Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ലോകത്തിലെ രണ്ട് പ്രബല രാജ്യങ്ങൾ മുഖാമുഖം, ചൈന-തായ്വാൻ യുദ്ധത്തിലേക്ക് യുഎസിന്റെ കടന്നുവരവ്, ആണവ കപ്പൽ ചൈനീസ് തീരത്ത് നങ്കൂരമിട്ടു, എന്താണ് യുഎസിന്റെ മിലിയസ് യുദ്ധക്കപ്പലിന്റെ ലക്ഷ്യം..?

12 APRIL 2023 03:39 PM IST
മലയാളി വാര്‍ത്ത

ചൈന-തായ്വാൻ യുദ്ധത്തിലേക്ക് ഇപ്പോൾ യുഎസ് കടന്നു വന്നിരിക്കുന്നു... ചൈനയ്ക്ക് നേരെ പ്രകോപനവുമായി യുഎസ് ആണവ കപ്പൽ ചൈനീസ് തീരത്ത് നങ്കൂരമിട്ടിരിക്കുന്നു.. എന്താണ് യുഎസിന്റെ മിലിയസ് യുദ്ധക്കപ്പലിന്റെ ലക്ഷ്യം..? തായ്വാന് ചുറ്റും നടത്തിയ മൂന്ന് ദിവസത്തെ സൈനികാഭ്യാസം വിജയകരമായി പൂർത്തിയാക്കിയതായി ചൈന പ്രഖ്യാപിച്ചിരിക്കുന്നു.. ഒപ്പം മറ്റൊരു കാര്യം കൂടി ചൈന ആവർത്തിച്ചിരിക്കുന്നു.... തായ്വാന്റെ സ്വാതന്ത്ര്യം അനുവദിക്കില്ല...

ഏറ്റുമുട്ടലിന് സജ്ജമാണെന്ന് ചൈനീസ് സേനയുടെ പ്രതികരണവും പുറത്തുവന്നു. വീണ്ടും തന്റെ വാദം ഉറപ്പിച്ച പറയുകയാണ് ചൈന. ഇതേസമയം തന്നെയാണ് തായ്‌വാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കൻ പടക്കപ്പലായ യു.എസ്.എസ് മിലിയസ് ദക്ഷിണചൈനാ കടലിൽ നിലയുറപ്പിച്ചത്. ഇതിനെ കഠിനഭാഷയിൽ ബീജിംഗ് അപലപിച്ചു. ലോകത്തിലെ രണ്ട് പ്രബലരാജ്യങ്ങൾ മുഖാമുഖം വരുന്നതിനെ ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. മറ്റൊരു യുദ്ധത്തിന് കൂടി ലോകം സാക്ഷിയാകുമോ അതിനുമപ്പുറം അമേരിക്കയും യൂറോപ്പും ഒരു ഭാഗത്തും ചൈനയും റഷ്യയും മറുഭാഗത്തും അണിനിരക്കുന്ന മൂന്നാംലോക മഹായുദ്ധത്തിനുള്ള സാധ്യതയും തെളിഞ്ഞു കാണുമ്പോൾ ലോകം അമ്പരപ്പിലാണ്

