വിളപ്പില്‍ശാലയിലെ ഓട്ടോറിക്ഷകള്‍ക്കെല്ലാം കൂടി ഒരു നമ്പര്‍!

വിളപ്പില്‍ ഗ്രാമവാസികള്‍ക്ക് അത്യാവശ്യമായി ഒരു സവാരി പോകണമെങ്കില്‍ ഇനി വഴിക്കണ്ണുമായി നിന്ന് കാലിയോട്ടോകള്ക്ക് കൈകാണിച്ച് ബുദ്ധിമുട്ടേണ്ടതില്ല. പകരം 9562440999 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചാല്‍ മാത്രം മതി.
നിങ്ങള്‍ ആവശ്യപ്പെടുന്ന ഇടത്തേക്ക് ഓട്ടോറിക്ഷയെത്തും. എന്നാല്‍ ഈ നമ്പര്‍ ഒരു ഓട്ടോ ഡ്രൈവറുടേതാണെന്ന് വിചാരിക്കരുത്. ഇത് ഒരാളുടെ നമ്പറല്ല, പകരം ഒരുകൂട്ടം ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടേതാണ്.
യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഒരു ഗ്രാമത്തിലെ ഓട്ടോറിക്ഷകളെല്ലാം ഒരു കുടക്കീഴില് നിരന്ന കൂട്ടായ്മയുടെ നമ്പറാണ് ഇത്. പ്രദേശത്തെ പ്രധാന ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലാണ് മുഴുവന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കുമായി ഒരു മൊബൈലുള്ളത്. ഈ പൊതു മൊബൈല്‍ നമ്പരില്‍ വിളിക്കുന്ന ആര്‍ക്കും സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷയുടെ സേവനം ലഭ്യമാണ്.
ഓട്ടോ സ്റ്റാന്‍ഡിനോട് ചേര്‍ന്ന ഇരുമ്പ് ബോക്സിലാണ് മൊബൈല്‍ ഫോണിന്റെ സ്ഥാനം. ആ നാട്ടിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും \'വിളപ്പില്‍ ശാലയിലെ ഓട്ടോറിക്ഷകള്‍ക്കായി\' എന്ന തലക്കെട്ടോടെ ഈ നമ്പര്‍ പതിച്ച ചെറു പോസ്റ്ററുകള്‍ കാണാം.
സവാരിക്ക് ഓട്ടോ ആവശ്യമുള്ളവര്‍ വിളിക്കുമ്പോള്‍ സ്റ്റാന്‍ഡിലുള്ള ഏതെങ്കിലുമൊരു ഡ്രൈവര്‍ കോളെടുക്കും. എന്നാല്‍ കോളെടുക്കുന്നയാളാവില്ല സവാരിക്ക് പോവുക. പതിവുപോലെ സ്റ്റാന്‍ഡിലെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചിട്ടുള്ള ഓട്ടോയ്ക്കായിരിക്കും സവാരിക്ക് അര്‍ഹത.
ഏത് ഡ്രൈ വര് കോള്‍ അറ്റന്‍ഡ് ചെയ്താലും ഈ നിയമത്തിന് മാറ്റമില്ല. പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ ഇപ്പോള്‍ റോഡിലൂടെ സവാരിക്കാരെ അന്വേഷിച്ച് നടക്കേണ്ട ആവശ്യം തങ്ങള്‍ക്കുമില്ലെന്ന് നാട്ടിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























