കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് യോഗം നടത്തിയതിന് നഗരസഭാ അധ്യക്ഷനെതിരെ പരാതി

വയനാട് ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ മാനന്തവാടി പിലാക്കാവില്‍ നഗരസഭാ അധ്യക്ഷന്റെ നേതൃത്വത്തില്‍ യോഗം നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, കലക്ടര്‍ക്കും പൊലീസിലും പരാതി നല്കി.
സിപിഎം നേതൃത്വത്തില്‍ 65 വയസ്സ് കഴിഞ്ഞവര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ ജില്ലയുടെ പല ഭാഗത്തു നിന്നുള്ള നേതാക്കളും എത്തിയിരുന്നു.
ജനങ്ങള്‍ക്കു മാതൃകയാകേണ്ടവര്‍ നടത്തിയ ഗുരുതര ലംഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കരുതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനു സാധാരണക്കാരന്റെ പേരില്‍ നടപടി സ്വീകരിക്കുന്ന അധികൃതര്‍ തന്നെ പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നത് ആശാസ്യമല്ലെന്നും മണ്ഡലം കമ്മിറ്റി പറഞ്ഞു.
ഓണ്‍ലൈന്‍ യോഗം എന്‍.കെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡെന്നിസണ്‍ കണിയാരം അധ്യക്ഷത വഹിച്ചു. പി.വി.ജോര്‍ജ്, ടി.എ.റെജി, സുനില്‍ ആലിക്കല്‍, മുജീബ് കോടിയോടന്‍, കൃഷ്ണന് കോരിക്കല്‍, വിജയന് പിലാക്കാവ്, ടോണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha
