തങ്ങളുടെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ യുഎസ്എസ് മിലിയസ് ദക്ഷിണ ചൈനാ കടലിലെ ബെയ്ജിംഗ്നു അവകാശപ്പെട്ട ജലാശയത്തിലൂടെ സഞ്ചരിച്ചതായി യുഎസ് നാവികസേന തന്നെയാണ് അറിയിച്ചിരിക്കുന്നത് . ഓപ്പറേഷന്‍ തികച്ചും നിയമാനുസൃതമായ രീതിയിൽ ആയിരുന്നെന്നും നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി സ്പ്രാറ്റ്‌ലി ദ്വീപുകള്‍ക്ക് സമീപമുള്ള ദക്ഷിണ ചൈനാ കടലില്‍ പ്രവേശിച്ച മിലിയസ് അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഡിസ്‌ട്രോയര്‍ ഉറപ്പിച്ചു, അത് കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷനുശേഷം മിലിയസ് അമിതമായ ക്ലെയിം ഏരിയയില്‍ നിന്ന് പുറത്തുകടക്കുകയും ദക്ഷിണ ചൈനാ കടലില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. പ്രസ്താവന അനുസരിച്ച് തായ്വാനിലെ പ്രധാന ഭൂപ്രദേശത്തിന്റെ തെക്കേ അറ്റത്ത് നിന്ന് 1,400 കിലോമീറ്റര്‍ (860 മൈല്‍) അകലെ മിസ്ചീഫ് റീഫിന്റെ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ കപ്പല്‍ യാത്ര ചെയ്തു. യുഎസ് യുദ്ധക്കപ്പലിന്റെ 'നിയമവിരുദ്ധമായ' നുഴഞ്ഞുകയറ്റത്തെ ചൈന അപലപിച്ചു.

തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്ങ് ബന്നിന്റെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെ, യുദ്ധസമാനമായ സൈനികാഭ്യാസങ്ങളാണ് ചൈന തായ്‌വാൻ കടലിടുക്കിൽ നടത്തിയത്. മൂന്നുദിവസം നീണ്ടുനിന്ന ശക്തിപ്രകടനത്തിൽ 71 യുദ്ധ വിമാനങ്ങളും 12 യുദ്ധക്കപ്പലുകളുമാണ് ചൈന അണിനിരത്തിയത്. നിരവധി പോർവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി തായ്‌വാൻ ആരോപിക്കുന്നു.

ചൈനയെ സംബന്ധിച്ച് സൈനികമായി ചൈനയ്ക്കു ഒരു ഇരയേ അല്ല തായ്‌വാൻ.. 2023 ലെ സൈനിക ബഡ്ജറ്റ് എടുത്താൽ തായ്‌വാന്റേത് 19 ബില്യൻ അമേരിക്കൻ ഡോളറിന്റേതാണ്. ചൈനയുടേത് അതിന്റെ 12 ഇരട്ടിയോളം വരും. എന്നാൽ തായ്‌വാൻ ചൈനയ്ക്ക് അവിഭാജ്യഘടകമാണ് താനും ...അതുകൊണ്ടു തന്നെ സൈനികമായ ഒരു ആക്രമണത്തിനും കീഴടക്കലിനുമല്ല ചൈന ഇതുവരെ ശ്രമിച്ചിട്ടുള്ളത്

നേരിട്ട് ആക്രമിക്കാതെ സമ്മർദ്ദത്താൽ കൂട്ടിച്ചേർക്കാനാണ് ചൈനീസ് ഭരണകൂടം ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് തുടരെത്തുടരെയുള്ള വ്യോമ - നാവിക- സൈനിക അഭ്യാസങ്ങളും ഭീഷണികളും. ദിവസവും ആയിരക്കണക്കിന് സൈബർ ആക്രമണങ്ങളാണ് ഉണ്ടാകുന്നതെന്നാണ് തായ്‌വാന്റെ ആരോപണം. ടൂറിസം ഒരു പ്രധാന വരുമാനമാർഗമായ തായ്‌വാനിലെ അന്താരാഷ്ട്ര ടൂർ, ഹോട്ടൽ, എയർലൈൻ കമ്പനികളുടെ മേൽ ചൈനയുടെ ഭാഗമായി ചിത്രീകരിക്കാൻ സമ്മർദ്ദങ്ങൾ നിരവധിയാണ്.

