ദേശവിരുദ്ധരുമായി അസാധാരണ ബന്ധം; സന്ദീപ് നായരില്‍ നിന്ന് കൂടുതല്‍ തെളിവ് ബാഗും മൊബൈല്‍ ഫോണും പരിശോധിക്കുന്നതോടുകൂടി ചിത്രം വ്യക്തമാകും; തലസ്ഥാനം അരിച്ചുപെറുക്കി എന്‍ഐഎ

എന്‍ഐഎ തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാനെത്തിയതുതന്നെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടെന്നുള്ള ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ്. കേസ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഭീകരത ദേശവിരുദ്ധത എന്നീ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട് എങ്കില്‍ കൂടി പ്രതികളില്‍ ആരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്ന് വ്യക്തമായിരുന്നില്ല, സരിത്തിനെ ചോദ്യം ചെയ്തതില്‍നിന്ന് സ്വര്‍ണം കടത്തിയ രീതിയും ഉന്നത ബന്ധവുമല്ലാതെ മറ്റൊന്നും ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പള്‍ സന്ദീപിനെ ചോദ്യം ചെയ്തപ്പോഴും സന്ദീപിന്റെ വീട് എന്‍ഐഎ റൈയ്ഡ് ചെയ്തപ്പോഴുമാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നുള്ള നിര്‍ണായക വിവരം ലഭ്യമായിരിക്കുന്നത്.
അതുപോലെന്നെ അറസ്റ്റിലായ സന്ദീപ് നായരുടെ ബാഗും മൊബൈല്‍ ഫോണും പരിശോധിക്കുന്നതോടുകൂടി ഈ അന്വേഷണം ദേശ വിരുദ്ധ ശക്തികളിലേക്ക് എത്തും എന്നാണ് എന്‍ഐഎ കരുതുന്നത്. ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകള്‍ എന്തായാലും സന്ദീപിന്റെ ബാഗിലുണ്ട്. ബെംഗളൂരുവില്‍ പിടിക്കപ്പെടുമ്പോള്‍ മഹസര്‍ എഴുതി മുദ്രവച്ച ബാഗ് കോടതിയുടെ മേല്‍നോട്ടത്തില്‍ തുറക്കാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി.പ്രതികള്‍ യുഎഇയുടെ വ്യാജമുദ്രകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്തെന്നും എന്‍ഐഎ അറിയിച്ചു. സ്വര്‍ണം നേരിട്ട് ആഭരണ നിര്‍മാണത്തിനല്ല, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. മൂന്നാം പ്രതി ഫൈസല്‍ ഫരീദാണു വ്യാജമുദ്ര നിര്‍മിച്ചത്. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ഇപ്പോഴത്തെ 30 കിലോഗ്രാമിനു പുറമേ മുന്‍പു 2 തവണ 9, 18 കിലോ വീതം കടത്തിയെന്നും പറഞ്ഞു.
കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ കൂടുതല്‍ ചോദ്യം ചെയ്യലിനു സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ജൂലൈ 21 വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ.ടി.റമീസിനെ സാമ്പത്തിക കുറ്റവിചാരണക്കോടതി 27 വരെ റിമാന്‍ഡ് ചെയ്ത് അങ്കമാലി കറുകുറ്റിയിലെ കോവിഡ് നിരീഷണ കേന്ദ്രത്തിലാക്കി. നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം കടത്താനുള്ള തന്ത്രം റമീസിന്റേതാണെന്നാണ് നിഗമനം. കേസിലെ മൂന്നാം പ്രതിയുടെ പേര് ഫൈസല്‍ ഫരീദ് എന്നു തിരുത്തണമെന്ന് കോടതിയോട് എന്‍ഐഎ ആവശ്യപ്പെട്ടു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കയ്പമംഗലം മൂന്നുപീടിക സ്വദേശിയാണു പ്രതി.അന്വേഷിക്കുന്നത് ഫൈസല്‍ ഫരീദിനെ തന്നെയാണെന്നും പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റൊരു യുവാവിന്റേതാണെന്ന പ്രചാരണം ശരിയല്ലെന്നും കസ്റ്റംസും അറിയിച്ചു. കൊച്ചി സ്വദേശി 'ഫാസില്‍ ഫരീദ്' എന്നാണു കേസിന്റെ ആദ്യ റിപ്പോര്‍ട്ടുകളില്‍ കസ്റ്റംസും എന്‍ഐഎയും രേഖപ്പെടുത്തിയിരുന്നത്.
അതേസമയം സ്വര്‍ണക്കടത്തു മാത്രമല്ല, വര്‍ഷങ്ങളായി രാജ്യരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ ശൃംഖലയുടെ ഭാഗമാണിതെന്നാണു നിരീക്ഷണം. അതിനു വ്യക്തത വരുത്തുന്ന രീതിയില്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് എന്‍ഐഎ അന്വേഷണം. കടത്ത് പിടികൂടിയതിന്റെ രണ്ടാമത്തെ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലോടെയാണു അന്വേഷണ ചിത്രം മാറിയത്.
തുടര്‍ന്ന് കേരളവുമായി ബന്ധപ്പെട്ട പ്രധാന സ്വര്‍ണകടത്തു കേസുകളുടെ ഫയല്‍ വിളിപ്പിച്ച ആഭ്യന്തര മന്ത്രാലയം അതിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ സംബന്ധിച്ചു ഉയര്‍ന്ന ആരോപണങ്ങളും പരിശോധിച്ചു. സംഘടിത സ്വര്‍ണക്കടത്ത് ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ്, ആദായനികുതി വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ വിശദീകരിച്ചു. ധന, വിദേശകാര്യ മന്ത്രിമാരും ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത, ആറിന് വൈകിട്ടു നടന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ 7ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസുമായി വിഷയം ചര്‍ച്ചചെയ്തു.
"
https://www.facebook.com/Malayalivartha