അഞ്ചുവയസുകാരിയുടെ ആ കണ്ണുകൾ കൊണ്ട് കണ്ട ക്രൂരത ഞെട്ടിക്കുന്നത്.. കല്ലുകൊണ്ട് ഇടിച്ചും ബേസ് ബോള്‍ സ്റ്റിക്കു കൊണ്ടു തല്ലിച്ചതച്ചും 2 ദിവസത്തോളം മർദ്ദനം! വിവസ്ത്രനാക്കി കുളിമുറിയില്‍ പൂട്ടിയിട്ടും മൂത്രം നക്കിക്കുടിപ്പിച്ചും മൃഗീയത... അയ്യന്തോളില്‍ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സതീശന്‍ അനുഭവിച്ച നരകയാതനകൾ പുറത്ത്...

അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ മഞ്ഞക്കാട് ലതാനിവാസില്‍ സതീശന്‍ നേരിടേണ്ടി വന്നതു പ്രാകൃതവും ക്രൂരവുമായ മര്‍ദ്ദനമെന്നു കോടതില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍.
കല്ലുകൊണ്ട് ഇടിച്ചും ബേസ് ബോള്‍ സ്റ്റിക്കു കൊണ്ടു തല്ലിച്ചതച്ചും 2 ദിവസത്തോളം മര്‍ദ്ദിച്ചു. വിവസ്ത്രനാക്കി കുളിമുറിയില്‍ പൂട്ടിയിട്ടു. മൂത്രം കുടിപ്പിക്കുന്നതു പോലുള്ള മൃഗീയ വിനോദങ്ങളും അരങ്ങേറി. പുറത്ത് 12 വലിയ ചതവുകളും എല്ലുകളില്‍ പൊട്ടലുമുണ്ടായിരുന്നു.
കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തറയില്‍ നിന്നു സ്വന്തം മൂത്രം നക്കിക്കുടിപ്പിച്ചുവെന്നു വരെ അന്നു പൊലീസ് ചോദ്യം ചെയ്യലില്‍ െവളിച്ചത്തു കൊണ്ടുവന്നിരുന്നു. സതീശന്‍ ആക്രമിക്കപ്പെടുമ്ബോള്‍ എം.ആര്‍. രാമദാസ് റഷീദിനൊപ്പമുണ്ടായിരുന്നെന്നാണു പൊലീസ് അന്നു സ്ഥിരീകരിച്ചത്.
കൊലപാതകത്തില്‍ രാമദാസിനു നേരിട്ടു പങ്കുണ്ടെന്ന സൂചനയാണ് അന്നു വെളിച്ചത്തു വന്നത്. എന്നാല്‍, രാമദാസ് സതീശനെ മര്‍ദ്ദിച്ചു എന്നതിനു തെളിവുകളൊന്നും കോടതിയിലെത്തിയില്ല.
കേസില്‍ നിര്‍ണായക തെളിവായത് 5 വയസുകാരിയുടെ മൊഴി. കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയ ശാശ്വതിയുടെ അഞ്ചുവയസുകാരിയായ മകള്‍ സംഭവസമയത്ത് ഫ്ലാറ്റില്‍ ടിവി കണ്ടിരിക്കുന്നുണ്ടായിരുന്നു.
ആരൊക്കെ മര്‍ദ്ദിച്ചുവെന്നതിന്റെ വിവരങ്ങള്‍ കുട്ടിക്കു വെളിപ്പെടുത്താനായില്ല.
കൊല്ലപ്പെട്ട സതീശനും പ്രതികളും കണ്ടുമുട്ടിയതു കൊടൈക്കനാലില്‍ വച്ചെന്ന് കുറ്റപത്രം. ഷൊര്‍ണൂരില്‍ ബസ് ഡ്രൈവര്‍ ആയിരുന്ന സതീശന്‍ ഒരു കൂട്ടുകാരന്‍ മുഖേന കൊടൈക്കനാലില്‍ റിസോര്‍ട്ടില്‍ ജോലി തേടിയെത്തിയതായിരുന്നു.
ഇവിടെ അതിഥികള്‍ക്കു വേണ്ടി വാഹനമോടിക്കാന്‍ ജോലി ലഭിക്കുമെന്നു കരുതിയാണെത്തിയത്. കൊടൈക്കനാലില്‍ വിദേശികള്‍ പങ്കെടുക്കുന്ന ഡിജെ പാര്‍ട്ടിക്കായി റഷീദും ശാശ്വതിയും കൃഷ്ണപ്രസാദും എത്തി.
റഷീദിനെയും സംഘത്തെയും നാട്ടിലെത്തിക്കാന്‍ വണ്ടിയോടിക്കാന്‍ ചുമതല ലഭിച്ചത് സതീശനാണ്. ബാങ്കില്‍ ജോലി ശരിയാക്കാമെന്ന് റഷീദ് സതീശന് ഉറപ്പുനല്‍കി.
https://www.facebook.com/Malayalivartha