ക്വാറന്റൈനിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ്; ഇരുപതിലധികം പേർ നിരീക്ഷണത്തിൽ

കണ്ണൂർ ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ആഘോഷ പരിപാടിയിൽ പങ്കെടുത്ത ഇരുപതിലധികം പേർ നിരീക്ഷണത്തിൽ. ക്വാറൻന്റൈന് നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കെടുത്തു.
ഇവിടെ വച്ചാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്.ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് പുറത്തുപോയിരുന്നു.. സമ്പർക്കത്തിലുള്ളവരുടെ കൂട്ടത്തിൽ കൂത്തുപറമ്പിൽ വ്യാപാരസ്ഥാപനം നടത്തുന്നയാളും ഉൾപ്പെട്ടിട്ടുണ്ട്.......
ഇയാളുമായി ബന്ധപ്പെട്ട് 20 പേര് ഹൈ റിസ്ക് സമ്പര്‍ക്കത്തില്‍ പെട്ടതായി കണ്ടെത്തി. ഇവരെ ക്വാറന്റൈന് സെന്ററിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രൈമറി സമ്പർക്കത്തിലുള്ളവർ മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെട്ടതായും കണ്ടെത്തി... ഇരുനൂറിലധികം പേര് സെക്കന്‍ഡറി സമ്പര്‍ക്കത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും ആവശ്യപ്പെട്ടു.
യുവാവുമായി നേരിട്ട് സമ്പർക്കത്തിലായ എട്ട് കടകൾ തിങ്കളാഴ്ച അടപ്പിച്ചു.. positive-1.4935185. ഇരിട്ടി നഗരസഭ ചെയര്മാന് പി.പി അശോകന്റെ പരാതിയെ തുടര്‍ന്ന് യുവാവിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























