കൂട്ടിന് വനിതാ എസ് ഐ ... നേരം വെളുത്തപ്പോള്‍ ചെടിച്ചട്ടി കാണാനില്ല...കട്ടവനെ കണ്ടപ്പോള്‍ നാട്ടുകാര്‍ ഞെട്ടി..

എന്നാലും ഇതു വല്ലാത്ത ചെയ്ത്തായി പോയി..രാവിലെ എണീറ്റു നോക്കിയപ്പോ മുറ്റത്തെ ചെടിച്ചട്ടി കാണാനില്ല..ആറ്റുനോറ്റു വളര്‍ത്തിയത്.. പക്ഷെ സിസി ടിവി ദൃശ്യങ്ങള്‍ കണ്ടവര്‍ ഞെട്ടി.. പൂച്ചട്ടി മോഷ്ടിച്ചത് പോലീസുകാര്‍.. പുലര്‍ച്ചെ വനിതാ എസ് ഐയ്‌ക്കൊപ്പം പൊലീസുകാരന്‍ ഔദ്യോഗിക ജീപ്പിലെത്തി വീട്ടിന്റെ മതിലില്‍ നിന്നു വില കൂടിയ ചെടി ചട്ടിയോടെ മോഷ്ടിച്ചു. സമീപത്തെ ക്ഷേത്രത്തിന്റെ സിസി ക്യാമറയില്‍ വ്യക്തമായി സംഭവം കണ്ട വീട്ടുകാര്‍ ഞെട്ടി. എസ്‌ഐ തൊട്ടടുത്തിരിക്കുമ്പോള്‍ ജീപ്പ് നിര്‍ത്തി ഇറങ്ങിയ ഡ്രൈവറായ പൊലീസുകാരന്‍ പരിസരം നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ചെടി ചട്ടിയോടെ പൊക്കി ജീപ്പിലാക്കി ഓടിച്ചുപോകുന്നു.
ചെമ്പഴന്തിക്കു സമീപമാണ് സംഭവം. 16 നു പുലര്‍ച്ചെ 4.50 നു നടന്ന മോഷണം പക്ഷേ ഇതുവരെ കേസായിട്ടില്ല. കള്ളന്‍ പൊലീസായതു കൊണ്ടും മോഷണ മുതല്‍ ചെടിമാത്രമായതുകൊണ്ടും ഉടമ പിന്‍വലിഞ്ഞു നില്‍ക്കുകയാണത്രെ. ക്യാമറയില്‍ പതിഞ്ഞ ദൃശ്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നാട്ടില്‍ പാട്ടായതോടെ രഹസ്യാന്വേഷണ വിഭാഗം പൊലീസിലെ ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്.
കേസെടുത്താല്‍ നാണക്കേടാണെന്നു കരുതുന്നവരും ദൃശ്യങ്ങള്‍ പലരും കണ്ട സ്ഥിതിക്ക് വൈകിയാണെങ്കിലും നടപടി ഉണ്ടായില്ലെങ്കിലാണു സേനയ്ക്ക് നാണക്കേടെന്ന് അഭിപ്രായമുള്ളവരും സ്റ്റേഷനില്‍ തന്നെയുണ്ട്. വിവരം പുറത്താവാന്‍ സഹായിക്കുന്നവരും സ്റ്റേഷനില്‍ തന്നെ. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ബോംബു പോലെ പൊട്ടുന്ന നാളെണ്ണി ഉറക്കമില്ലാതെ കഴിയുകയാണ് പലരും.
https://www.facebook.com/Malayalivartha