Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സ്വപ്നയെങ്ങനെ സ്വപ്നയായി... പിടികൊടുക്കാതെ സ്വപ്ന സുരേഷ് സ്വപ്ന സഞ്ചാരം നടത്തുമ്പോള്‍ സ്വപ്നയെപ്പറ്റി അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി സ്വന്തം സഹോദരന്‍; അവള്‍ പത്താം ക്ലാസ് കടന്നോയെന്ന് സംശയം; പത്ത് കടക്കാത്ത അവള്‍ എങ്ങനെ കോണ്‍സലേറ്റില്‍ പോലും കടന്നു കയറി?

08 JULY 2020 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...

194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

കേരളം ഇന്നേറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷ്. സ്വപ്നയ്ക്ക് പ്രിഡീഗ്രി മാത്രമാണ് വിദ്യാഭ്യാസമുള്ളതെന്നും അതേസമയം അവര്‍ ബി കോം പാസായെന്നും പലരും പറഞ്ഞു. എന്നാല്‍ എല്ലാത്തിനേയും തള്ളി സ്വന്തം സഹോദരന്‍ രംഗത്തെത്തി. അമേരിക്കയില്‍ താമസിക്കുന്ന ബ്രൈറ്റ് സുരേഷ്. സ്വപ്നയെ പറ്റി വളരെ മോശം പ്രതികരണമാണ് സഹോദരന്‍ നടത്തുന്നത്. അവളെ ഭയന്നാണ് നീണ്ട വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്നതെന്നാണ് സഹോദരന്‍ പറയുന്നത്. അവള്‍ പത്താം ക്ലാസ് കടന്നിട്ടുണ്ടോയെന്ന് സംശയമെന്നുമാണ് സഹോദരന്‍ പറയുന്നത്. അപ്പോള്‍ പിന്നെ അവരെങ്ങനെ എയര്‍ ഇന്ത്യയിലും കോണ്‍സലേറ്റിലും ഐടി വകുപ്പിലും കയറിപ്പറ്റിയെന്ന ചോദ്യം ബാക്കിയാണ്.

അതേസമയം യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷിനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ് വിഭാഗം. ഇവര്‍ തിരുവനന്തപുരത്തു തന്നെയുണ്ടെന്നാണ് വിവരം. അതിനിടെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.

തിരുവനന്തപുരത്ത് പരിശോധന ശക്തമാക്കിയിട്ടും ഇവരെ പിടികൂടാനായിട്ടില്ല. ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് ലഭിച്ച ലാപ്‌ടോപ്പും പെന്‍െ്രെഡവും കസ്റ്റംസ് പരിശോധിച്ചു വരികയാണ്. കൂടാതെ ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കും.

സ്വപ്നയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ ഇന്നലെയും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്തെ വൈറ്റ് ഡാമര്‍ ഹോട്ടലിലും ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തി. സ്വപ്ന സുരേഷ് ഹോട്ടലില്‍ തങ്ങുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു പരിശോധന.

സ്വര്‍ണമടങ്ങിയ ബാഗ് പരിശോധിക്കുന്നതിന്റെ തലേ ദിവസമാണ് അമ്ബലമുക്കിലെ ഫ്‌ലാറ്റില്‍ നിന്നും സ്വപ്ന സുരേഷ് ഒളിവില്‍ പോയത് എന്നാണ് കസ്റ്റംസിന്റെ നിഗമനം. മൂന്ന് മാസം മുമ്ബാണ് അമ്ബലമുക്കിലെ ഫ്‌ലാറ്റ് സമുച്ചയത്തിലെ ആറാം നിലയില്‍ സ്വപ്ന താമസം തുടങ്ങുന്നത്. ഇവിടേക്ക് സ്ഥിരമായി എത്തിയിരുന്നവരെ കണ്ടെത്താനായി ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

സ്വര്‍ണ്ണക്കടത്തിലെ സ്വപ്നയുടെ ബന്ധം പുറത്തുവന്നതിന് ശേഷം കുടുംബാംഗങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. സ്വപ്നയുടെ കാര്‍ വീടിന് പുറത്ത് തന്നെയുണ്ട്. സ്വപ്നയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ലെന്നാണ് കുടുംബത്തിന്റെ പക്ഷം.

സ്വപ്ന ആഢംബര ജീവിതം നയിച്ചിരുന്നില്ല. സഹോദരന്റെ വിവാഹപാര്‍ട്ടിയിലെ നൃത്തദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് സ്വപ്നയെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതെന്നും അമ്മ ആരോപിച്ചു. അയല്‍ക്കരുമൊയൊന്നും സ്വപ്നയുടെ കുടുംബം അടുപ്പം പുലര്‍ത്തിയിരുന്നില്ല.

15 കോടിരൂപ വിലവരുന്ന 30 കിലോ സ്വര്‍ണമാണ് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍വന്ന ഡിപ്ലോമാറ്റിക് പാഴ്‌സലില്‍ കണ്ടെത്തിയത്. ഐ ടി വകുപ്പിനുകീഴിലുള്ള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേഷന്‍ മാനേജര്‍ സ്വപ്ന സുരേഷാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തി.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിനൊപ്പം സ്പീക്കര്‍ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമ സന്ദീപ് നായര്‍ ഒളിവിലാണ്. കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്ന സംശയമാണ് ഉയരുന്നത്. സ്ഥാപനത്തിന്റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്.

സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. ഇതോടെ സന്ദീപിന് സ്വപ്നയുമായി സാമ്ബത്തിക ഇടപാടുണ്ടെന്ന സംശയം ശക്തമാവുകയാണ്. പോലിസും കസ്റ്റംസും ഇത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 minutes ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (48 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (55 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (1 hour ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (4 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

Malayali Vartha Recommends