Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ അന്തരിച്ചു.... ചാത്തോത്ത് രൈരു നായര്‍ക്ക് കേരളത്തിന്റെ യാത്രാമൊഴി, മൂല്യങ്ങളെ മുറുകെപ്പിടിച്ച കാരണവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

04 JULY 2020 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

ഡയമണ്ട് മണിയുടെ D അടിച്ചിളക്കും പിണറായിക്ക് റീത്ത് വച്ച് ചെന്നിത്തല.. അത് ഒന്നൊന്നര ബോംബ്..! IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..?

ഇടുക്കിയിൽ മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി... പ്രതി അറസ്റ്റിൽ

ദർശനം കഴിഞ്ഞ് മടങ്ങവേ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു... ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്, 18 പേർക്ക് പരുക്ക്

ശ്രീലേഖ നിയമസഭയിലേക്ക്..! തലസ്ഥാനത്ത് V V R-ന്റെ താണ്ഡവം മോദി കേരളത്തിലേക്ക്...! മൂടും കൊണ്ടേ ആശ പോകൂ...!

ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ (99) അന്തരിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ഇന്നലെ രാത്രി 7.15ന് ആണ് അന്ത്യം.
പിണറായിയിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1922 ഫെബ്രുവരി 10ന് അധ്യാപകനായിരുന്ന തേര്‍ളയില്‍ രൈരു നായരുടെയും ചാത്തോത്ത് മാധവിയമ്മയുടെയും മകനായി ജനനം.

ഗാന്ധിജി തലശ്ശേരിയില്‍ എത്തിയപ്പോള്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശ മാറ്റാന്‍, എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ രൈരു നായര്‍ നാടുവിട്ട് വാര്‍ധയിലെത്തി. ഗാന്ധിജിയെ കാണാനും ഇടപഴകാനും അവസരം ലഭിച്ചു. 8 മാസം മഗന്‍വാടി സേവാഗ്രാമത്തില്‍ കൈത്തൊഴിലുമായി കഴിഞ്ഞു.

തിരിച്ചെത്തി പഠനം പൂര്‍ത്തിയാക്കി. 1955 ല്‍ മലേഷ്യയിലേക്കു പോയി. ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്തു. തിരികെ വന്ന് കോഴിക്കോട്ട് ഇംഗ്ലിഷ് മരുന്നു കട തുടങ്ങി. 1982ല്‍ കട നിര്‍ത്തി. മേലൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു ഏറെനാള്‍.

ഗാന്ധിജിക്കൊപ്പം കമ്യൂണിസത്തെയും മനസ്സില്‍ പ്രതിഷ്ഠിച്ച ദേശീയവാദിയായിരുന്നു വെള്ളിയാഴ്ച അന്തരിച്ച സി രൈരു നായര്‍. പതിനാറാം വയസ്സില്‍ ഗാന്ധിജിയെ കാണാന്‍ വാര്‍ധ സേവാഗ്രാമിലെത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. സുഭാഷ്ചന്ദ്രബോസ് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായുള്ള ബന്ധം സ്ഥാപിച്ചത് ആശ്രമ ജീവിതകാലത്താണ്.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ പരസ്യപ്രവര്‍ത്തനം വിളംബരംചെയ്ത പാറപ്രം സമ്മേളനം നടന്ന വര്‍ഷമാണ രൈരു നായര്‍ വാര്‍ധയില്‍നിന്ന് മടങ്ങിയെത്തിയത്. നല്ലളം സൊസൈറ്റി സെക്രട്ടറിയായ കാലത്താണ് കമ്യൂണിസ്റ്റ് നേതാക്കളുമായി അടുക്കുന്നത്. 1936ലെ കര്‍ഷക ജാഥക്കിടെ എ കെ ജിയെ കണ്ടിരുന്നു. പി കൃഷ്ണപിള്ളയെ അടുത്ത് പരിചയപ്പെടുന്നത് കോഴിക്കോട്ടെ കോളേജ് പഠനകാലത്താണ്. സി എച്ച് കണാരന്‍, ഇ എം എസ് തുടങ്ങി ഒട്ടുമിക്ക നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു.

പഠനശേഷം ജ്യേഷ്ഠനും ഐഎന്‍എ പ്രവര്‍ത്തകനുമായിരുന്ന കെ പി എന്‍ നായര്‍ക്കൊപ്പം മലേഷ്യയിലേക്ക് പോയി. അവിടെയും ഐഎന്‍എ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു. 1955 മുതല്‍ അഞ്ച് വര്‍ഷം മലേഷ്യയില്‍ എല്‍ഐസി ഏജന്റായിരുന്നു. കോഴിക്കോട് താലൂക്ക് റേഷനിങ് ഓഫീസില്‍ എന്‍ക്വയറി ഓഫീസറായും നല്ലളം പിസിസി സൊസൈറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1961-ല്‍ നാട്ടിലെത്തി കോഴിക്കോട്ട് കലിക്കറ്റ് മെഡിക്കല്‍ ഹാള്‍ എന്ന സ്ഥാപനം തുടങ്ങി. കോഴിക്കോട്ടെ ജീവിതത്തിനിടയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്.
ഇടതുപക്ഷ നേതാക്കളായ എകെജി, ഇ.കെ.നായനാര്‍, എന്‍.ഇ. ബലറാം തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ആത്മബന്ധമുണ്ടായിരുന്നു.പിതൃനിര്‍വിശേഷമായ സ്‌നേഹവും പരിഗണനയുമാണ് എന്നും രൈരു നായരില്‍നിന്ന് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കുടുംബത്തിലെ കാരണവരെ നഷ്ടപ്പെട്ടതുപോലെയാണ് ഈ വിയോഗം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ അനുസ്മരിച്ച് കുറിച്ചത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡയമണ്ട് മണിയുടെ D അടിച്ചിളക്കും പിണറായിക്ക് റീത്ത് വച്ച് ചെന്നിത്തല.. അത് ഒന്നൊന്നര ബോംബ്..! IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..?  (15 minutes ago)

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.  (18 minutes ago)

ബസ് അപകടത്തിൽപ്പെട്ടു... 18 പേർക്ക് പരുക്ക്  (47 minutes ago)

അപകടത്തിൽ രണ്ടു മരണം.... നാലു പേർക്ക് പരുക്ക്  (52 minutes ago)

ശ്രീലേഖ നിയമസഭയിലേക്ക്..! തലസ്ഥാനത്ത് V V R-ന്റെ താണ്ഡവം മോദി കേരളത്തിലേക്ക്...! മൂടും കൊണ്ടേ ആശ പോകൂ...!  (1 hour ago)

ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന  (1 hour ago)

ടിക്കറ്റ് നിരക്ക് വർധന  (1 hour ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര....  (2 hours ago)

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി  (2 hours ago)

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (2 hours ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (2 hours ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (3 hours ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (3 hours ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (4 hours ago)

Malayali Vartha Recommends