പത്തനംതിട്ട ജനൽ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആൾ അധികൃതരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു! പിന്തുടര്ന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടിച്ചു
സംസ്ഥാനം അതീവ ജാഗ്രതയോടെ കോവിഡിനെതിരെ പൊരുതുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇന്ന് രാവിലെയാണ് സംഭവം.
കൊവിഡ് നിരീക്ഷണത്തിലിരുന്നിരുന്ന ആൾ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പത്തനംതിട്ട ജനൽ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.
പിന്തുടര്ന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ നഗരത്തിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടിയ ആളെ പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ സെന്റ് പീറ്റേഴ്സ് ജംങ്ഷനിൽ നിന്ന് ഓടിച്ച് പിടികൂടുകയായിരുന്നു.
പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപതിയിലേക്ക് മാറ്റി. വിദേശത്ത് നിന്ന് രണ്ട് ദിവസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. ക്വാറന്റീനിൽ കഴിയുകയായിരുന്നു. ചെറിയ മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha