പണം നൽകുന്നതിനെച്ചൊല്ലി തർക്കം: തിരുവനന്തപുരത്ത് ഫൈനാന്‍സ് ഉടമ നടുറോഡില്‍ വച്ചു യുവാവിനെ മർദ്ദിച്ചവശനാക്കി

തിരുവനന്തപുരം കുളത്തൂരില്‍ ഫൈനാന്‍സ് ഉടമ യുവാവിനെ പരസ്യമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പൊഴിയൂര്‍ സ്വദേശി അജിതിനെയാണ് ഫൈനാന്‍സ് ഉടമയായ ജയചന്ദ്രന് മര്‍ദിച്ചത്. ആക്രമണം നടത്തിയ ജയചന്ദ്രന് കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് കൂടിയാണ്..
ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിത് ആശുപത്രിയില്‍ ചികിത്സയിലാണ്. തനിക്ക് കിട്ടാനുള്ള പണം ചോദിച്ചതിനാണ് ജയചന്ദ്രന് യുവാവിനെ മര്‍ദിച്ചതെന്നാണ് ആരോപണം.
ഫൈനാന്‍സിങ് സ്ഥാപനം നടത്തിയിരുന്ന ജയചന്ദ്രന് മുപ്പതിനായിരം രൂപ അടച്ചാല്‍ ഒരുലക്ഷം രൂപ തിരികെ നല്‍കുമെന്ന് പറഞ്ഞായിരുന്നു അജിതില്‍ നിന്നും പണം വാങ്ങിയിരുന്നത്. എന്നാല്‍ പണം നല്‍കാനില്ലെന്നും ശല്യക്കാരനായതിനാലാണ് മര്‍ദിച്ചതെന്നുമാണ് ജയചന്ദ്രന് പറയുന്നത്.
https://www.facebook.com/Malayalivartha
























