Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചീട്ടുകളിച്ച് മാത്രം ഒറ്റ ദിവസം കൊണ്ട് വാരിയത് 22 ലക്ഷം രൂപ..! മണർകാട്ടെ ചീട്ടുകളി കളത്തിൽ നിന്നും യുവാവ് ലക്ഷപ്രഭുവായത് ഇങ്ങനെ

12 JULY 2020 02:40 PM IST
മലയാളി വാര്‍ത്ത

ചീട്ടുകളിച്ച് കാശുകളയുന്നവരുടെ മാത്രം കഥകൾ കേട്ടവർ അയ്മനം സ്വദേശിയായ ഈ യുവാവിന്റെ കഥകേട്ടാൽ ഞെട്ടും..! മണർകാട് ബ്ലേഡ് മാഫിയ സംഘത്തലവനായ വമ്പൻ നടത്തിയ ചീട്ട് കളികളത്തിൽ നിന്നും അയ്മനം സ്വദേശിയായ യുവാവ് സ്വന്തമാക്കിയത് 22 ലക്ഷം രൂപയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ രാവിലെ മുതൽ വൈകുന്നേരം വരെ ചീട്ടുകളിച്ച് 22 ലക്ഷം രൂപ സ്വന്തമാക്കിയത്.

ദിവസവും നൂറു മുതൽ 150 പേർ വരെയാണ് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി , എറണാകുളം ജില്ലകളിൽ നിന്നും ഇവിടെ കളിക്കാൻ എത്തുന്നത്. ശനിയാഴ്ച രാത്രിയിൽ വീണ്ടും ഇയാൾ കളിക്കാനെത്താനിരിക്കെ പൊലീസിന്റെ മിന്നൽ റെയിഡ് നടത്തി 17 ലക്ഷം രൂപയും, 14 കാറുകളും പിടിച്ചെടുക്കുകയായിരുന്നു.

ജില്ല മുഴുവൻ വ്യാപിച്ചു കിടക്കുന്ന ബ്ലേഡ് ഇടപാടുകൾ ഉള്ള വമ്പൻ ബ്ലേഡ് സംഘത്തലവനാണ് ചീട്ടുകളി നിയന്ത്രിക്കുന്നത്. ക്രൈസ്തവ സഭാ മേലധികാരികളും, പൊലീസും രാഷ്ട്രീയക്കാരും അടക്കമുള്ളവർ തന്റെ സ്വന്തക്കാരാണ് എന്ന പ്രചാരണത്തിലൂടെയാണ് ഇയാൾ ചീട്ടു കളി കളം നടത്തുന്നത്. മണർകാട് നാലു മണിക്കാറ്റിനു സമീപത്തെ കേന്ദ്രത്തിൽ നിന്നു ചീട്ടുമേശ ഇനത്തിൽ മാത്രം ഒന്നര ലക്ഷം രൂപയാണ് പ്രതിദിനം ഇയാൾക്കു ലഭിക്കുന്നത്. ഇത് കൂടാതെയാണ് ചീട്ടുകളിക്കാൻ എത്തുന്നവർക്കു ഇയാൾ തന്നെ ബ്ലേഡിനു പണം പലിശയ്ക്കു കൊടുക്കും. ഈ പലിശ ഇനത്തിൽ സമ്പാദിക്കുന്ന ലക്ഷങ്ങൾക്കു കയ്യും കണക്കുമില്ല.

ബ്ലേഡ് മാഫിയ സംഘത്തലവന്റെ ചീട്ടുകളി കളത്തിൽ ആവശ്യത്തിന് മദ്യവും ഭക്ഷണവും ലഭിക്കും. പണം നൽകിയാൽ ആവശ്യത്തിന് ഇവ എത്തിച്ചു നൽക്കുന്നതിനാലാണ് ചീട്ടുകളി കളത്തിലേയ്ക്കു ആളുകൾ കൂട്ടത്തോടെ എത്തുന്നത്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട്, ഇടുക്കി ജില്ലകളിൽ നിന്നെല്ലാം ചീട്ടുകളി പ്രേമികൾ കൂട്ടത്തോടെ ഈ ചീട്ടുകളി കളത്തിൽ എത്താറുണ്ട്.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നു പ്രചരിപ്പിച്ചാണ് ഈ ബ്ലേഡ് മാഫിയ സംഘത്തലവൻ ചീട്ടുകളി കളം നടത്തുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേയ്ക്ക് എല്ലാ ഞായറാഴ്ചയും പച്ച മീൻ എത്തിച്ചു നൽകുന്നത് താനാണ് എന്ന പ്രചാരണമാണ് ഇയാൾ നടത്തുന്നത്. ഇത് വിശ്വസിച്ച് പൊലീസും നാട്ടുകാരും ഇയാൾക്കെതിരെ നടപടിയെടുക്കാൻ ഭയപ്പെടുകയായിരുന്നു. ഇതാണ് ഇയാൾ ബലമാക്കി വച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പൊലീസ് നടത്തിയ മിന്നൽ നീക്കത്തിലൂടെ ചീട്ടുകളി കളത്തിൽ റെയിഡ് നടത്തി ലക്ഷങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (19 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (24 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (35 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (56 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends