Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

തൃപ്തിയായി സ്വപ്‌നേ... സ്പ്രിംഗ്ലര്‍ വിവാദത്തില്‍ ജിമ്മിയുടെ ചോദ്യത്തിന് ശിവശങ്കര്‍ വെള്ളം കുടിച്ചതൊക്കെ എന്തോന്ന്; കസ്റ്റംസുകാര്‍ മാറിയും തിരിച്ചും 9 മണിക്കൂര്‍ ചോദ്യം ചെയ്ത് തളര്‍ത്തി; എല്ലാം മണിമണിയായി പറഞ്ഞ് പോകാനിറങ്ങിയ ശിവശങ്കറെ കുടുക്കിയത് ആ ബന്ധം; അതോടെ ശിവശങ്കറിന്റെ എല്ലാമെല്ലാമായ ഫോണ്‍ പിടിച്ചെടുത്തു

16 JULY 2020 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ഇന്ത്യയിലെ ആദ്യത്തെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇങ്ങനെ കൊച്ചുവെളുപ്പാന്‍ കാലത്തോളമിരുന്ന് വിയര്‍ത്തത്. അതും സ്വര്‍ണക്കള്ളക്കടത്തു കേസില്‍. സ്പ്രിംഗ്ലര്‍ വിവാദത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏഷ്യാനെറ്റിന്റെ ജിമ്മിയുടെ മുമ്പില്‍ ഇരുന്ന് വെള്ളം കുടിച്ചതൊക്കെ എന്തോന്ന്. ഇതൊരു ഒന്നൊന്നര ചോദ്യമായിപ്പോയി. എല്ലാത്തിനും മണിമണിയായി ഉത്തരം പറഞ്ഞ് സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സ്ഥാപിച്ച് എം. ശിവശങ്കര്‍ പോകാനിറങ്ങിയതാണ്. എന്നാല്‍ കസ്റ്റംസുകാരുടെ ആ ഒരു ചോദ്യത്തിന് മുമ്പിലാണ് ശിവശങ്കര്‍ വലഞ്ഞത്. സ്വപ്നയുമായി എന്താണ് ഇത്ര അടുത്ത ബന്ധമെന്നുള്ള ചോദ്യം ശിവശങ്കറെ കുടുക്കി. എന്തിന് സ്വപ്നയ്ക്ക് സ്വന്തം ഫ്‌ളാറ്റിനരികെ ഫ്‌ളാറ്റെടുത്ത് നല്‍കി? മുങ്ങും മുന്‍പ് സ്വപ്‌ന എന്തിന് ബന്ധപ്പെട്ടു? ദേ കിടക്കണ്...

സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സരിത്തുമായി ബന്ധത്തെക്കുറിച്ച് പൊരുത്തപ്പെടാത്ത മൊഴികള്‍ നല്‍കിയതോടെ ശിവ ശങ്കര്‍ പെട്ടുപോയി. സ്വപ്ന ഒളിവില്‍ പോയത് തന്റെ അറിവോടെയാണെന്ന് കസ്റ്റംസ് നിരത്തിയ തെളിവുകള്‍ക്കു മുന്നില്‍ ശിവശങ്കര്‍ ഉത്തരം മുട്ടിയതോടെ ശിവശങ്കറിന് വീണ്ടും കുരുക്ക് മുറുകി. ഇതോടെയാണ് ക്ലീന്‍ ചിറ്റ് നല്‍കാത്തത്.

ശിവശങ്കറിന് ക്‌ളീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് ഇന്നലെ വ്യക്തമാക്കിയതിനു പിന്നാലെ എന്‍.ഐ.എയും കസ്റ്റംസും സംയുക്തമായി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തി. കസ്റ്റംസ് പിടിച്ചെടുത്ത ശിവശങ്കറിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. ഇതോടെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തം. കഴിഞ്ഞ ദിവസത്തെ ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നല്‍കിയ ഉത്തരങ്ങള്‍ പൊരുത്തക്കേടു നിറഞ്ഞതാണ്. അന്വേഷണസംഘം ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുമായി ചേരുന്നതായിരുന്നില്ല മൊഴികള്‍. സ്വപ്‌നയ്ക്ക് ജോലി നല്‍കുന്നതില്‍ ഇടപെട്ടിട്ടില്ലെന്നും അവര്‍ സ്വര്‍ണക്കടത്തുകാരിയാണെന്ന് അറിയില്ലായിരുന്നെന്നും പറഞ്ഞത് കസ്റ്റംസ് വിശ്വസിക്കുന്നില്ല. എന്തിന് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തു നല്‍കിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കിട്ടിയതുമില്ല. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയായിരുന്ന അരുണ്‍ ബാലചന്ദ്രന്‍ ഫ്‌ളാറ്റെടുക്കാന്‍ ശുപാര്‍ശചെയ്യുന്ന ഫോണ്‍വിളി കൈയില്‍ വച്ചായിരുന്നു കസ്റ്റംസിന്റെ ചോദ്യങ്ങള്‍. സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരുടെ സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നെന്നു തന്നെയാണ് കസ്റ്റംസിന്റെ നിഗമനം. ശിവശങ്കറിന്റെ മൊഴി കസ്റ്റംസ് കമ്മിഷണര്‍ സുമിത്കുമാറിന്റെ നേതൃത്വത്തില്‍ പരിശോധിക്കുകയാണ്. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാവും അടുത്ത ചോദ്യം ചെയ്യല്‍.

സരിത്ത് പിടിയിലായതറിഞ്ഞ് സ്വപ്ന ഒളിവില്‍ പോയത് ശിവശങ്കറിനെ ബന്ധപ്പെട്ട ശേഷമെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. കഴിഞ്ഞ 5ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സരിത്തിനെ തിരുവല്ലത്തെ വീട്ടില്‍ നിന്ന് പിടികൂടിയത്. സെക്രട്ടേറിയറ്റിനടുത്ത ഫ്‌ളാറ്റിലായിരുന്ന സ്വപ്ന വിവരമറിഞ്ഞ് അമ്പലംമുക്കിലെ സ്വന്തം ഫ്‌ളാറ്റില്‍ പോയശേഷം, 2.48ന് സരിത്തിന്റെ വീടിനടുത്തെത്തിയപ്പോള്‍ ഫോണില്‍ സരിത്തിന്റെ വിളിയെത്തി. തുടര്‍ന്ന് സ്വപ്ന എത്തിയത് പൂജപ്പുരയിലെ ശിവശങ്കറിന്റെ വീടിനടുത്തുള്ള ടവര്‍ പരിധിയില്‍. അവിടെ വച്ച് സ്വപ്നയുടെ ഫോണിലേക്ക് ഒരു മെസേജ് എത്തി. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫായി. സ്വപ്ന സന്ദീപുമൊത്ത് മുങ്ങുകയും ചെയ്തു. ഈ തെളിവു വച്ചുള്ള ചോദ്യങ്ങള്‍ക്കു മുന്നിലാണ് ശിവശങ്കര്‍ വലഞ്ഞത്.

ശിവശങ്കറിന്റെ മൊഴിയെടുത്തതിനു പിന്നാലെ സരിത്തിനെ കസ്റ്റംസ് ഇന്നലെ വീണ്ടും ചോദ്യംചെയ്തപ്പോള്‍ ഉത്തരങ്ങളിലെ വൈരുദ്ധ്യം ബോദ്ധ്യമായി. സ്വപ്നയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഫ്‌ളാറ്റില്‍ എന്‍.ഐ എ റെയ്ഡ് നടത്തിയത്. സന്ദീപിന്റെ വീട്ടില്‍ നിന്ന് രണ്ട് ഫോണുകള്‍ എന്‍.ഐ.എ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ വിളികള്‍ കുരുക്കാവും. സ്വപ്ന പ്രോജക്ട് മാനേജരായിരുന്ന ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ ഇന്നലെ കസ്റ്റംസ് റെയ്ഡ് നടത്തി നിയമന രേഖകളും ക്യാമറാ ദൃശ്യങ്ങളും ഫയലുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു. ഒളിത്താവളം ഒരുക്കി സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയെന്ന കുറ്റവും ശിവശങ്കറിനു മേല്‍ വന്നുചേരും. സെക്രട്ടേറിയറ്റിന് അടുത്തുള്ള ഫ്‌ളാറ്റില്‍ സ്വപ്നയുടെ ഭര്‍ത്താവിന്റെ പേരില്‍ അപ്പാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്യാന്‍ ശിവശങ്കര്‍ നിര്‍ദ്ദേശിച്ചത് മേയ് 27നാണ്. മേയ് 31 മുതല്‍ ആറു ദിവസത്തേക്കായിരുന്നു ബുക്കിംഗ്. എന്നാല്‍ സംഘം ഫ്‌ളാറ്റ് ഒഴിഞ്ഞില്ല. ഈ മാസം 5ന് ഒളിവില്‍ പോകും വരെ സ്വപ്ന ഇവിടെ തുടര്‍ന്നു. ജൂണ്‍ 30 നാണ് കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണം അടങ്ങിയ കാര്‍ഗോ എത്തിയത്. അതിനു മുന്‍പ് 24, 26 തീയതികളിലും കാര്‍ഗോ വന്നിരുന്നു. അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നന്നെന്നും സ്വന്തം ഫ്‌ളാറ്റിനടുത്ത് സ്വര്‍ണക്കടുത്തുകാര്‍ക്ക് ശിവശങ്കര്‍ ഒളിത്താവളമൊരുക്കിയെന്നുമാണ് കസ്റ്റംസ് കരുതുന്നത്. ഇതോടെയാണ് ശിവശങ്കരന്‍ ഊരാക്കുടുക്കിലായത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (5 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (5 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (9 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (9 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (9 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (9 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (9 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (9 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (9 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (9 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (9 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (10 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (10 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (17 hours ago)

Malayali Vartha Recommends