Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

പെണ്ണെന്ന് കേട്ടാൽ ചാടിവീണ് വിവാദങ്ങളിൽപ്പെടുന്ന ഉന്നതർ...നഗരത്തിലെ നിശാപാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന സ്വപ്ന ഉന്നതരുടെ മുന്നില്‍ മദ്യപിച്ച് നിറഞ്ഞാടുമ്പോൾ മാഞ്ഞു പോയത് ആള്‍മാറാട്ടം , വ്യാജരേഖ ചമക്കല്‍ തുടങ്ങി സ്വർണക്കടത്ത് വരെ എത്തിനിൽക്കുന്ന ചതിയുടെയും ചൂതാട്ടത്തിന്റെയും കഥകൾ

09 JULY 2020 04:23 PM IST
മലയാളി വാര്‍ത്ത

പെണ്ണെന്ന് കേട്ടാൽ ചാടിവീണ് വിവാദങ്ങളിൽ പെടുന്നത് കേരള രാഷ്ട്രീയത്തിൽ പതിവായിട്ടുണ്ട്.. ഉന്നതരുമായി അടുത്ത അടുപ്പം, വിവിധ ഭാഷകളില്‍ പ്രാവിണ്യം, സംസ്ഥാന ഭരണകേന്ദ്രത്തില്‍ പ്രമുഖരുമായി ബന്ധം, ആഢംബര വാഹനങ്ങള്‍ ഇതെല്ലാം ഒത്തുചേർന്നാൽ ഇന്ന് കാണുന്ന സ്വപ്ന സുരേഷ് ആയി..

സർക്കാരിലെയും രാഷ്ട്രീയത്തിലെയും പല ഉന്നതരെയും ഒരു ദിവസം തന്നെ എട്ടും പത്തും പ്രാവശ്യം ഫോണിൽ സംസാരിച്ചിട്ടുണ്ട്. മണിക്കൂറുകളോളം സംസാരം നീണ്ടുപോയിട്ടുമുണ്ട് .സാധാരണക്കാരാണ് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ ജനപ്രതിനിധികളോടൊന്നു സംസാരിക്കാൻ ദിവസങ്ങൾ തന്നെ കാത്തു നിൽക്കേണ്ട അവസ്ഥയുള്ള കേരളത്തിലാണ് ഇതെന്ന് ഓർക്കണം

മന്ത്രിമാരായാലും ഐ പി എസ് ആയാലും ഐ എ എസ് ആയാലും സാധാരണ ഉദ്യോഗസ്ഥനായാലും ഈ കാര്യത്തിൽ എല്ലാവരും ഒരുപോലെ എന്ന് പല അനുഭവങ്ങളും നമുക്ക് മുന്നിലുണ്ട്. അതിലൊന്നാണ് ഇപ്പോൾ സ്വപ്ന സുരേഷ് എന്ന സുന്ദരിയും..

രാമപുരം എന്ന ഗ്രാമപ്രദേശത്തുനിന്നും വന്ന സ്വപ്ന സുരേഷ് എന്ന പത്താം ക്ലാസ്സുകാരിയുടെ വളർച്ച ആരേയും അതിശയിപ്പിക്കുന്നതായിരുന്നു..വിവാദങ്ങളിൽ പെട്ടപ്പോഴെല്ലാം ഇരുകയ്യും നീട്ടി സഹായിക്കാൻ ഓടിയെത്തിയത് രാഷ്ട്രീയ രംഗത്തെ ഉന്നതർ...

ആള്‍മാറാട്ടം , വ്യാജരേഖ ചമക്കല്‍ തുടങ്ങി സ്വർണക്കടത്ത് വരെ എത്തിനിൽക്കുന്ന ചതിയുടെയും ചൂതാട്ടത്തിന്റെയും കഥകൾ .. നഗരത്തിലെ നിശാപാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന സ്വപ്ന ഉന്നതരുടെ മുന്നില്‍ മദ്യപിച്ച് നിറഞ്ഞാടുമ്പോൾ മാഞ്ഞു പോയത് ഇത്തരം കുറ്റകൃത്യങ്ങൾ ആയിരുന്നു

ഷാര്‍ജാ ഭരണാധികാരി കേരളത്തില്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം നിന്നതും പത്ര റിപ്പോർട്ടുകളിലൂടെ ഇപ്പോൾ കേരളം കണ്ടു കഴിഞ്ഞു .മുഖ്യനുമായുള്ള പരിചയം വളർന്നപ്പോൾ ലോക കേരള സഭയുടെ നടത്തിപ്പില്‍ പങ്കാളിയായി. അതു വഴി നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി അടുത്ത ബന്ധം ഉണ്ടായി. സ്വപനയുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഉദ്ഘാടനം നടത്തിയത് തന്നെ ശ്രീരാമകൃഷ്ണനാണ്. തന്റെ സ്വാധീനം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് സ്വപ്നക്കാരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.

തിരുവനന്തപുരത്തെ ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിൽ ജോലി ആയിരുന്നതിനാൽ ജനിച്ചതും വളര്‍ന്നതും അവിടെയാണ്. അതുകൊണ്ടു തന്നെ അറബിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യും. ഇത് ഉന്നതങ്ങളിൽ പിടിപാടുണ്ടാക്കാൻ സഹായിച്ചു..

വിവാഹിതയായെങ്കിലും ബന്ധം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മകളുമായി 2010ന് ശേഷം തിരുവനന്തപുരത്തെക്ക് മടങ്ങി ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജീവനക്കാരിയായി. 2013 ലാണ് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ലഭിക്കുന്നത്. 2016ല്‍ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു തിരിച്ചു മടങ്ങി.

യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചു. ഓഡിറ്റില്‍ ക്രമക്കേടുനടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഇവരെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടെങ്കിലും സംസ്ഥാന ഐടി വകുപ്പില്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റായി കരാര്‍ നിയമനത്തില്‍ സ്വപ്ന പ്രവേശിച്ചു .. ഇതു തന്നെ സ്വപ്നയുടെ സ്വധീനം സംസ്ഥാന മന്ത്രി സഭയില്‍ എത്രയെന്നത് വ്യക്തമാക്കുന്നതാണ്.

എയര്‍ ഇന്ത്യയുടെ രണ്ട് ജീവനക്കാര്‍ക്കെതിരെ വ്യാജരേഖ ചമച്ച് പരാതി നല്‍കിയതിനെതിരെ പോലീസ് കേസുണ്ട്. മറ്റൊരു കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടന്‍ നല്‍കും. കൊറോണ രോഗികളുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്യാൻ വിദേശ കമ്പനിയായ സ്പ്രിങ്ക്ലറിനു കരാര്‍ നല്‍കിയതിനു പിന്നിലും സ്വപ്‌നാ സുരേഷിന്റെ പങ്ക് സംശയിക്കപ്പെടുന്നു

ഇതിന് പുറമെ നിരവധി മറ്റു കേസുകളും സ്വപ്ന പ്രതിയാണ്. ഐടി വകുപ്പില്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്യുമ്പോഴും യുഎഇ കോണ്‍സുലേറ്റിലെ ഇടപെടല്‍ സ്വപ്ന തുടര്‍ന്നു. പൂജപ്പുര മുടവന്മുകളിലെ ഫ്ലാറ്റിൽ താമസിക്കുമ്പോള്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവത്രേ .

സ്വര്‍ണ കടത്തിന് വഴിയൊരുക്കാന്‍ സ്വപ്ന സുരേഷിനെ സഹായിച്ചത് ഉന്നതരുമായുള്ള അടുത്ത ബന്ധമാണെന്നാണ് ആരോപണം. ബന്ധം തെളിയിക്കുന്ന നിരവധി ദൃശ്യങ്ങളും ഫോട്ടോകളും പ്രചരിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (3 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (4 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (4 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (4 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (4 hours ago)

മാഞ്ചസ്റ്ററിന് ജയം  (4 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (5 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (5 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (5 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (5 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (5 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (5 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (6 hours ago)

Malayali Vartha Recommends