തായ്‌വാനുമായി നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കു മേലും ചൈനീസ് ഇടപെടലുകൾ ശക്തമാണ്. തായ്‌വാനിലെ ആഭ്യന്തര തിരഞ്ഞെടുപ്പുകളിൽ മീഡിയ , സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിൽ വലിയ രീതിയിൽ വ്യാജവാർത്തകൾ സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയ വ്യവസ്ഥയെത്തന്നെ തകർക്കാനുള്ള നിരവധി ശ്രമങ്ങളും ഉണ്ടായതായി തായ്‌വാൻ ആരോപിക്കുന്നു. തായ്‌വാന്റെ മുഖ്യ കച്ചവടപങ്കാളി ചൈനയാണ്. അതുകൊണ്ടുതന്നെ കമ്പനികളുടെ ഇറക്കുമതി നിരോധിച്ചും തായ്‌വാനിലേക്കുള്ള പല വസ്തുക്കളുടെയും കയറ്റുമതി തടഞ്ഞും സാമ്പത്തികമായി ത്സ്യവ്യസ്നേ ചൈന വരിഞ്ഞു മുറുക്കാറുമുണ്ട്.

1979 ൽ പീപ്പിൾസ് റിപ്പബ്ളിക് ഒഫ് ചൈനയുമായി ബന്ധം സ്ഥാപിച്ചത് മുതൽ അമേരിക്ക നയതന്ത്ര തലത്തിൽ തായ്‌വാനെ ചൈനയുടെ ഭാഗമായാണ് ഒൗദ്യോഗികമായി അടയാളപ്പെടുത്തുന്നത്. എന്നാൽ അനൗദ്യോഗികമായി വൻ രീതിയിലുള്ള ആയുധ ഇടപാടുകളാണ് തായ്‌വാനുമായി അമേരിക്കയ്ക്കുള്ളത്. ആയുധ കച്ചവടത്തിനപ്പുറം മേഖലയിലെ അമേരിക്കയുടെ മുഖ്യകണ്ണിയാണ് തായ്‌വാൻ. അതുകൊണ്ടുതന്നെ തായ്‌വാന്റെ താത്പര്യങ്ങൾ അമേരിക്കയുടേതു കൂടിയാണ്..

തായ്‌വാനെ സൈനികമായി ആക്രമിച്ചാൽ അമേരിക്ക തായ്‌വാനെ സഹായിക്കുമെന്ന് പ്രസിഡന്റായ ജോ ബൈഡൻ തന്നെ പലതവണ വ്യക്തമാക്കിയതാണ്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ അമേരിക്കൻ സേനാ വിന്യാസം.റഷ്യ യുക്രെയിൻ യുദ്ധത്തിലും ചൈനീസ് ഇടപെടലുകൾ ശ്രദ്ധേയമാണ്. ലോകത്തെ നയിക്കാൻ ചൈന കൊതിക്കുമ്പോൾ തീർച്ചയായും റഷ്യയെ ഒപ്പം നിർത്താൻ ചൈന ശ്രമിക്കും . 

ചൈനീസ് ഭീഷണിയും, വളർന്നുവരുന്ന പാകിസ്ഥാൻ ചൈന ബന്ധവും ഒക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇന്ത്യയെ സംബന്ധിച്ച് യുക്രെയിൻ വിഷയത്തിൽ എടുത്തതു പോലുള്ള ഒരുതരം ചേരിചേരാ നിലപാട് സാദ്ധ്യമല്ല,ദക്ഷിണചൈന സമുദ്രത്തിൽ ചൈനീസ് ആധിപത്യ ശ്രമങ്ങൾ തടയാനായി അമേരിക്ക മുൻകൈയെടുത്തുണ്ടാക്കിയ ക്വാഡ് സഖ്യത്തിന്റെ ഭാഗമായി ഇന്ത്യ നിൽക്കും

2049 ൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തിനു മുൻപായി തായ്‌വാൻ ചൈനയോട് ചേർക്കുമെന്നാണ് ചൈനയുടെ പ്രഖ്യാപനം . അത് എന്ന് സംഭവിക്കും എന്നതിനെയും അതിനോട് അമേരിക്ക അടക്കമുള്ളവർ എങ്ങനെ പ്രതികരിക്കും എന്നതിനെയും ആശ്രയിച്ചായിരിക്കും ലോകത്തിന്റെ ഭാവി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends