നടുറോഡിൽ രക്തം വാർന്നൊഴുകുന്ന കാലുമായി യുവാവ് ; റോഡരികില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു;ദൃശ്യങ്ങൾ പ്രചരിക്കുന്നു

തിരുവനന്തപുരത്ത് കുളത്തൂരില്‍ റോഡരികില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു . പൊഴിയൂര്‍ സ്വദേശി അജിനാണ് ക്രൂരമായ മർദനം ഏറ്റുവാങ്ങിയത്. ധനകാര്യ സ്ഥാപന ഉടമയായ ജയചന്ദ്രനാണ് മര്‍ദിച്ചത്. ഇവര്‍ തമ്മിലുണ്ടായ സാമ്ബത്തിക ഇടപാടാണ് മര്‍ദനത്തിന് പിന്നിലെന്നാണ് നിഗമനം . അജിനിനെ ജയചന്ദ്രന് വടി ഉപയോഗിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു . മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിത് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് . കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സിയുടെ ഭര്‍ത്താവാണ് ജയചന്ദ്രന്.
ബെല്‍സി അംഗമായ പേൾ' എന്ന നിക്ഷേപ പദ്ധതിയിലേക്ക് ജയചന്ദ്രന് അജിനില്‍ നിന്നും പണം വാങ്ങിയിരുന്നു.എന്നാൽ പണം കിട്ടാതെ വന്നപ്പോൾ തിരികെ ചോദിച്ചതാണ് ജയചന്ദ്രനെ പ്രകോപിപ്പിച്ചത് . ഇതിൽ കലിപൂണ്ട ജയചന്ദ്രന് അജിനിന്റ മുട്ടിന് താഴെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിൽ കാലില്‍ നിന്ന് രക്തം ഒഴുകുന്നതുമായ രംഗം സമീപത്തുണ്ടായിരുന്ന നാട്ടുകരിലാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത് . നേരത്തേയും അജിനിന് ജയചന്ദ്രനില്‍ നിന്ന് മര്‍ദനമേറ്റിരുന്നെന്നും പറയുന്നു. എന്നാൽ അജിനിന് പണം നല്‍കാനില്ലെന്നും മദ്യപിച്ച് വീട്ടില്‍ എത്തി നിരന്തരം ശല്യം ചെയ്യുന്ന ആളാണെന്നും ബെല്‍സി പറഞ്ഞു. അത്തരത്തില്‍ കതകിന് മുട്ടുകയും മറ്റും ചെയ്തതിനാലാണ് ഭര്‍ത്താവ് മര്‍ദിച്ചതെന്നും അവര്‍ പറയുന്നത് .
https://www.facebook.com/Malayalivartha
























