Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി ആനുകൂല്യം അടങ്ങിയ വൈദ്യുതി ബില്‍ ഇന്നു മുതല്‍ വിതരണം ചെയ്യും... അര്‍ഹമായ സബ്സിഡി തുക എത്രയെന്ന് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കും

06 JULY 2020 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു

ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി ആനുകൂല്യം അടങ്ങിയ വൈദ്യുതി ബില്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. അര്‍ഹമായ സബ്സിഡി തുക എത്രയെന്ന് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കും. 'കേരള ഗവണ്‍മെന്റ് സബ്സിഡി' എന്നായിരിക്കും ബില്ലിലുണ്ടാകുക. മുമ്പുള്ള ബില്‍ തീയതി, മുമ്പ് അടച്ച തുക എന്നിവ ഉണ്ടാകും. രണ്ടുലക്ഷം ബില്ലുകളാണ് ഒരുദിവസം തയ്യാറാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സബ്സിഡിക്ക് അര്‍ഹരായ ഗാര്‍ഹിക ഉപയോക്താക്കളുടേതാണ്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ലോക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്കാണ് ഇളവ്. ഇതിനകം ബില്ലടച്ചവര്‍ക്ക് സബ്സിഡി പ്രകാരം പുതിയ ബില്‍ ക്രമപ്പെടുത്തി നല്‍കും. അടക്കാത്തവരാണെങ്കില്‍ തൊട്ടുമുമ്പുള്ള ബില്ലില്‍ സബ്സിഡിതുക കുറച്ച് പുതിയത് നല്‍കും.

വൈദ്യുതി ബില്ലില്‍ സബ്സിഡിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. ഇതിനു പുറമെ എസ്എംഎസായും ഇത് നല്‍കും. ബില്‍ ലഭിക്കുന്നതിന് ചുരുങ്ങിയത് രണ്ട് ദിവസം മുമ്പെങ്കിലും മൊബൈല്‍ ഫോണില്‍ സബ്സിഡി തുക എത്രയെന്ന് വ്യക്തമാക്കുന്ന സന്ദേശം നല്‍കാനാണ് തീരുമാനം. ആഗസ്ത് അവസാനത്തോടെ ബില്‍ വിതരണം പൂര്‍ത്തിയാകും.

ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ബില്ലുകള്‍ക്കാണ് സബ്സിഡി.ലോക്ഡൗണ്‍ കാലയളവിനു മുമ്പുള്ള ഡോര്‍ ലോക്ക് അഡ്ജസ്റ്റ്മെന്റ്, മുന്‍ ബില്‍ കുടിശ്ശിക, മറ്റേതെങ്കിലും കണക്കില്‍ അടയ്ക്കാനുള്ളതോ ആയ തുക എന്നിവ ഒഴിവാക്കിയാകും ബില്‍ തുക കണക്കാക്കുക. കോവിഡ് പശ്ചാത്തലത്തില്‍ വാണിജ്യ, വ്യവസായ ഉപയോക്താക്കള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഫിക്സഡ് ചാര്‍ജില്‍ അനുവദിച്ച ഇളവും ലഭിക്കും.25 ശതമാനമാണ് ഇളവ്.

മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31 വരെ ഉപയോഗിച്ച വൈദ്യുതി ചാര്‍ജിന്റെ ഫിക്സഡ് നിരക്കിനാണ് ഇത് ബാധകം. 17 ലക്ഷം പേരാണ് ഗുണഭോക്താക്കള്‍. ഇളവ് ജൂലൈ മാസത്തെ ബില്ലില്‍ കുറവ് ചെയ്തു നല്‍കും. 35 കോടി രൂപയാണ് ഈ ഇനത്തില്‍ കെഎസ്ഇബി നല്‍കുന്നത്. നേരത്തെ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 200 കോടി രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചിരുന്നു. ഇതും ഈ മാസം ലഭിക്കും.എന്നാല്‍ മറ്റുകേന്ദ്രനിലയങ്ങളിലെ ഫിക്സഡ് ചാര്‍ജ് കുറയ്ക്കുകയോ സഹായ പദ്ധതികള്‍ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്തെ സവിശേഷ സാഹചര്യം പരിഗണിച്ച് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കാന്‍ വൈദ്യുതി മന്ത്രി എം എം മണി കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിങ്ങിനോട് അഭ്യര്‍ഥിച്ചിരുന്നു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (21 minutes ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (29 minutes ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (38 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (45 minutes ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (51 minutes ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (1 hour ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (8 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (9 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (9 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (9 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (9 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (10 hours ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (10 hours ago)

Malayali Vartha Recommends