നവദമ്പതികളെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍... ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ മെയ് മാസത്തിലായിരുന്നു, രണ്ടുമാസം ഗര്‍ഭിണിയായ ദേവികാദാസിന്റെ മൃതദേഹം തറയില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു
നവദമ്പതികളെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍... ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ മെയ് മാസത്തിലായിരുന്നു, രണ്ടുമാസം ഗര്‍ഭിണിയായ ദേവികാദാസിന്റെ മൃതദേഹം തറയില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു അടൂര്‍ പന്തളം കൂട്ടുവിളയില്‍ വീട്ടില്‍ ജിതിന് ജേക്കബ് (30), മാവേലിക്കര വഴുവാടി വെട്ടിയാര്‍ തുളസി ഭവനത്തില്‍ ദേവികാദാസ് (20) എന്നിവരാണ് മരിച്ചത്. . ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ മെയ് 6നായിരുന്നു. സാരിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദേവികയുടെ മൃതദേഹം താഴെയിറക്കിശേഷം ജിതിന് ജേക്കബ് ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
ചെന്നിത്തല തൃപ്പെരുംന്തുറ കിഴക്കേ വഴി കമ്മ്യൂണിറ്റി ഹാളിനു സമീപമുള്ള വീട്ടില്‍ ഇവര്‍ വാടകക്കു താമസിക്കുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ ജിതിന്‍ജേക്കബ് ശനിയാഴ്ച പണിയും കഴിഞ്ഞ് പോയതായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പണിക്ക് വരാതിരുന്നതോടെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു. നേരത്തേ ഇരുവരും ഒളിച്ചോടിയതോടെ ദേവികയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ജിതിനെതിരെ പോക്സോ നിയമപ്രകാരം കേസുമുണ്ടായിരുന്നു.
തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയില്‍ ഹാജറാക്കിയപ്പോള്‍ ജിതിനൊപ്പം പോവാന്‍ ദേവിക താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. 18 തികയാത്തതിനെ തുടര്‍ന്ന് തുടര്‍ന്ന് ദേവികയെ ആലപ്പുഴ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പരേതരായ കുഞ്ഞുപിള്ള - ജഗദമ്മ ദമ്പതികളുടെ മകനാണ് ജിതിന് ജേക്കബ്. തുളസീദാസ് - സുശീല ദമ്പതികളുടെ മകളാണ് ദേവീ കാദാസ്. പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറും.
"
https://www.facebook.com/Malayalivartha