IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്

ലോക രാഷ്ട്രീയത്തെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഏറ്റവും കൂടുതൽ സ്വാധീനിച്ച വിഷയമാണ് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം. മിസൈൽ ആക്രമണങ്ങൾ...ആണവ പദ്ധതിയെ ചൊല്ലിയ തർക്കങ്ങൾ...മധ്യപൂർവേഷ്യയിലെ സൈനിക നീക്കങ്ങൾ...
ലോക എണ്ണവിലയിലെ ചാഞ്ചാട്ടം... ഇവയെല്ലാം ചേർന്ന് മൂന്നാം ലോകമഹായുദ്ധം വരെ ഉണ്ടാകുമോ എന്ന ആശങ്ക ലോകമെമ്പാടും സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചോദ്യം ഇതാണ്... യുദ്ധം ശരിക്കും അവസാനിച്ചോ? അല്ലെങ്കിൽ ഇത് ഒരു താൽക്കാലിക ഇടവേള മാത്രമാണോ
അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത പുതിയതല്ല. 1979-ലെ ഇറാൻ ഇസ്ലാമിക് വിപ്ലവത്തിനുശേഷം ഇരുരാജ്യങ്ങളും പരസ്പരം കടുത്ത എതിരാളികളായി മാറി.ആണവ പദ്ധതി, ഉപരോധങ്ങൾ, പശ്ചിമേഷ്യയിലെ സ്വാധീനം, ഇസ്രായേലുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ വർഷങ്ങളായി ഈ വൈരാഗ്യം വർധിപ്പിച്ചു. 2025-ലും 2026-ലും ഈ സംഘർഷം വീണ്ടും ശക്തമായി.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കെതിരെ അമേരിക്ക കൃത്യമായ സൈനിക നടപടികൾ സ്വീകരിച്ചു.ഇതിന് മറുപടിയായി ഇറാൻ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണങ്ങൾ നടത്തി.ലോകം മുഴുവൻ യുദ്ധഭീതിയിലായി.
വിമാന സർവീസുകൾ തടസ്സപ്പെട്ടു.എണ്ണവില കുതിച്ചുയർന്നു.ഓഹരി വിപണികൾ ഇടിഞ്ഞു. പക്ഷേ വലിയ യുദ്ധമായി മാറുന്നതിന് മുമ്പ് ഇരുപക്ഷവും നേരിട്ടുള്ള ആക്രമണങ്ങൾ കുറച്ചു. ഖത്തർ , പാകിസ്ഥാൻ തുടങ്ങിയ ര്യങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുത്തു .. അവരുടെ ശ്രമഫലമായി ഇടക്കാല വെടിനിർത്തൽക്കരാർ നിലവിൽവന്നു
എന്നാൽ ഇടക്കാല വെടിനിർത്തൽക്കരാറിനെയും അത് അന്തിമമാക്കാനുള്ള ശ്രമങ്ങളെയും തുലാസ്സിലാക്കി പശ്ചിമേഷ്യയിൽ ആക്രമണ പ്രത്യാക്രമണം തുടറുകയാണ് യു.എസും ഇറാനും. പരസ്പരം വെടിനിർത്തൽ ലംഘനമാരോപിച്ചാണ് ആക്രമണങ്ങൾ. ഇറാന്‍റെ വിവിധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോര്‍മുസില്‍ സിംഗപ്പൂര്‍ പതാകയുള്ള കപ്പലിനു നേരെ ഇറാന്‍ ആക്രമണം നടത്തിയതോടെയാണ് മേഖല വീണ്ടും കലാപഭൂമിയാകുന്നത്.
ചരക്കുകപ്പൽ ആക്രമിച്ചതിനുള്ള മറുപടിയെന്നു പറഞ്ഞ് ഇറാന്റെ സൈനിക നിരീക്ഷണ കേന്ദ്രങ്ങൾ, ആശയവിനിമയ സൗകര്യങ്ങൾ, വ്യോമപ്രതിരോധസംവിധാനങ്ങൾ, ഡ്രോൺ സംഭരണകേന്ദ്രം, കടൽമൈനുകൾ സ്ഥാപിക്കാനുള്ള സംവിധാനങ്ങൾ എന്നിവ ശനിയാഴ്ച യു.എസ്. ആക്രമിച്ചു. തെക്കൻ ഇറാനിലെ സിറികിൽ സ്ഫോടനമുണ്ടായി. പിന്നാലെ യു.എസിന് സൈനിക നടപടിയിലൂടെ ബാക്കി ദൗത്യം പൂർത്തിയാക്കേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പുനൽകി. അതുകഴിഞ്ഞാൻ ഇറാൻ എന്ന രാജ്യം കാണില്ലെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
ഇറാനിലേക്ക് അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഗൾഫ് മേഖലയിലെ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്ക് പിന്നാലെ അമേരിക്കയാണ് കരാര്‍ ലംഘനം നടത്തിയതെന്ന് ഇറാന്‍ പ്രതികരിച്ചു.
ട്രംപിന്റെ ഭീഷണിയുണ്ടായി ഒരുമണിക്കൂറിനകം കുവൈത്തിലെയും ബഹ്‌റൈനിലെയും യു.എസ്. താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും വ്യോമാക്രമണം നടത്തി. അൽ അസദ് വ്യോമതാവളം ലക്ഷ്യമിട്ടെത്തിയ ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കുവൈത്ത് സൈന്യം നിർവീര്യമാക്കി. ഇറാന്റെ ആക്രമണത്തിൽ സേനാതാവളങ്ങൾക്ക് കാര്യമായ കേടുപാടുകൾ പറ്റിയിട്ടില്ലെന്നും ആർക്കും പരിക്കില്ലെന്നും മുതിർന്ന യു.എസ്. ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഇറാൻ ആക്രമണത്തിൽ ബഹ്‌റൈനിലെ മഹറാഘ് പ്രവിശ്യയിൽ എട്ടുനില പാർപ്പിടകേന്ദ്രത്തിന് കേടുപറ്റിയെന്നാണു വിവരം.
ഖത്തറിൽ മിസൈലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഖത്തർ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് നാവികൻ മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലും ബഹ്റൈനിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഖത്തറിലും ആക്രമണമുണ്ടായത്. ആക്രമണസമയത്ത് കപ്പലിൽ രണ്ടുപേർ ഉണ്ടായിരുന്നതായാണ് വിവരം. അതിൽ ഒരാളുടെ മരണവും മറ്റൊരാളുടെ ഗുരുതര പരിക്കുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ആക്രമണത്തിന് പിന്നിൽ ആരാണെന്നതിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാൽ ഖത്തർ തീരത്ത് വിന്യസിച്ചിരുന്ന സൈനിക വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം പ്രതിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെ, പശ്ചിമേഷ്യയിലെ എട്ട് യുഎസ് സൈനിക താവളങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. തെക്കൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. കുവൈത്തിലും ബഹ്റൈനിലും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷം കൂടുതൽ രൂക്ഷമായാൽ സൈനിക നടപടികൾ ശക്തമാക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രെമ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, വെടിനിർത്തൽ ധാരണ ലംഘിച്ചത് യുഎസാണെന്ന് ആരോപിച്ച ഇറാൻ, തുടർച്ചയായ ആക്രമണങ്ങൾ നയതന്ത്ര നീക്കങ്ങളുടെ അവസാനമാകുമെന്ന് മുന്നറിയിപ്പും നൽകി.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പുതിയ സംഘർഷത്തിന് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തൽ. 60 ദിവസത്തെ ഇടക്കാല വെടിനിർത്തലിനുശേഷം നടക്കാനിരുന്ന രണ്ടാംഘട്ട ഇറാൻ–യുഎസ് ചർച്ചകൾക്ക് മുന്നോടിയായാണ് സ്ഥിതി വീണ്ടും വഷളാകുന്നത്.
ജൂൺ 17-ന് ഇടക്കാല വെടിനിർത്തൽക്കരാർ പ്രാബല്യത്തിലായതോടെ തത്കാലത്തേക്ക് അയഞ്ഞ സംഘർഷം വ്യാഴാഴ്ച ഒമാൻ തീരത്ത് ചരക്കുകപ്പൽ ആക്രമിക്കപ്പെട്ടതോടെയാണ് വീണ്ടും തുടങ്ങിയത്. ശനിയാഴ്ച പാനമ പതാകയുള്ള മറ്റൊരു കപ്പൽകൂടി ആക്രമണത്തിനിരയായി. രണ്ടുസംഭവങ്ങൾക്കും പിന്നിൽ ഇറാനാണെന്നു പറഞ്ഞാണ് വെള്ളിയാഴ്ച യു.എസ്. ആക്രമണം പുനരാരംഭിച്ചത്.
വെടിനിർത്തൽക്കരാർ മാനിക്കാൻ ഇറാന് അവസരം നൽകിയെന്നും എന്നാൽ മാനിക്കേണ്ടെന്നാണ് അവരുടെ തീരുമാനമെന്നും യു.എസ്. സെൻട്രൽ കമാൻഡ് ആരോപിച്ചു. യു.എസ്. വെടിനിർത്തൽ ലംഘിച്ചെന്നും ആക്രമണം തുടർന്നാൽ നയതന്ത്രശ്രമങ്ങളും ചർച്ചകളും പൂർണമായി നിർത്തിവെക്കുമെന്നും ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് (ഐ.ആർ.ജി.സി.) മുന്നറിയിപ്പുനൽകി.
വരുംദിവസങ്ങളിൽ ഗൾഫ് മേഖലയിലെ യു.എസ്. സേനാതാവളങ്ങളിൽ നരകതുല്യമായ അവസ്ഥയുണ്ടാകുമെന്ന് ഐ.ആർ.ജി.സിയുടെ നാവിക കമാൻഡും ഭീഷണി മുഴക്കി. യു.എൻ. രക്ഷാസമിതി അടിയന്തര യോഗം ചേർന്ന് ആക്രമണത്തിന് ഇറാനെ ഉത്തരവാദിയാക്കണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു. ഇറാനും യു.എസും ആക്രമണങ്ങൾ സ്ഥിരമായി നിർത്തിവെക്കണമെന്ന് നിർദേശിക്കുന്നതാണ് 14 നിർദേശങ്ങളടങ്ങിയ ഇടക്കാല കരാർ.
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ആധിപത്യം യു.എസിന്റെ മുന്നറിയിപ്പ് വെടിയൊച്ചകൾകൊണ്ട് അവസാനിക്കില്ലെന്ന് ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) വ്യക്തമാക്കി . നിയമലംഘനം നടത്തുന്ന കപ്പലുകൾക്കുനേരേയുള്ള ഇറാന്റെ നടപടികൾ അതുവഴിപോകുന്ന മറ്റു കപ്പലുകൾക്കുള്ള വ്യക്തമായ മുന്നറിയിപ്പാണെന്നും ഐ.ആർ.ജി.സി. പറഞ്ഞു. ഇറാന്റെ നേരിട്ടുള്ള മേൽനോട്ടത്തിലല്ലാതെ ഹോർമുസിലൂടെ കപ്പൽനീക്കം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് പുതിയ സംഘർഷങ്ങൾക്ക് അടിസ്ഥാനം.
ഹോർമുസിലൂടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുന്നതിനായി യു.എൻ. മാരിടൈം ഏജൻസിയായ ഐ.എം.ഒ., ഒമാൻ തീരത്തോടുചേർന്നുള്ള ബദൽപ്പാത നിർദേശിച്ചത് ഇറാനെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
ഹോർമുസിലെ ഒമാൻതീരത്തോടുചേർന്ന തെക്കേ അറ്റത്തുള്ള പാതയിലൂടെ കപ്പലുകളെ ഇരുവശത്തേക്കും കടത്തിവിടാൻ കപ്പൽപാത വിപുലീകരിക്കുമെന്ന് യു.എസ്. നാവികസേനയുടെ മേൽനോട്ടത്തിലുള്ള ബഹുരാഷ്ട്ര മാരിടൈം സമിതി പറഞ്ഞു. എന്നാൽ കപ്പലുകൾ ഇറാനോടുചേർന്ന വടക്കുഭാഗത്തെ പാതയിലൂടെ പോകണമെന്നാണ് ഇറാന്റെ നിർദേശം. അത് ഇറാന്റെ സമുദ്രാതിർത്തിക്കുള്ളിലാണ്. അന്തിമകരാറായാൽ കപ്പലുകളിൽനിന്ന് ടോൾ ഈടാക്കാനും ഇറാൻ ലക്ഷ്യമിടുന്നുണ്ട്.
അതേസമയം, ഞായറാഴ്ച രാവിലെ ഇറാൻ-യു.എസ്. ആക്രമണം നടക്കുന്നതിനിടെ സി.എം.എ. സി.ജി.എമ്മിന്റെ ഗാലപ്പഗോസ് ചരക്കുകപ്പൽ ഹോർമുസ് കടന്നു.\\ ഇന്ന് രാവിലെ തെക്കൻ ലെബനൻ പട്ടണമായ നബതിഹ് അൽ-ഫൗഖയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും രണ്ട് പേർക്ക് പരുക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലുമായി ഉണ്ടാക്കിയ കരാർ ലംഘിക്കപ്പെടുന്നത് തടയാൻ അമേരിക്ക സഹായിക്കണമെന്നും തെക്കൻ ലെബനനിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ പിന്മാറണമെന്ന് സമ്മർദം ചെലുത്തണമെന്നും ലെബനീസ് പ്രസിഡന്‍റ് ജോസഫ് ഔൺ ട്രംപിനോട് അഭ്യർത്ഥിച്ചു.
വെടിനിർത്തൽ കരാർ ലംഘിച്ചതിന്റെ തിരിച്ചടിയായാണ് ഇറാനിയൻ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, തീരദേശ റഡാർ സൈറ്റുകൾ എന്നിവ യു.എസ് സൈന്യം ആക്രമിച്ചതെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇനി അമേരിക്കക്ക് ന്യായബോധമുള്ളവരായിരിക്കാൻ കഴിയാത്ത ഒരു ഘട്ടം വന്നേക്കാമെന്നും, തുടങ്ങിയ ജോലി അതുപോലതന്നെ വിജയകരമായി അവസാനിപ്പിക്കാന്‍ സൈന്യം നിർബന്ധിതരാകുമെന്നും ട്രംപ് പറയുന്നു. അങ്ങനെ സംഭവിച്ചാൽ ഇറാൻ എന്ന രാജ്യം ഇനിയുണ്ടാവില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























