വഴിത്തർക്കത്തെ തുടർന്നുള്ള വാക്കേറ്റം പതിയെ കയ്യാങ്കളിയിലായി, ഒടുവിൽ കൂട്ടത്തല്ല്; ആറാട്ടുപുഴയിലുണ്ടായ സങ്കർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു; വൈറലായി വീഡിയോ

ആലപ്പുഴ ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് സംഘർഷം. പെരുമ്പള്ളി മുറിയിൽ കൊച്ചുവീട്ടിൽ രേഖയും മക്കളായ ആതിര,പൂജ എന്നിർവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പഞ്ചായത്ത് അനുവദിച്ച വഴി അടച്ചുകെട്ടാൻ അയൽവാസികൾ നടത്തിയ ശ്രമം ചോദ്യം ചെയ്തതായിരുന്നു സംഘർഷത്തിന് വഴിവെച്ചത്.
അതേസമയം കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോയിലുള്ളവർക്ക് പകരമായി 'അവഞ്ചർ' സീരീസ് സിനിമയിലെ കഥാപാത്രങ്ങളുടെ മുഖം വെട്ടിവയ്ച്ചും, പശ്ചാത്തല സംഗീതം മാറ്റിയും വീഡിയോ നവ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഘർഷത്തിൽ സ്ത്രീകളടക്കമുള്ളവര്‍ പരസ്പരം തല്ലു കൂടുന്നുണ്ട്. വലിയ വടികളുമായിട്ടാണ് അയല്‍ക്കാര്‍ പരസ്പരം തമ്മില്‍ത്തല്ലുന്നത്.
https://www.facebook.com/Malayalivartha