ഷാറുഖ് സെയ്ഫി ഷൊർണൂരിൽ ആരെയെങ്കിലും ബന്ധപ്പെട്ടിരുന്നോ..?പൊലീസ് അന്വേഷണം ഊർജിതമാക്കി...കുറ്റകൃത്യത്തിനു മുൻപും ശേഷവും സഹായം ലഭിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്...ഒരു പകൽ നടന്ന കാര്യങ്ങളാണ് കണ്ടെത്തേണ്ടത്...

ഷാറുഖ് സെയ്ഫി ഷൊർണൂരിൽ ആരെയെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. തനിച്ചാണു കുറ്റകൃത്യം ചെയ്തതെന്ന് ഷാറുഖ് സെയ്ഫി പറയുമ്പോഴും കുറ്റകൃത്യത്തിനു മുൻപും ശേഷവും സഹായം ലഭിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്.സമ്പർക്കക്രാന്തി എക്സ്പ്രസിൽ ഈ മാസം 2നു രാവിലെ 4.49ന് ഷൊർണൂർ ജംക്‌ഷനിലെത്തിയ ഷാറുഖ് സെയ്ഫി രാത്രി 7.19നാണ് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറുന്നത്. ഇതിനിടയിലെ ഒരു പകൽ നടന്ന കാര്യങ്ങളാണ് കണ്ടെത്തേണ്ടത്. റെയിൽവേ സ്റ്റേഷനിൽ നിന്നു നടന്ന് കനറാ ബാങ്കിനു മുൻവശത്തെ ഓട്ടോ സ്റ്റാൻഡിലെത്തി ഓട്ടോ പിടിച്ചാണ് ഒന്നര കിലോമീറ്റർ അകലെയുള്ള പമ്പിലെത്തിയത്. അതിന് മുൻപ് 4 ലീറ്റർ ശുദ്ധജലം വാങ്ങി കുപ്പികളിൽ നിന്ന് ഒഴിച്ചുകളഞ്ഞതായാണു കരുതുന്നത്.ട്രാക്കിൽ നിന്ന് ലഭിച്ച ഇയാളുടെ ബാഗിൽ നിന്ന് പൊലീസ് ഭക്ഷണപാത്രം കണ്ടെത്തിയിരുന്നു.
ഒട്ടും പഴക്കമില്ലാത്ത ഭക്ഷണമായിരുന്നു പാത്രത്തിലുണ്ടായിരുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നു വാങ്ങിയതെന്ന് പ്രതി പറയുന്നുണ്ടെങ്കിലും ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ആരെങ്കിലും വീട്ടിലുണ്ടാക്കി നൽകിയതാണോ എന്നും സംശയിക്കുന്നുണ്ട്. പ്രാദേശികമായി സഹായിക്കാൻ ആരോ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.എലത്തൂരിൽ ആക്രമണമുണ്ടായ ശേഷം ട്രെയിനിൽ ചങ്ങല വലിച്ച് വണ്ടി നിർത്തിയത് ആരെന്നും പൊലീസ് അന്വേഷിക്കുന്നു.ഇയാളെ സഹായിക്കാൻ ആരെങ്കിലും വണ്ടിയിലുണ്ടായിരുന്നോ എന്നു വ്യക്തമാകാനുണ്ട്.ആക്രമണമുണ്ടായ സമയത്ത് ധരിച്ചിരുന്ന വസ്ത്രമായിരുന്നില്ല പിടിയിലായ സമയത്ത് ധരിച്ചിരുന്നത്. വസ്ത്രങ്ങൾ അടങ്ങിയ ബാഗ് നേരത്തേ ട്രാക്കിൽ വീണു നഷ്ടമായിരുന്നു. കണ്ണൂരിൽ ഇയാൾ ചെന്ന് ഇറങ്ങിയത് അർധരാത്രിയാണ്. പുലർച്ചെയോടെ മരുസാഗർ എക്സ്പ്രസിൽ കയറിപ്പോവുകയും ചെയ്തു. അങ്ങനെയെങ്കിൽ ഇയാൾക്ക് മാറാനുള്ള വസ്ത്രം എവിടെനിന്നു കിട്ടി എന്നതും അറിയാനുണ്ട്.
അതെ സമയം ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ട്രെയിനില്‍നിന്നു മൂന്നു പേര്‍ വീണു മരിച്ചതില്‍ പങ്കില്ലെന്ന് ഷാറുഖ് മൊഴി നൽകി. ആരെയും തള്ളിയിട്ടിട്ടില്ലെന്നും പറഞ്ഞു. കേസില്‍ ഷാറുഖിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. മൂന്നു പേരുടെ മരണത്തില്‍ ഷാറുഖിന് പങ്കുണ്ടെന്നുള്ള കണ്ടെത്തലിലാണ് കൊലക്കുറ്റം ചുമത്തിയത്.ണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുര നൗഫീഖ് (38) എന്നിവരെയാണ് തീപിടിത്തത്തിനു രണ്ടു മണിക്കൂറിനുശേഷം ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൂന്നു പേർക്കും പൊള്ളലേറ്റിട്ടില്ല. തലയ്ക്കേറ്റ ക്ഷതവും അപകടത്തെത്തുടർന്നുള്ള രക്തസ്രാവവുമാണു മരണകാരണം. ട്രെയിനിൽ യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ച് തീവച്ചത് തന്റെ തോന്നലിന്റെ പുറത്തു ചെയ്തതാണെന്നും ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണു ലക്ഷ്യമിട്ടത്, കേരളം എന്ന് ഉറപ്പിച്ചിരുന്നില്ലെന്നും ഷാറുഖ് സെയ്ഫി കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു.അതേസമയം, അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) ഏറ്റെടുക്കാന്‍ സാധ്യതയേറി. തീവയ്പിനു പിന്നില്‍ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്ന് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിന് പുറത്തും അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്‍െഎഎ അന്വേഷണം വേണോയെന്ന് ആഭ്യന്തരമന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്ന് എന്‍െഎഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചന നടന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























