Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

മുഖ്യമന്ത്രി സ്വന്തം ഓഫീസില്‍ നടക്കുന്നത് അറിയുന്നില്ലെ? മുഖ്യമന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല; സ്വര്‍ണം കടത്തുമായി ബന്ധപ്പെട്ട പത്തു ചോദ്യങ്ങള്‍ ഇങ്ങനെ

01 AUGUST 2020 03:40 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചു. മുമ്പ് താല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നുണ്ട്. സ്വന്തം ഓഫീസില്‍ നടക്കുന്നത് മുഖ്യമന്ത്രി അറിയുന്നില്ലെ എന്നതുള്‍പ്പെടെ പത്തു ചോദ്യങ്ങളാണ് ഇത്തവണ രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്.

പത്തു ചോദ്യങ്ങള്‍ ഇവയാണ്.

1. അന്‍പത് മാസമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നിട്ടും എം.ശിവശങ്കരന് സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായി ഉറ്റ ബന്ധമുണ്ടായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി അറിയാതെ പോയതാണോ അതോ അറിഞ്ഞിട്ടും കണ്ണടച്ചതാണോ?

2. സ്വന്തം ഓഫീസില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ?

3. സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രി വിദേശ കോണ്‍സുലേറ്റുമായി അവിഹിതമായി നിരന്തരം ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തുന്നതും മുഖ്യമന്ത്രി അറിഞ്ഞില്ലേ?

4. ശിവശങ്കരന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ കോടികളുടെ കണ്‍സള്‍ട്ടന്‍സി ഏര്‍പ്പാടുകളും സ്പിംഗഌ കരാര്‍ പോലുള്ള അന്താരാഷ്ട്ര ഏര്‍പ്പാടുകളും ചട്ടവിരുദ്ധവും ദുരൂഹവുമായിട്ടും മുഖ്യമന്ത്രി എന്തിനാണ് അവയെയൊക്കെ ന്യായീകരിക്കാന്‍ തയ്യാറായത്?

5. ഇടതു സര്‍ക്കാരിന് കീഴില്‍ നടന്ന കണ്‍സള്‍ട്ടന്‍സി തട്ടിപ്പുകളും പിന്‍വാതില്‍ നിയമനങ്ങളും ഉള്‍പ്പടെയുള്ള അഴിമതികളെക്കുറിച്ച് ഒരു സി.ബി.ഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തു കൊണ്ട്?

6. വിദേശ കോണ്‍സുലേറ്റ് മറയാക്കി നിര്‍ബാധം മുഖ്യമന്ത്രിയുടെ മൂക്കിന് താഴെക്കൂടി സ്വര്‍ണ്ണക്കടത്ത് നടന്നിട്ടും സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതിരുന്നതാണോ, അതോ അവരുടെ വായ് മൂടിക്കെട്ടിയതോ?

7. കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തുന്നുവെന്ന് ഇന്റലിജന്‍സുകാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നോ?

8. വിദേശ കുത്തകകള്‍ക്ക് ലക്കും ലഗാനുമില്ലാതെ കണ്‍സള്‍ട്ടന്‍സി നല്‍കുന്നതുള്‍പ്പടെ സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ സി.പി.എമ്മിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വന്‍തോതില്‍ വ്യതിചലിച്ചതിനെപ്പറ്റി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഞാന്‍ നല്കിയ കത്തിന് മറുപടി നല്‍കുന്നതില്‍ നിന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയെ തടഞ്ഞത് എന്തിന്?

9. രാജ്യദ്രോഹക്കുറ്റം വരെ ആരോപിക്കപ്പെടുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന അത്യപൂര്‍വ്വ സാഹചര്യമുണ്ടായിട്ടും അതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി യോഗം ചേരുന്നതിനെ തടസ്സപ്പെടുത്തുന്നത് എന്തു കൊണ്ട്?

10. രാത്രി പകലാക്കി ഉറക്കമിളച്ചിരുന്ന് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവരെ വിഢ്ഢികളാക്കി പിന്‍വാതിലിലൂടെ യാതൊരു വിദ്യാഭ്യാസ യോഗ്യതയുമില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉന്നത ഉദ്യോഗങ്ങള്‍ തട്ടിയെടുത്തിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലും തയ്യാറാവാതിരിക്കുന്നത് എന്തു കൊണ്ട്?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 400 രൂപയുടെ വർദ്ധനവ്  (18 minutes ago)

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ ...  (25 minutes ago)

അബിൻ വർക്കിക്ക് BJP-ലേക്ക് ക്ഷണം...! "പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം"...!  (27 minutes ago)

വോട്ടർപ്പട്ടികയിൽ പേരുചേർക്കാനും ഒഴിവാക്കാനും  (39 minutes ago)

നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന്  (47 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പ്രചരണത്തിനും  (49 minutes ago)

"അന്തം കമ്മികളെ പോയി ചാവ്"..! കല്‍പ്പറ്റ ദേ മുഖ്യന്റെ ചെപ്പകുറ്റി തകർക്കുന്നു... സതീശനെയും ഒതുക്കി  (1 hour ago)

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി  (1 hour ago)

എതിരാളികളുടെ മേൽ വിജയം നേടാൻ സാധിക്കും.  (1 hour ago)

ദേവസ്വം ബോർഡിന്‍റെ ഗൂർഖ ജീപ്പിലായിരിക്കും സന്നിധാനത്തേക്കുള്ള യാത്ര...  (1 hour ago)

ടൈം മാഗസിന്റെ കവർ ചിത്രത്തിനെതിരെ  (2 hours ago)

മൃതദേഹങ്ങൾ അതിർത്തി കടന്ന് എത്തി  (2 hours ago)

രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

മെലോണി സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്  (2 hours ago)

നാവികസേനാദിനത്തിൽ മുഖ്യാതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  (2 hours ago)

Malayali Vartha Recommends