റെമീസിന്റെ കൂട്ടാളികളിൽ മൂന്നുപ്പേർ കസ്റ്റഡിയിൽ ; കൂട്ടത്തിൽ ഉള്ളയാളെ കണ്ട് അന്വേഷണ സംഘം ഞെട്ടി ;വല വിരിച്ച് കാത്തിരുന്നിട്ടും പിടിയിലായത് ഇപ്പോൾ ; വൈകുന്നേരത്തോടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നുപേർ കസ്റ്റംസ് പിടിയിൽ. ഇപ്പോള്‍ പിടിയിലായിരിക്കുന്ന മൂന്നുപ്പേർക്കും നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസുമായി ബന്ധമുള്ളവരാണ് . മുവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്. ഇതിൽ ജലാൽ കീഴടങ്ങൽ ഞെട്ടിക്കുന്നതായിരുന്നു. ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതിയാണ് ജലാല്‍ നാടകീയമായി കീഴടങ്ങിയിരുന്നു . തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. കേസില്‍ ജലാലടക്കം മൂന്ന് പേര്‍ കസ്റ്റംസിന്റെ പിടിയിലാണ്.മൂന്ന് പേരെയും ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ജലാലിനെ കസ്റ്റംസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.വളരെ നാടകീയമായിട്ടായിരുന്നു ഇന്നലെ പ്രതി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ് ഇയാള്‍ . നെടുമ്ബാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരന്‍ പ്രതിയായ കേസിലെയും മുഖ്യ കണ്ണി ജലാലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നവർ . തിങ്കളാഴ്ച രാത്രിയോട് കൂടെയായായിരുന്നു ഇ വരെയും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. രാജ്യാന്തരബന്ധമുള്ള കള്ളക്കടത്ത് സംഘങ്ങളിലേക്കാണ് നിലവില്‍ കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും അന്വേഷണം പോകുന്നത്. രാജ്യത്തെയും സംസ്ഥാനത്തെയും സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ റമീസ്.തിരുവനന്തപുരം, ഡല്‍ഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ജലീലിന് എതിരെയുണ്ട്. ഇതുവരെ കസ്റ്റംസിനോ ഡി.ആര്‍.ഐയ്‌ക്കോ ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. റമീസില്‍ നിന്ന് ജലാലടക്കം കസ്റ്റഡിയിലുള്ള മൂന്ന് പേരും സ്വര്‍ണ്ണം വാങ്ങിയെന്നാണ് സംശയം. ഇന്ന് വൈകുന്നേരത്തോടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha