Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സൂപ്പര്‍ സപ്രെഡില്‍ നിന്നും സമൂഹ്യവ്യാപനത്തിലേക്കുള്ള ദൂരം അകലെയല്ല; ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുടെ എണ്ണം വര്‍ധിക്കുന്നു; ഈ കണക്കുകളില്‍ ഭയപ്പെട്ട മതിയാകു; കേരളം നീങ്ങുന്നത് കോവിഡ് ദുരന്തലേക്കോ?

11 JULY 2020 09:58 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഓരോ ദിവസവും വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണത്തെക്കാള്‍ ഭയപ്പെടുത്തുന്നത് സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നതാണ്. ഇത്തരത്തില്‍ സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്നവരില്‍ ഉറവിടം പോലും കണ്ടെത്താന്‍ സാധിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതുവരെ രാജ്യത്ത് ഒരിടത്തും സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും സംസ്ഥാനത്ത് സമൂഹ്യവ്യാപനം നടത്തില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജയും പറയുന്നുണ്ട്. എന്നാല്‍ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററഉം സൂപ്പര്‍ സ്‌പ്രെഡുമെല്ലാം നടന്നു കഴിഞ്ഞുവെന്ന് അവര്‍ സമ്മതിക്കുന്നുമുണ്ട്. ഇത്തരത്തില്‍ സംസ്ഥാനത്തെ സമ്പര്‍ക്ക രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉയരുകയാണെന്ന ആശങ്ക ശക്തമാക്കുന്നതാണ് കണക്കുകള്‍. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2375 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം സമ്പര്‍ക്ക രോഗികളുടെ എണ്ണം ആകെ കേസുകളുടെ 49 ശതമാനം വരെയെത്തി.

കേരളത്തില്‍ ഇതുവരെയുണ്ടായിട്ടുള്ളത് രണ്ട് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. ആദ്യത്തേത് പൊന്നാനിയിലും രണ്ടാമത്തേത് തിരുവനന്തപുരത്തെ മൂന്ന് വാര്‍ഡുകളിലും. ഈ രണ്ട് വാര്‍ഡുകളിലും ശാസ്ത്രീയമായ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് സ്ട്രാറ്റജി നടപ്പിലാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി കേസുകളും അവയുടെ കോണ്‍ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്തിരിക്കുന്നു എന്ന് മനസിലാക്കി കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നു. ഈ ഭാഗങ്ങളില്‍ പെരിമീറ്റര്‍ കണ്‍ട്രോള്‍ നടപ്പിലാക്കുന്നു. ആ പ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍ അവിടേക്കുള്ള വരവും പുറത്തേക്കുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.

കണ്ടെയ്‌മെന്റ് സോണുകള്‍ക്കകത്ത് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ ഇത് മനസിലാക്കാനുള്ള വിശദമായ പരിശോധന നടത്തും. അതിനായി ടെസ്റ്റിങ് വ്യാപകമാക്കും. വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോയെന്ന് കണ്ടെത്തും. അവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്‍ടാക്ട് ട്രെയ്‌സിങ്ങാണ് അടുത്ത ഘട്ടം. ഇതിനായി സന്നദ്ധ വളന്റിയര്‍മാരെയും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

പ്രവാസികളുടെ മടങ്ങിവരവോടെ രോഗികളുടെ എണ്ണം ഉയര്‍ന്നപ്പോഴും സംസ്ഥാനം ആശ്വസിച്ചത് പ്രാദേശിക വ്യാപനവും സമ്പര്‍ക്ക വ്യാപനവും താഴ്ന്നു തന്നെ നില്‍ക്കുന്നുവെന്നതിലായിരുന്നു. ആ ആശ്വാസമാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകളില്‍ തകരുന്നത്. ജൂലൈ 1ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 151 എണ്ണം. ആ ദിവസത്തെ സമ്പര്‍ക്ക തോത് ഒന്‍പത് ശതമാനം( 13 പേര്‍ക്ക്). എന്നാല്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 416 ആയി കുതിച്ചുകയറി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 204 പേര്‍ക്ക് സമ്പര്‍ക്കം. അതായത് മൊത്തം കേസുകളുടെ 49 ശതമാനം സമ്പര്‍ക്കം. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ സമ്പര്‍ക്ക രോഗികളുടെ ശതമാനം 20.64ലേക്ക് ഉയര്‍ന്നു. 11 ശതമാനത്തില്‍ ഒതുങ്ങിയിരുന്ന ശതമാനകണക്കാണ് 13 ദിവസങ്ങള്‍ കൊണ്ടാണ് കുത്തനെ കൂടിയത്.

ഈ സാഹചര്യത്തെ ഭയത്തോടെ തന്നെ വേണം ജനങ്ങള്‍ കാണേണ്ടത്. തങ്ങളുടെ സുരക്ഷിതരായി ഇരിക്കുക മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷക്കും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക തന്നെ വേണം. അല്ലാത്ത പക്ഷം നമ്മള്‍ സാക്ഷ്യം വഹിക്കുക വന്‍ ദുരന്തത്തിനാണ്. അങ്ങനെ സംഭവിച്ചാല്‍ ഉത്തവാദികള്‍ നാം ഓരോരുത്തരും തന്നെയായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (18 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (26 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (32 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (56 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

Malayali Vartha Recommends