരായി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 19151 പേരും ആശുപത്രികളില്‍ 186 പേരും ഉള്‍പ്പെടെ ആകെ 19337 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1284 പേരെയാണ് പുതുതായി ചേര്‍ത്തത്. 822 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.
തിങ്കളാഴ്ച അയച്ച 147 സാമ്ബിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 9388 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 8943 സാമ്ബിളുകളുടെ ഫലം വന്നു. 445 സാമ്ബിളുകളുടെ എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 3063 പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
തിങ്കളാഴ്ച 366 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 43293 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച 163 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 531 പേരെ സ്‌ക്രീന്‍ ചെയ്തു.
കൃഷി വകുപ്പ് മന്ത്രിയും മേയറും നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി
കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ ഉള്‍പ്പെടെ ജൂണ്‍ 15 ന് കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത 18 പേരുടെ 14 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായി. ഇവരുടെ കോവിഡ് ഫലം നെഗറ്റീവാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ജൂണ്‍ 30 മുതല്‍ ഇവര്‍ക്ക് ഔദ്യോഗിക കൃത്യനിര്‍വ്വഹണം പുനരാരംഭിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ 2 തവണ സ്രവപരിശോധന നടത്തിയപ്പോഴും നെഗറ്റീവ് ഫലമാണ് ലഭിച്ചത്. രോഗം സ്ഥിരീകരിച്ച കോര്‍പ്പറേഷന്‍ മെഡിക്കല്‍ വിഭാഗം ഉദ്യോഗസ്ഥക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയും മേയറും ഉള്‍പ്പെടെ 18 പേര്‍ നിരീക്ഷണത്തില്‍ പോയത്. മന്ത്രിയും അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ടി പ്രദീപ്കുമാറും തിരുവനന്തപുരത്താണ് നിരീക്ഷണത്തിലിരുന്നത്.
ജില്ലയില്‍ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി
കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. ചാലക്കുടി നഗരസഭയുടെ 16, 19, 21, 30, 31, 35, 36 ഡിവിഷനുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ 7, 8 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകള്‍.
ഇതോടൊപ്പം നേരത്തെ പ്രഖ്യാപിച്ച 5 തദ്ദേശസ്ഥാപനപ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും. ജൂണ്‍ 21, 24 തീയതികളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുക. തൃശൂര്‍ കോര്‍പ്പറേഷനിലെ 3, 32, 35, 36, 39, 48, 49 ഡിവിഷനുകള്‍, കുന്നംകുളം നഗരസഭയിലെ 7, 8, 11, 15, 19, 20 ഡിവിഷനുകള്‍, കാട്ടകാമ്ബാല്‍ പഞ്ചായത്തിലെ 6, 7, 9 വാര്‍ഡുകള്‍, കടവല്ലൂര്‍ പഞ്ചായത്തിലെ 14, 15, 16 വാര്‍ഡുകള്‍, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ 14, 15 വാര്‍ഡുകള്‍ എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തുടരും.
ഇവിടങ്ങളില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. കോടതി, ദുരന്തനിവാരണ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയൊഴികെ മറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്. ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഉച്ചക്ക് രണ്ടു മണി വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണം.
https://www.facebook.com/Malayalivartha