കേന്ദ്രമന്ത്രിയെ കയറ്റാന്‍ വേണ്ടി എയര്‍ ഇന്ത്യയില്‍ നിന്നും കുടുംബത്തെ ഇറക്കിവിട്ട സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം തേടി, അറിഞ്ഞില്ലെന്ന് മന്ത്രി
കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെയും ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ്ങിനെയും കയറ്റാന്‍ വേണ്ടി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഒരു കുട്ടിയുള്‍പ്പെടുന്ന മൂന്നംഗ കുടുംബത്തെ ഇറക്കിവിട്ടു. വ്യോമസേന ഉദ്യോഗസ്ഥന്റെ കുടുംബത്തോടാണ് എയര്‍ ഇന്ത്യ കൊടുംക്രൂരത കാട്ടിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രദാനമന്ത്രിയുടെ ഓഫീസ് മന്ത്രിയോടും എയര്‍ ഇന്ത്യയോടും വിശദീകരണം തേടി.
ഒരു മണിക്കൂറോളം വിമാനത്തിന്റെ യാത്ര വൈകിപ്പിച്ചശേഷമാണ് എയര്‍ ഇന്ത്യ വ്യോമസേന ഉദ്യോഗസ്ഥനോടും കുടുംബത്തോടും ക്രൂരത കാട്ടിയത്. കഴിഞ്ഞ 24ന് ജമ്മു കശ്മീരിലെ ലേയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. എന്നാല്‍ യാത്രക്കാരെ ഇറക്കിവിട്ടത് അറിഞ്ഞില്ലന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
രാവിലെയുള്ള സിന്ധു ദര്‍ശന്‍ ഉല്‍സവത്തില്‍ പങ്കെടുത്തശേഷം കേന്ദ്രമന്ത്രിയും കശ്മീര്‍ ഉപമുഖ്യമന്ത്രിയും എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും വിമാനത്തില്‍ നിന്ന് ഇറക്കിയത്. വാതിലുകളടച്ച് ടെയ്ക്ക് ഓഫിന് തയ്യാറെടുത്ത വിമാനത്തില്‍ നിന്നാണ് യാത്രക്കാരെ ഇറക്കിവിട്ടതെന്നാണ് ആരോപണം.
ലേയില്‍ നിന്നു ഡല്‍ഹിയിലേക്ക് ഹെലിക്കോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു മന്ത്രിയുടെ പരിപാടി. എന്നാല്‍ മോശം കാലാവസ്ഥ മൂലമാണ് കോപ്റ്റര്‍ യാത്ര മാറ്റി എയര്‍ഇന്ത്യ വിമാനത്തില്‍ മടങ്ങാന്‍ നിശ്ചയിച്ചത്. ഇതെത്തുടര്‍ന്നാണ് വ്യോമസേന ഉദ്യോഗസ്ഥനും കുടുംബത്തിനും സീറ്റ് നിഷേധിക്കപ്പെട്ടത്.
പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വിമാനം വൈകിയിട്ടില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നുമാണ് കിരണ്‍ റിജിജു പറഞ്ഞത്. തനിക്കും തന്റെ സഹായിക്കും സീറ്റ് നല്‍കാനായി യാത്രക്കാരെ ഇറക്കിവിടേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് തനിക്ക് അറിയില്ലെന്നും അത്തരമൊരു സംഭവം നടന്നെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നുമാണ് മന്ത്രി പറയുന്നത്.
രാവിലെ 11.40ന് പുറപ്പെടുന്ന വിമാനത്തില്‍ ഡല്‍ഹിക്കുപോകാമെന്ന് പറഞ്ഞ് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങാണ് തന്നെ ഒപ്പം കൂട്ടിയത്. 10.20ന് ലേ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തിനേക്കാള്‍ നേരത്തേ പുറപ്പെടാന്‍ വിമാനം തയ്യാറെടുക്കുന്നത് കണ്ട് നിര്‍മല്‍ സിങ് വ്യോമയാന മന്ത്രിയെ വിളിച്ച് പ്രതിഷേധമറിയിച്ചു. താമസിയാതെ തങ്ങള്‍ക്ക് അതേ വിമാനത്തില്‍ സീറ്റുലഭിക്കുകയും ചെയ്തു. ഇത്രയേ തനിക്ക് അറിയുവെന്നാണ് മന്ത്രി റിജിജു പറഞ്ഞത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനുവേണ്ടി ന്യൂയോര്‍ക്ക് വിമാനം ഒരുമണിക്കൂര്‍ പിടിച്ചിട്ട സംഭവത്തിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി പുതിയ വിവാദം ഉയര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha