മാവേലിക്കര ജില്ലാ ആശുപത്രി വളപ്പിലെ കിളികളില്‍ ഒന്നു ചത്തു, പരിശോധനയ്ക്ക് അയച്ചു

ഇന്നലെ പകല്‍ മാവേലിക്കര ജില്ലാ ആശുപത്രി വളപ്പിലെ മരങ്ങളില്‍ ചേക്കേറിയിരിക്കുന്ന കിളികളിലൊന്നിനെ ചത്ത നിലയില്‍ കണ്ടെത്തി.
മറ്റൊന്നിനെ അവശനിലയിലും കണ്ടു. ഇക്കാര്യം കല്ലുമല സ്വദേശി നിബു ആര്.രാജേഷ് എംഎല്‍എയെ ഫോണില്‍ അറിയിച്ചു.
മാവേലിക്കര വെറ്ററിനിറി ആശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.രാധാകൃഷ്ണപിള്ള, വെറ്ററിനറി സര്ജന് ഡോ.വി.ഹരികുമാര്‍ എന്നിവര്‍ എംഎല്‍എയുടെ നിര്‍ദേശാനുസരണം ജില്ലാ ആശുപത്രിയിലെത്തി.
ചത്തതിനെയും അവശനിലയില്‍ കണ്ടതിനെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു തിരുവല്ല മഞ്ഞാടിയിലുള്ള മേഖല പക്ഷിരോഗ നിര്‍ണയ ലബോറട്ടറിയിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha
























